പാളവണ്ടിയും ട്രൌസറും കീറി
ചന്തിയില്‍ ചരലുകള്‍
ചിന്തേരിട്ടതിന്റെ
നീറ്റലിനെയും പുകച്ചിലിനെയും
മറന്നേ പോയിരുന്നു.
ജീവിതത്തിനടിയിലൂടെ
മുങ്ങിക്കപ്പലെന്നോണം
ചില വേദനകള്‍
നമ്മുടെ അതേ പാതയില്‍
നമ്മുടെ അതേ വേഗത്തില്‍
നമ്മോടൊപ്പം കാലം താണ്ടുമെന്ന്
തിട്ടം വന്നത്
ഇന്നത്തെ ദിവസമാണ്,
പരുപരുത്തൊരെന്നിലൂടെ
ഞാനെന്നെത്തന്നെ
വലിച്ചു നീങ്ങുകയാണല്ലോയെന്ന്
മനസ്സുമുറിഞ്ഞ ഇന്നത്തെ ദിവസം.
ഇന്നിപ്പോ എന്തേ അതെല്ലാം ഓര്‍ക്കാന്‍ ?
ReplyDeleteഎന്തേ ഈ ദുഖത്തിനു കാരണം ?
ReplyDeleteഎല്ലാരും ചോദിച്ച പോലെ എന്താണ് സംഭവം..?
ReplyDeleteഓര്‍മ്മ!
ReplyDeleteപാളവണ്ടി ഒരു ചരിവുകുന്നില് നിന്ന്
നിയന്ത്രണം വിട്ട് വലിക്കാരനോടൊപ്പം
ഇറങ്ങി വരുന്നു...
ഈ അന്തർവാഹിനി കുറേ നാളായി ഉള്ളിലുണ്ട്.
ReplyDeleteചില വേദനകള്‍
ReplyDeleteനമ്മുടെ അതേ പാതയില്‍
നമ്മുടെ അതേ വേഗത്തില്‍
സത്യം..അന്തര്‍ലീനമായ വേദനകള്‍
ഞാനെന്ന പരുക്കൻകല്ല്
ReplyDeleteഎന്റെ തന്നെ ജീവിതത്തിന്റെ
ചന്തിയിൽ
ചിന്തേരിട്ടുകൊണ്ടേയിരിയ്ക്കുന്നു......
‘ഇന്നത്തെ ദിവസ‘ത്തിന്റെ അർത്ഥം
നിഘണ്ഢുവിൽ നോക്കി : ജീവിതം
അപൂര്‍വ്വമായിക്കിട്ടുന്ന ഇന്നത്തെ ദിവസത്തിന്
ReplyDeleteജന്മദിനാശംസകള് നേരുന്നു
അന്തര്‍വാഹിനികള്‍ മുങ്ങിപ്പോയിരുന്നെങ്കില്‍ ഒരുപക്ഷെ എനിക്ക് ഓര്‍മകളെ മറന്നു,
ReplyDeleteആകാശങ്ങളിലേക്ക് പറക്കാമായിരുന്നു...
ഇഷ്ടപ്പെട്ടു...ആദ്യമായി ഇവിടെ വരുകയാണ്....
ഇന്നത്തെ ഈ ദിവസ്സത്തിനു ജന്മ്മദിനാശംസകൾ നേരുക തന്നെ ശരണം
ReplyDelete:):)
This comment has been removed by the author.
ReplyDeleteഎല്ലാ വര്‍ഷവും ഇങ്ങനെ ഒരു ദിവസമുണ്ടോ? കൊള്ളാം!
ReplyDeleteഈ ഇന്നുകള്‍ക്ക് നാളെയും വരാമല്ലോ
ReplyDeleteഇന്നലെകളിലേക്ക് മടങ്ങാന്‍ പറ !
ജീവിതത്തിനടിയിലൂടെ
ReplyDeleteമുങ്ങിക്കപ്പലെന്നോണം
ചില വേദനകള്‍
നമ്മുടെ അതേ പാതയില്‍
നമ്മുടെ അതേ വേഗത്തില്‍
നമ്മോടൊപ്പം കാലം താണ്ടും
--ആ മുങ്ങിക്കപ്പലിൽ നിന്ന് ഞാനും കൂടെപ്പാടുന്നു. നന്നായി
""പരുപരുത്തൊരെന്നിലൂടെ
ReplyDeleteഞാനെന്നെത്തന്നെ
വലിച്ചു നീങ്ങുകയാണല്ലോയെന്ന്
മനസ്സുമുറിഞ്ഞ ഇന്നത്തെ ദിവസം. ""
ഒരു തിരിച്ചറിവിന്റെ നോവ്.. സത്യത്തിന്റെ സൌന്ദര്യവും.
ചില ഓര്‍മ്മകള്‍ അങ്ങനെയാണ് ....
