ലാപുട

രണ്ടാമന്‍ : എന്താണ് ആലോചിക്കുന്നത് ? ഞാന്‍ : അതു തന്നെയാണ് ഞാനും ആലോചിക്കുന്നത്.

Monday, June 01, 2015

മുറിവുകളെപ്പറ്റി ജീവിക്കുന്നതിന്റെ

›
മറവിയുടെ പൊറുതിയില്ലാത്തവര്‍ മുറിവുകളെപ്പറ്റി ജീവിച്ചുകൊണ്ടിരിക്കുന്നു. മുറിവുകള്‍ എന്നാണ് മുറിവുകളെ എന്നാണ് മുറിവുകളേ എന്നുമാണ് ഓ...
3 comments:

ഒന്നിലധികം

›
എല്ലാം വിഭജിക്കപ്പെട്ടിരിക്കുന്നു ഉദാഹരണത്തിന് / വെറും ഹരണത്തിന് , വിഷാദത്തിന്റെ വിഷം എന്ന വാക്കുചേര്‍പ്പ് മനസ്സിലാകുന്നവര്‍ / മനസ്സി...
1 comment:

പലനിലകളില്‍

›
മുന്തിയ ഇനം അമിട്ടുകള്‍ പോലെ പലനിലകളിലേക്ക് ഉയര്‍ന്ന് വളര്‍ന്ന് പൊട്ടിത്തെറിക്കുന്ന അഭാവങ്ങളുണ്ട്, ആത്മഹത്യകളുണ്ട്, അവഗണനകളുമുണ്ട്
2 comments:

അല്ലെങ്കില്‍

›
കാട് തുടങ്ങുന്നതിന്റെ അതിര്‍ത്തിയിലൊരിടത്തെ വിദൂരഗ്രാമങ്ങളിലൊന്നില്‍ വൈദ്യുതിയെത്തിക്കാനുള്ള സന്നദ്ധപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചൊ...
1 comment:

വെല്ലുവിളിക്കുന്നു.

›
നിറങ്ങളുടെ തുരങ്കങ്ങളിലൂടെ ചെറിയ ചെറിയ ചലനങ്ങള്‍ വിതച്ച് ചിത്രം കടന്നുകളയുന്നു. എനിക്കറിയാം അതിനെങ്ങോട്ടാണ് പോകേണ്ടതെന്ന്. ഇല്ലെ...
1 comment:

രാത്രി പകലിനോട്

›
ഏറ്റവും മൂര്‍ച്ചയുള്ളവ രാത്രിയുടെ അരികുകള്‍ ഓരോ പകലിനെയും അത് പലതായി മുറിച്ചുവെയ്ക്കുന്നു പലപല വലിപ്പങ്ങളില്‍ പലപല ചായ്‌വുകളില്‍ പല...
1 comment:

മടിക്കുറിപ്പ്

›
മടിയുടെ മലിനമായ ആനന്ദം മനസ്സിനെ കുറ്റബോധങ്ങളുടെ കാര്‍ണിവലാക്കുന്നു. ഈ കോലാഹലത്തിനിടയില്‍, വിചിത്രവേഷങ്ങളുടുത്ത്, മുഖം‌മൂടികളിട്ട്, ...

അറിയാത്ത

›
രാത്രി വഴിയിലൂടെ അയാള്‍ നടക്കുമ്പോള്‍ അകലെയേതോ വലിയ യന്ത്രമിരമ്പുന്നതിന്റെ ഒച്ച കാതിലലച്ചെത്തുന്നു എന്തുപണിയുന്നതെന്നോ എവിടെ പണിയുന...

ഒളിപ്പോര്

›
മനസ്സിന് മനസ്സിന്റെ ഒളിത്താവളമാവാന്‍ കഴിയുന്നുണ്ട്. എന്റെ യുദ്ധത്തില്‍ തോല്‍ക്കാനതിന് മനസ്സില്ലെന്ന് തോന്നുന്നു.

