മേല്‍പ്പാലത്തില്‍ നിന്ന്
താഴേക്ക് നോക്കുമ്പോള്‍
നാല്ക്കവലയില് ഒരുവശത്തിന്
ചുവപ്പ് സിഗ്നല്‍.
അണതിങ്ങി മുരളുന്നു,
വേഗങ്ങള്‍ വെളിച്ചങ്ങള്‍.
നോക്കിനില്ക്കുമ്പോള് തന്നെ
സിഗ്നലില്‍ ചുവപ്പുമാറി പച്ച.
മഞ്ഞവെളിച്ചത്തിന്റെ ഒരു തിരമാല
നിരത്തിനെ
നിയന്ത്രിതവേഗത്തില്‍
സ്കാന്‍ ചെയ്യുന്നു.
നഗരരാത്രി അതിന്റെ
ഫോട്ടോകോപ്പികളുടെ കൂട്ടത്തില്‍
ഒന്നിനെക്കൂടി എടുത്തുവെയ്ക്കുന്നു.
നാളെ പകല്‍ നിങ്ങളുടെ
മേശയിലെത്തുമ്പോള്‍
ശരിപ്പകര്‍പ്പെന്ന്
സാക്ഷ്യപ്പെടുത്താന്‍
ശങ്കിച്ചുനിന്നേക്കരുത്....
nalla nireekshanangal.nannaayi.varthamaana kavithayude mattoru mugham..
ReplyDeleteചുമപ്പുമാറി പച്ച? ട്രൂ കോപ്പി.അണ്ടര്‍ സൈന്‍ഡ്.
ReplyDeleteമഞ്ഞവെളിച്ചത്തിന്റെ ഒരു തിരമാല
ReplyDeleteനിരത്തിനെ
നിയന്ത്രിതവേഗത്തില്‍
സ്കാന്‍ ചെയ്യുന്നു.
:)
നഗരത്തിന്റെ ഫോട്ടോ കോപ്പി നന്നായി എടുത്തിട്ടുണ്ട്. മികച്ച ഇമേജറികള്‍.
ReplyDeleteഎത്ര തെളിവു നിരത്തിയാലും രാത്രിനഗരം ട്രൂ കോപ്പിയെന്ന് സാക്ഷ്യപ്പെടുത്താന്‍ ഒന്നു സംശയിക്കുമെന്ന് തീര്‍ച്ച:)
ശരിപകര്‍പ്പ്..
ReplyDeleteനഗരത്തിനെ
ReplyDeleteരാത്രിയില്‍ സ്കാന്‍ ചെയ്യരുത്.
“നാളെ പകല്‍ നിങ്ങളുടെ
മേശയിലെത്തുമ്പോള്‍
ശരിപ്പകര്‍പ്പെന്ന്
സാക്ഷ്യപ്പെടുത്താന്‍
ശങ്കിച്ചുനിന്നേക്കരുത്....“
ഹാര്‍ട്ട് അറ്റാക്കുണ്ടാകും.
ചുവപ്പ് കത്തിക്കിടക്കുമ്പോള്‍ തന്നെ മുറിച്ച് കടക്കണം. ട്രൂ കോപ്പി ആവും.എന്തൊരു ലൈഫ് ആണ്!
ReplyDeleteഒരു നഗരം മേശപ്പുറത്ത് കിടക്കുന്നത് പോലെ...നല്ല വായനാസുഖം
ReplyDeleteസാക്ഷ്യപ്പെടുത്താന്‍ ശങ്കിക്കേണ്ടത് ഈ ശരിപ്പകര്പ്പിനെയല്ല, അതിന്റെ ഒരിജിനലിനെയാണെന്ന് തോന്നുന്നു.
ReplyDeleteഇഷ്ടമായി ഈ “ട്രൂ കോപ്പി”.
നിങ്ങടെ മനസ്സിനെക്കാളും വലിയ ഫോട്ടോ കോപിയര്‍ ഉണ്ടോ എന്ന് ആശ്ച്ചര്യപ്പെടുന്നു!
ReplyDeleteഇത് സ്കാന്‍ കോപ്പിയോ?ട്രൂ കോപ്പിയോ?
ReplyDeleteകൊള്ളാം
ReplyDeleteഎന്നും ശങ്കിച്ചുനിന്നട്ടെയുള്ളൂ
ReplyDeleteലാപുടകവിതകളില് മസ്തിഷ്കം ഹൃദയത്തേക്കാള്‍ ഇടപെടുന്നതായി തോന്നുന്നു.അപൂര്‍വ്വമാണ് അത്തരം കവികള്‍ ഈ ലോകത്തു.
ReplyDeleteആശംസകള്‍
മനോഹരമായ ആശയം
ReplyDeleteനല്ല കവിത!!
എനിക്ക് അത്ര പിടിച്ചില്ല കേടോ എന്തോ മനസ്സിലവഞ്ഞിടാണോ അറിയില്ല....
ReplyDeleteനല്ല കവിത...
ReplyDeletewhere the x factor?
ReplyDeleteവായിക്കുകയും അഭിപ്രായമറിയിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി.
ReplyDelete