ReplyDeleteഎത്ര അഗാധമായ കടലിനടിയില്‍ ഉപേക്ഷിച്ച് പോയാലും
നാം അറിയാതെ നമ്മെ പിന്തുടരുന്നുണ്ടാവും .....
ഉടല്, വായിക്കാതെ വിട്ടുകളഞ്ഞ
ReplyDeleteഎത്രയോ കവിതകളുടെ സമാഹാരമാണെന്ന്
ഇവിടെ നില്ക്കുമ്പോള് എനിക്ക് തോന്നുന്നു..
(ഒരു കവിതയ്ക്കുള്ള വകുപ്പുണ്ട്..ല്ലേ? :)
This comment has been removed by the author.
ReplyDeleteറാം റാം , ഏതായാലും കമന്റ് വായിച്ചപ്പോള്‍
ReplyDeleteഅങ്ങനെ തന്നെ പറയാന്‍ തോന്നിപ്പോയി. റാം റാം!!
ഇതില്‍ താങ്കള്‍ പറഞ്ഞ adventurist ആയ യാതൊന്നും തന്നെയില്ല
സുഹൃത്തേ. പെണ്ണെ ഴുതുന്നത് വായിക്കുമ്പോള്‍ ഉള്ളില്‍
കുമിഞ്ഞു കൂടിയ മുന്‍ ധാരണകളുടെ കണ്ണാണ് തുറന്നിരിക്കുന്നത്
അതു കൊണ്ടു ഉണ്ടാകുന്ന കുഴപ്പമാണിത്.
ഉടല് എന്ന വാക്ക് പെണ്ണ് എഴുതിയാല്‍ അതിനു വരുന്ന മാനങ്ങള്‍!!
പാളവണ്ടിയും ട്രൌസറും കീറി
ചന്തിയില്‍ ചരലുകള്‍
ചിന്തേരിട്ടതിന്റെ
നീറ്റലിനെയും പുകച്ചിലിനെയും
മറന്നേ പോയിരുന്നു.
എന്ന് വിനോദ് എഴുതുമ്പോള്‍ ഞാനും മറന്നേ പോയിരുന്ന
ആ ഉടലിനെ, കുഞ്ഞുടലിനെ, ഓര്‍ത്തു. അതു പോലെ എത്രയോ കവിതകള്‍
മറന്നിരിപ്പുണ്ടാവും ഈ ഉടലില്‍ എന്ന തോന്നല്‍ മാത്രമായിരുന്നു ആ കമന്റ്.
സ്വന്തം frustration മാറ്റാന്‍ ഈ വിദ്യ നല്ലതാണെങ്കില്‍ ആശംസകള്‍.
ബുദ്ധിജീവിനി കള്‍ക്കുള്ള മുന്നറിയിപ്പ് നോട്ടീസിനെ കുറിച്ച് മിണ്ടുന്നില്ല.
അതിനുള്ള വേദി ഇതല്ല, എന്ന് വിചാരിക്കുന്നു.
വിനോദേ, ക്ഷമ.
This comment has been removed by the author.
ReplyDeletesorry, didn't realize my comment was in such a poor taste. will delete it. actually zareena alone made a serious comment.
ReplyDeletesorry once again
ഫെയിസ്ബുക്കിനു ഇത്ര പ്രയോജനം ഉണ്ടെന്നു വിചാരിച്ചില്ല.ഞാനിവിടുത്തെ ലിങ്കില്‍ നിന്നാണിവിടെ എത്തിയത്.ഇങ്ങനെയൊരാളെ കുറിച്ചു ധാരാളം കേട്ടിട്ടുണ്ട്,ഈ ലാപുട ബ്ലൊഗ്,കണ്ടതിലും വായിച്ചതിലും വളരെ സന്തോഷം
ReplyDeleteഫോമ ബ്ലോഗ് സാഹിത്യ മത്സരം
ReplyDeletehttp://www.fomaa.blogspot.com/
Lapudey.....
ReplyDeleteThankal nano-chemistryil PhD eduthennu arinju. its a great news man.
Its really nce to hear that the person who penned high quality poetry has a doctoral degree. Please keep up with your artistic enduevors and thank you for being regular in blog from now on.
Also, I wish you a very succesful career Dr. Lapuda.
മുറിഞ്ഞുപോവുന്നു
ReplyDeleteSorry.. didnt get it..anybody?
ReplyDelete:-)
ReplyDeleteormappeduthalukal manassu muriykkumbol evide thedanam maraviykkulla marunnu??
ReplyDeletenannaayiriykkunnu... aashamsakal!!
മറ്റൊരാൾ പറഞ്ഞു തന്നു, കവിതകൾ വായിച്ചു, ഒരു കവിയെ വായിച്ചു, നന്ദി.
ReplyDeletenalla kavitha,vinod
ReplyDeleteനല്ല കവിത .............
ReplyDeleteനല്ല കവിത ...
ReplyDeleteഇഷ്ട്ടമായി ...