Wednesday, May 05, 2010

അന്തര്‍വാഹിനി

പാളവണ്ടിയും ട്രൌസറും കീറി
ചന്തിയില്‍ ചരലുകള്‍
ചിന്തേരിട്ടതിന്റെ
നീറ്റലിനെയും പുകച്ചിലിനെയും
മറന്നേ പോയിരുന്നു.

ജീവിതത്തിനടിയിലൂടെ
മുങ്ങിക്കപ്പലെന്നോണം
ചില വേദനകള്‍
നമ്മുടെ അതേ പാതയില്‍
നമ്മുടെ അതേ വേഗത്തില്‍
നമ്മോടൊപ്പം കാലം താണ്ടുമെന്ന്
തിട്ടം വന്നത്
ഇന്നത്തെ ദിവസമാണ്,

പരുപരുത്തൊരെന്നിലൂടെ
ഞാനെന്നെത്തന്നെ
വലിച്ചു നീങ്ങുകയാണല്ലോയെന്ന്
മനസ്സുമുറിഞ്ഞ ഇന്നത്തെ ദിവസം.

32 comments:

  1. ഇന്നിപ്പോ എന്തേ അതെല്ലാം ഓര്‍ക്കാന്‍ ?

    ReplyDelete
  2. എന്തേ ഈ ദുഖത്തിനു കാരണം ?

    ReplyDelete
  3. എല്ലാരും ചോദിച്ച പോലെ എന്താണ് സംഭവം..?

    ReplyDelete
  4. ഓര്‍മ്മ!

    പാളവണ്ടി ഒരു ചരിവുകുന്നില്‍ നിന്ന്
    നിയന്ത്രണം വിട്ട് വലിക്കാരനോടൊപ്പം
    ഇറങ്ങി വരുന്നു...

    ReplyDelete
  5. ഈ അന്തർവാഹിനി കുറേ നാളായി ഉള്ളിലുണ്ട്.

    ReplyDelete
  6. ചില വേദനകള്‍
    നമ്മുടെ അതേ പാതയില്‍
    നമ്മുടെ അതേ വേഗത്തില്‍

    സത്യം..അന്തര്‍ലീനമായ വേദനകള്‍

    ReplyDelete
  7. ഞാനെന്ന പരുക്കൻകല്ല്
    എന്റെ തന്നെ ജീവിതത്തിന്റെ
    ചന്തിയിൽ
    ചിന്തേരിട്ടുകൊണ്ടേയിരിയ്ക്കുന്നു......

    ‘ഇന്നത്തെ ദിവസ‘ത്തിന്റെ അർത്ഥം
    നിഘണ്ഢുവിൽ നോക്കി : ജീവിതം

    ReplyDelete
  8. അപൂര്‍വ്വമായിക്കിട്ടുന്ന ഇന്നത്തെ ദിവസത്തിന്
    ജന്മദിനാശംസകള്‍ നേരുന്നു

    ReplyDelete
  9. അന്തര്‍വാഹിനികള്‍ മുങ്ങിപ്പോയിരുന്നെങ്കില്‍ ഒരുപക്ഷെ എനിക്ക് ഓര്‍മകളെ മറന്നു,
    ആകാശങ്ങളിലേക്ക് പറക്കാമായിരുന്നു...

    ഇഷ്ടപ്പെട്ടു...ആദ്യമായി ഇവിടെ വരുകയാണ്....

    ReplyDelete
  10. ഇന്നത്തെ ഈ ദിവസ്സത്തിനു ജന്മ്മദിനാശംസകൾ നേരുക തന്നെ ശരണം
    :):)

    ReplyDelete
  11. എല്ലാ വര്‍ഷവും ഇങ്ങനെ ഒരു ദിവസമുണ്ടോ? കൊള്ളാം!

    ReplyDelete
  12. ഈ ഇന്നുകള്‍ക്ക് നാളെയും വരാമല്ലോ
    ഇന്നലെകളിലേക്ക് മടങ്ങാന്‍ പറ !

    ReplyDelete
  13. ജീവിതത്തിനടിയിലൂടെ
    മുങ്ങിക്കപ്പലെന്നോണം
    ചില വേദനകള്‍
    നമ്മുടെ അതേ പാതയില്‍
    നമ്മുടെ അതേ വേഗത്തില്‍
    നമ്മോടൊപ്പം കാലം താണ്ടും
    --ആ മുങ്ങിക്കപ്പലിൽ നിന്ന് ഞാനും കൂടെപ്പാടുന്നു. നന്നായി

    ReplyDelete
  14. ""പരുപരുത്തൊരെന്നിലൂടെ
    ഞാനെന്നെത്തന്നെ
    വലിച്ചു നീങ്ങുകയാണല്ലോയെന്ന്
    മനസ്സുമുറിഞ്ഞ ഇന്നത്തെ ദിവസം. ""

    ഒരു തിരിച്ചറിവിന്റെ നോവ്.. സത്യത്തിന്റെ സൌന്ദര്യവും.