സെന്റ് സെവാഗ്

›
വീരേന്ദര്‍ സെവാഗിന്റെ ഒന്നിനെയും കൂസാത്ത ഷോട്ടുകള്‍ കണ്ടുനില്‍ക്കുന്നവരെയും കളിച്ചുനില്‍ക്കുന്നവരെയും അസ്തപ്രജ്ഞരാക്കിക്കൊണ്ട് ആരും ഒര...

പരിചയപ്പെടുന്നു

›
എവിടെ നിന്നാണ്? - എന്റെ കുട്ടിക്കാലത്ത് നിന്ന്. അതല്ല, ഏത് സ്ഥലമെന്നാണ്? - കാലവും ഒരു സ്ഥലമാണ്, നിങ്ങൾക്കറിയാഞ്ഞിട്ടാണ്.

Swing and a miss

›
വീശിയ ബാറ്റില്‍ കൊള്ളുകയേ ചെയ്യാതെ പന്ത് പോയിക്കഴിഞ്ഞ് ബാറ്റുചെയ്യുന്നയാള്‍ വായുവിലൊന്നുകൂടി അതേ ചേലില്‍ വീശി ഇങ്ങനെയായിരുന്നെന്ന് വ...
Friday, January 09, 2015

തിരുത്ത്

›
വീട്ടില്‍ തിരിച്ചെത്തി വാതില്‍ തുറന്നപ്പോള്‍ അടക്കാന്‍ മറന്ന ജനാലയിലൂടെ അകത്തുവന്നിരിപ്പുണ്ട് ഒരു പൂമ്പാറ്റ അല്ലല്ല, തുറന്നുവെച്ച ...
4 comments:

Bio-data

›
എന്റെ ആനന്ദമളക്കാനുള്ള യന്ത്രമാണ് ഞാന്‍ എന്റെ സങ്കടങ്ങളെ സമാഹരിക്കുന്ന സാങ്കേതികവിദ്യയുമാണ് ഞാന്‍ എന്റെ പരാജയങ്ങള്‍ക്ക് പ്രവര്‍...
2 comments:

സാഹിത്യകുതുകികള്‍ക്ക് വ്യത്യസ്തതയെപ്പറ്റി ഒരു self-help കവിത

›
വ്യത്യസ്തതയാര്‍ന്ന ജീവിതം അത്രക്ക് ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല ചെറിയ ചില വ്യത്യസ്തതകളെ ചിലനേരങ്ങളിലെങ്കിലും നിങ്ങളുടെ ജീവിതത്തില്‍...
2 comments:

ഉ(ൾ)ഭയം

›
എന്തെങ്കിലുമോർമ്മവരുമ്പോൾ വേദനിക്കുമല്ലോയെന്നും എന്തെങ്കിലും വേദനിക്കുമ്പോൾ ഓർമ്മവരുമല്ലോയെന്നും പേടിച്ച് പേടിച്ചാണ് ...
1 comment:

ആയതിനാല്‍

›
1 സ്നേഹം മരണത്തിന്‍റെ ഇന്ദ്രിയമാണ് 2 മനസ്സ് നശ്വരതയുടെ കീബോര്‍ഡാണ് 3 ജീവിതം ജീവിതത്തിന്‍റെ റണ്ണര്‍ അപ്പാണ് 4 1, 2, 3 എന്നിവ...

തിരക്ക്

›
എത്രയെത്ര നിശ്ചലതകളില്‍ പങ്കെടുക്കേണ്ടതിന്റെ തിരക്കുണ്ട്, ഓരോ നിമിഷത്തിനും
1 comment:

മൂന്ന്‍ പൌരതന്ത്ര ഹൈക്കുകള്‍

›
1 ഗാന്ധി പ്രതിമ നിശ്ചലത 2 സൌദി അറേബ്യ ഉത്തര കൊറിയ സംഘിരാജ്യം 3 ജ്യോതിഷം ഹോമിയോപ്പതി സദാചാരം

ഇനി

›
കരയാന്‍ വിങ്ങിനില്‍ക്കുന്ന ഒരാളിനെ കെട്ടിപ്പിടിക്കുന്നപോലെ ഈയെഴുതിവരുന്നതിനെ നീ മനസ്സിലാക്കണം ഒറ്റയ്ക്കല്ല എന്നുംകൂടി അതിന്റെ അര്‍ത്...
1 comment:

ആ....?

