Friday, December 27, 2013

അസ്വാഭാവിക ഉപമകളിൽ ഒരു കാലാവസ്ഥാവിവരണം

  •  
മരിച്ചുപോയ ഒരാളിന്റെ
കൈയക്ഷരം പോലെ
ഈ രാത്രി

മറന്നുപോയ
ചില കാരണങ്ങൾ പോലെ
ഇവിടത്തെ ഈർപ്പം

അടിച്ചമർത്തപ്പെട്ട ഒന്നിന്റെ
അക്കങ്ങളിലുള്ള തെളിവുപോലെ
താപനിലയുടെ ഈ സംഖ്യ

നിശ്ശബ്ദതയുടെ
നാഡിമിടിപ്പുപോലെ
മഴയ്ക്കുള്ള സാധ്യത

3 comments:

  1. അസ്വഭാവികമായിട്ടും അത് പ്രവച്ചനാതീതമല്ല സാദ്ധ്യതകൾ നില നില്ക്കുന്നു കാലാവസ്ഥ വ്യതിയാനത്തിന്റെ പുതിയ കാലഘട്ടങ്ങളിൽ ഇത്തരം അസ്വാഭാവിക ഉപമകൾ വേണ്ടി വരുന്നു

    ReplyDelete
  2. കയ്യക്ഷരം പോലെ ഒരു രാത്രി
    വായിക്കാനാവാത്ത ചിത്രലിപി പോലെ ചിലപ്പോള്‍

    ReplyDelete