Monday, January 13, 2014

Lost and found

വീണുകിട്ടിയ
ഒന്നാണ്.

പുറത്ത്
സ്വപ്നങ്ങളുടെ ഭിത്തികളിൽ
പതിക്കാനുള്ള പരസ്യം
എന്നെഴുതിയിട്ടുണ്ട്.

തുറന്നപ്പോൾ

ജീവിതത്തെ സ്നേഹിക്കാനുള്ള
അസാധാരണകാരണങ്ങൾ
ആവശ്യമുണ്ട്,
അതിവിചിത്രങ്ങളായ ആഗ്രഹങ്ങൾക്ക്
മുൻഗണന
എന്നും കണ്ടു.

3 comments:

  1. മനസ്സിന്റെ പരസ്യ മുഖം

    ReplyDelete
  2. എന്നിട്ടെന്ത് സംഭവിച്ചിട്ടുണ്ടാവും??!!

    ReplyDelete
  3. ബൈജു, പരസ്യമെന്നത്തെ രഹസ്യം..:)
    അജിത്ത്, അന്വേഷണം നടക്കുന്നു..:)

    ReplyDelete