›
ആശകളുടെ ആകൃതിയാണോ ആശയങ്ങളുടെ ആകൃതി ? ആനന്ദത്തിന്റെ ആവൃത്തിയാണോ ആത്മാവിന്റെ ആവൃത്തി ? ആത്മനിന്ദയുടെ ആഴമാണോ ആത്മവിശ്വാസത്തിന്റെ ആഴം ? ...

ഉള്ള(ന/ട)ക്കം

›
എന്നില്‍ നീ മണ്ണില്‍ വേരെന്നപോലെ സഞ്ചാരം പ്രയാണമെന്നോ നൃത്തമെന്നോ വിളിക്കാവുന്ന സന്നിഗ്ദ്ധതയില്‍ വളരുന്നതിന്‍റെയും പുളയുന്നതിന്...
Thursday, October 16, 2014

കഥാർസിസ്

›
ബാബ്‌രി മസ്ജിദ് പൊളിച്ചതിൽപ്പിന്നെ ഹിന്ദു കൂടുതൽ ഹിന്ദുവും മുസ്ലീം കൂടുതൽ മുസ്ലീമുമായതുപോലെ എന്നൊരു മൂന്നുവരി ഉപമ കുറേനേരമായി മനസ്സിൽ അ...
6 comments:

ആഴത്തിന്റെ ഊഴം

›
പച്ചിലകൾ കുലുക്കിയും ഉണക്കയിലകൾ വീഴ്ത്തിയും ഇപ്പോഴിതുവഴി പോയ്ക്കഴിഞ്ഞ കാറ്റിനെ മരം എന്നതുപോലെ നമുക്ക് നമ്മളെ മറന്നാലോ ? നിൽക്ക്, നമ...
2 comments:
Sunday, October 12, 2014

Martin Niemöller ന്റെ വിഖ്യാത കവിതയുടെ ഒരു Adaptation

›
ഇപ്പോൾ ഒരുത്തർ മദ്യം നിരോധിച്ചു. ഞാൻ ഒന്നും മിണ്ടാൻ പോയില്ല. കാരണം- മദ്യവിരുദ്ധതയ്ക്ക് നല്ല മാന്യത കണക്കാക്കപ്പെടുന്നുണ്ട് കുറച്ച് കഴിയ...
6 comments:

അളവ്

›
നിങ്ങളെ കണ്ടില്ലെന്ന്‍ നടിക്കാനുള്ള ലോകത്തിന്റെ ശുഷ്കാന്തിയെ നോക്കുക. ഉറ്റുനോക്കി ഉറ്റുനോക്കിയതിനെ അളന്നെടുക്കാന്‍ മനസ്സുവെയ്ക്കുക ...
2 comments:

തീരുമാനം

›
ഒരാള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു വിഷം വാങ്ങാന്‍ കീടനാശിനിക്കടയില്‍ ചെന്നു ചെടികള്‍ക്കടിക്കുന്നതോ ചുവരുകളിലടിക്കുന്നതോ വേണ്ടതെന...
1 comment:

ടാബ്ലോ

›
എല്ലാവര്‍ക്കും ഓരോരോ ജീവിതങ്ങളുണ്ട് എന്ന വിഷയത്തിലുള്ള ഒരു ടാബ്ലോ ആണ് നമുക്ക് രണ്ടാള്‍ക്കും അങ്ങോട്ടുമിങ്ങോട്ടുമുള്ള ഇഷ്ടക്കേട്

വിരഹരസതന്ത്രം

›
നിന്‍റെ അഭാവത്തിന്‍റെ അണുകേന്ദ്രമാണ് ഞാന്‍
1 comment:

അനുകരണം

›
തന്നെത്തന്നെ അനുകരിക്കണമെങ്കിലും അനുകരിക്കാതിരിക്കണമെങ്കിലും അവനവന്‍റെ വിശദാംശങ്ങള്‍ അത്രമേല്‍ ഓര്‍മ്മയിലുണ്ടാവണം ആളുകള്‍ തന്നെത്തന്ന...
1 comment:

ആയതിനാല്‍

›
1 സ്നേഹം മരണത്തിന്‍റെ ഇന്ദ്രിയമാണ് 2 മനസ്സ് നശ്വരതയുടെ കീബോര്‍ഡാണ് 3 ജീവിതം ജീവിതത്തിന്‍റെ റണ്ണര്‍ അപ്പാണ് 4 1, 2, 3 എന്നിവ...
1 comment:

ചുരുക്കത്തില്‍

›
രക്തരൂഷിതവും ശബ്ദായമാനവുമായ നിസ്സംഗത

കവിത

›
മൌനം മെനയുന്ന മാരക വിനിമയം

പുല്‍ക്കൊടികള്‍

›
ഒരു ദിവസം കൊടുംകാടിനുള്ളിലെ പുല്‍ക്കൊടി പാര്‍ലമെന്‍റ് മുറ്റത്തെ പുല്‍ക്കൊടിക്ക് 'ഈ നശിച്ച മനുഷ്യര്‍' എന്നൊരു സന്ദേശം മണ്ണിനട...
1 comment:

പണ്ടുണ്ടായിരുന്ന ഒരു രാഷ്ട്രത്തെപ്പറ്റി 2514 ലെ യൂറോപ്പില്‍ ഒരു മുത്തശ്ശി പേരക്കുഞ്ഞിനോട് പറഞ്ഞ സാരോപദേശകഥ

›
1 നീയില്ലാതെ ഞാനില്ലെന്ന് നാളെ ഒരാളോട് പറയണമെന്നുറച്ചപ്പോള്‍ നെഞ്ചില്‍നിന്നൊരു തരിപ്പ് തലയിലേക്ക് പടര്‍ന്നതിന്റെ ഉള്ളനക്കം അടക്കിപ്പി...

സ്ഥിതിവിവരം

›
ഫാസിസത്തെ പേടിയാണോ ? അതെ എത്ര പേടിയുണ്ട് ? അതിനോടുള്ള വെറുപ്പിന്‍റെയത്ര അതെത്രയാണ് ? ആറടി എണ്‍പത്തിമൂന്ന് കിലോ മുപ്പത്തഞ്ച് ക...
1 comment:

അര്‍ത്ഥം

›
ഞാന്‍ എന്നോട് പറഞ്ഞ/പറയുന്ന വാക്കുകള്‍ക്കേ എന്തെങ്കിലും അര്‍ത്ഥമൊക്കെ ഉള്ളൂ അല്ലാത്ത പറച്ചിലുകളും വാക്കുകളും പാട്ടുകളുമെല്ലാം എന്നോ...

സാദ്ധ്യത

›
അപ്പോള്‍ എന്ത് തോന്നി ? അവിടെ നടന്നതിനെപ്പറ്റി മരിക്കുന്നതുവരെ എഴുതണമെന്ന് തോന്നി. അതൊന്നും എഴുതി ആവിഷ്ക്കരിക്കുക സാദ്ധ്യമല്ലെന്ന്...
Saturday, May 31, 2014

പരിചയം

›
നന്നായി പാട്ടുപാടുമായിരുന്നു. ഇപ്പോളില്ല, മരിച്ചുപോയി. ഒറ്റയാവുന്നതിനെക്കുറിച്ചുള്ള പാട്ടുകളായിരുന്നു ഇഷ്ടം
2 comments:

കാറ്റ്

›
പലതരം സന്ദര്‍ഭങ്ങളിലായി, പലതരം പിഴവുകളിലായി, പലതരം ഇച്ഛാംഭംഗങ്ങളിലായി വീണുകിടന്നിരുന്ന തന്‍റെ നെടുവീര്‍പ്പുകളെയെല്ലാം അയാള്‍ തേടിയെടു...
2 comments:

ഉറ്റുനോക്കുന്നതിന്റെ ഉപമ

›
വിളഞ്ഞ് പഴുത്ത് മഞ്ഞയില്‍ തിളച്ച് തുടുത്തുനില്‍ക്കുന്നൊരു ചെറുനാരങ്ങയെ ആകാവുന്നിടത്തോളം അടുത്ത് നിന്ന്‍ ചുഴിഞ്ഞ് ചുഴിഞ്ഞ് ഉറ്റുനോക്ക...
1 comment:

കുന്നുകള്‍

›
കുന്നുകള്‍: അനാദികാലം തൊട്ട് ആകാശം ഭൂമിയെ ഉമ്മവെക്കുന്നതിന്‍റെ തഴമ്പുകള്‍ കുന്നുകള്‍: അനാദികാലം തൊട്ട് ഭൂമി ആകാശത്തിനെ അള്ളുവെയ്ക്...

