Wednesday, November 21, 2012

ഒന്ന് വേറെയൊന്നാണ് എന്നതിനെപ്പറ്റി എന്തൊക്കെയോ ആയി


(1) ഉദാഹരണമായി

നീയും
നിന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധംതന്നെയാണ്
ഞാനും
എന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധമെന്ന്
ചൂണ്ടിക്കാണിക്കാം

(2) വിഷാദമൂകമായി

നീയും
നിന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധംതന്നെയാണ്
ഞാനും
എന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധമെന്ന്
നെടുവീര്‍പ്പിടാം

(3) അടിസ്ഥാനപരമായി

നീയും
നിന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധംതന്നെയാണ്
ഞാനും
എന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധമെന്ന്
കണ്ടെത്താവുന്നതാണ്

(4) ഈയിടെയായി

നീയും
നിന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധംതന്നെയല്ലേ
ഞാനും
എന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധമെന്ന്
ആശങ്കപ്പെടാം

(5) നീക്കുപോക്കായി

നീയും
നിന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധംതന്നെയാണ്
ഞാനും
എന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധമെന്ന്
പരസ്പരം അനുമോദിക്കാം.

10 comments:

  1. ആലങ്കാരികമായും...

    ReplyDelete
  2. സുധീര്‍ , തീര്‍ച്ചയായും ...:)

    ReplyDelete
  3. ഒരു ശ്വാസം അതിന്‍റെ ചെറുതെങ്കിലും നിഗൂഢമായ നിശബ്ദതയാല്‍ അതു പറഞ്ഞു നിര്‍ത്തിയ ശബ്ദത്തെ തിരിച്ചറിയും !

    ReplyDelete
  4. തിരിച്ചറിയും തിരിച്ചറിയും വാക്ക് മുറിച്ചിട്ട ഏതക്ഷരവും, പല്ലി വാലു പോലെ തന്‍റെ ഗതി കെട്ട രക്തസാക്ഷിത്വത്തിന്‍റെ അര്‍ത്ഥ വ്യാപനം തിരിച്ചെറിയും

    ReplyDelete
  5. ഒന്നില്‍ നിന്ന് തുടങ്ങിയെങ്ങോട്ടോ തിരിയുന്ന ഏതു പിശാചിനേയും ദൈവകാലത്തിന്‍റെ നേര്‍വര പ്രാകി പ്രാകി കൊല്ലും

    ReplyDelete
  6. എത്ര കൊന്നാലും ഏതു നഖവും മരിക്കാനാവാതെ വളരും

    ReplyDelete
  7. വളഞ്ഞും വളരാം.. വിളഞ്ഞാലും വളയാം.

    ReplyDelete
  8. ഒരു രാത്രിയുടെ ഒടുക്കത്തെ പകുതിയില്‍
    ഉറങ്ങിപ്പോയ മറു പകുതി ഒരു സ്വപ്നത്തിന്‍റെ കഥയോര്‍ത്തു!

    ReplyDelete
  9. പകുതി സ്വപ്നത്തിന്‍റെ കഥയോര്‍ത്തു!

    ReplyDelete