    ReplyDelete
  15. ചില ഓര്‍മ്മകള്‍ അങ്ങനെയാണ് ....
    എത്ര അഗാധമായ കടലിനടിയില്‍ ഉപേക്ഷിച്ച് പോയാലും
    നാം അറിയാതെ നമ്മെ പിന്തുടരുന്നുണ്ടാവും .....

    ReplyDelete
  16. ഉടല്‍, വായിക്കാതെ വിട്ടുകളഞ്ഞ
    എത്രയോ കവിതകളുടെ സമാഹാരമാണെന്ന്
    ഇവിടെ നില്‍ക്കുമ്പോള്‍ എനിക്ക് തോന്നുന്നു..
    (ഒരു കവിതയ്ക്കുള്ള വകുപ്പുണ്ട്..ല്ലേ? :)

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. റാം റാം , ഏതായാലും കമന്റ്‌ വായിച്ചപ്പോള്‍
    അങ്ങനെ തന്നെ പറയാന്‍ തോന്നിപ്പോയി. റാം റാം!!
    ഇതില്‍ താങ്കള്‍ പറഞ്ഞ adventurist ആയ യാതൊന്നും തന്നെയില്ല
    സുഹൃത്തേ. പെണ്ണെ ഴുതുന്നത് വായിക്കുമ്പോള്‍ ഉള്ളില്‍
    കുമിഞ്ഞു കൂടിയ മുന്‍ ധാരണകളുടെ കണ്ണാണ് തുറന്നിരിക്കുന്നത്
    അതു കൊണ്ടു ഉണ്ടാകുന്ന കുഴപ്പമാണിത്.
    ഉടല്‍ എന്ന വാക്ക് പെണ്ണ് എഴുതിയാല്‍ അതിനു വരുന്ന മാനങ്ങള്‍!!
    പാളവണ്ടിയും ട്രൌസറും കീറി
    ചന്തിയില്‍ ചരലുകള്‍
    ചിന്തേരിട്ടതിന്റെ
    നീറ്റലിനെയും പുകച്ചിലിനെയും
    മറന്നേ പോയിരുന്നു.
    എന്ന് വിനോദ് എഴുതുമ്പോള്‍ ഞാനും മറന്നേ പോയിരുന്ന
    ആ ഉടലിനെ, കുഞ്ഞുടലിനെ, ഓര്‍ത്തു. അതു പോലെ എത്രയോ കവിതകള്‍
    മറന്നിരിപ്പുണ്ടാവും ഈ ഉടലില്‍ എന്ന തോന്നല്‍ മാത്രമായിരുന്നു ആ കമന്റ്‌.
    സ്വന്തം frustration മാറ്റാന്‍ ഈ വിദ്യ നല്ലതാണെങ്കില്‍ ആശംസകള്‍.
    ബുദ്ധിജീവിനി കള്‍ക്കുള്ള മുന്നറിയിപ്പ് നോട്ടീസിനെ കുറിച്ച് മിണ്ടുന്നില്ല.
    അതിനുള്ള വേദി ഇതല്ല, എന്ന് വിചാരിക്കുന്നു.
    വിനോദേ, ക്ഷമ.

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. sorry, didn't realize my comment was in such a poor taste. will delete it. actually zareena alone made a serious comment.
    sorry once again

    ReplyDelete
  21. ഫെയിസ്ബുക്കിനു ഇത്ര പ്രയോജനം ഉണ്ടെന്നു വിചാരിച്ചില്ല.ഞാനിവിടുത്തെ ലിങ്കില്‍ നിന്നാണിവിടെ എത്തിയത്.ഇങ്ങനെയൊരാളെ കുറിച്ചു ധാരാളം കേട്ടിട്ടുണ്ട്,ഈ ലാപുട ബ്ലൊഗ്,കണ്ടതിലും വായിച്ചതിലും വളരെ സന്തോഷം

    ReplyDelete
  22. ഫോമ ബ്ലോഗ് സാഹിത്യ മത്സരം

    http://www.fomaa.blogspot.com/

    ReplyDelete
  23. Lapudey.....

    Thankal nano-chemistryil PhD eduthennu arinju. its a great news man.

    Its really nce to hear that the person who penned high quality poetry has a doctoral degree. Please keep up with your artistic enduevors and thank you for being regular in blog from now on.

    Also, I wish you a very succesful career Dr. Lapuda.

    ReplyDelete
  24. മുറിഞ്ഞുപോവുന്നു

    ReplyDelete
  25. Sorry.. didnt get it..anybody?

    ReplyDelete
  26. ormappeduthalukal manassu muriykkumbol evide thedanam maraviykkulla marunnu??

    nannaayiriykkunnu... aashamsakal!!

    ReplyDelete
  27. മറ്റൊരാൾ പറഞ്ഞു തന്നു, കവിതകൾ വായിച്ചു, ഒരു കവിയെ വായിച്ചു, നന്ദി.

    ReplyDelete
  28. നല്ല കവിത .............

    ReplyDelete
  29. നല്ല കവിത ...
    ഇഷ്ട്ടമായി ...

    ReplyDelete