ഞാൻ

›
രാത്രിയുടെ ദിവാസ്വപ്നമാണ് പകൽ ഞാൻ ഇതുപോലെ എന്ന് അതിൽ വിചാരിക്കപ്പെടുന്നു
Sunday, February 09, 2014

പ്രത്യാശയുടെ അഞ്ച് പ്രതിവാദങ്ങള്‍

›
(1) ഒന്നിനും ഒരര്‍ത്ഥവുമില്ലെന്ന് എന്തര്‍ത്ഥത്തിലാണ് നീ പറയുന്നത് ? (2) ഒന്നും മനസ്സിലാവുന്നില്ലെന്നതും മനസ്സില്‍ - ആവുക തന്നെയല്ലേ ? (3) എ...
7 comments:
Thursday, February 06, 2014

കാണ്മാനില്ല

›
ബസ്സ് സ്റ്റോപ്പിലെ ഭിത്തിയില്‍ കാണ്മാനില്ല എന്നൊരു നോട്ടീസ് അതിന്‍റെ ഫോട്ടോ(?) ഉള്ള ഭാഗം ആരോ കീറിയിരിക്കുന്നു ആളിനെയോ വളര്‍ത്തുമൃഗത്തിനെയോ ...
3 comments:

കുറച്ച്

›
കുറച്ച് ദൂരെനിന്നാണ് എന്നതിലെ കുറച്ച് - ന് ഉള്ള സ്വാതന്ത്ര്യത്തിലേക്കാണ് ജീവിക്കേണ്ടത് കുറച്ച് പാടാണെന്നറിയാം എന്നാലും ...
3 comments:

വാക്കും ഞാനും

›
ദാ നോക്ക് എന്ന്‍ കരയുന്ന കൈക്കുഞ്ഞിന് ആകാശത്തെ ചന്ദ്രനെയോ റോഡിലോടുന്ന കാറിനെയോ മ്യാവൂവിനെയോ ഭൌ ഭൌവിനെയോ ചൂണ്ടിക്കാണിച്ചുകൊടുക്കുന്നപോലെ ചില...
3 comments:

ΔxΔp ≥ h/4π*

›
ആവശ്യത്തിലധികം വാതിലുകളുള്ള ഒരു ചുവരാണ് എന്റെ സ്നേഹം വാതിലുകളോരോന്നും അകത്തുനിന്നോ പുറത്തുനിന്നോ ആർക്കുവേണമെങ്കിലും തുറക്കാവുന്ന വിധത്തിൽ പ...
2 comments:

നല്ലതല്ലേ ?

›
'നിന്നെപ്പൊലൊരുത്തൻ എന്തെങ്കിലും വിചാരിച്ചിട്ടോ വിചാരിക്കാതിരുന്നിട്ടോ പറഞ്ഞിട്ടോ പറയാതിരുന്നിട്ടോ എഴുതിയിട്ടോ എഴുതാതിരുന്നിട്ടോ പ്രസിദ...
4 comments:

ഇപ്പോൾ

›
പിന്നീടൊരുകാലത്ത് ആത്മഗതങ്ങളുടെ അധോലോകത്തിൽ അനങ്ങിയാൽ കാഞ്ചിവലിക്കേണ്ട സീനിൽ എനിക്കെതിരെ വന്നുപെടുന്നതിന് മുൻപ് നിമിഷമേ, ഇപ്പോഴത്തെ ഈ നിമിഷ...
1 comment:
›
Home
View web version

About Me

My photo
ടി.പി.വിനോദ്
View my complete profile
Powered by Blogger.