Monday, June 11, 2012

മറ്റെന്തുംപോലെ അല്ലെന്ന് ഉദാഹരണസഹിതം

മറ്റെന്തിനുമുള്ള
ശ്രമം പോലെയല്ല
സംവേദനത്തിനുള്ള
ഒരു ശ്രമം.

എന്തെന്നാല്‍

മറ്റേത് ശ്രമത്തെപ്പറ്റിയും
സംവേദനത്തിനുള്ള
ഒരു ശ്രമം സാധ്യമാണ്.

ഉദാഹരണമായി,
കഷ്ടപ്പാടുമാത്രമുള്ളതെന്ന്
തോന്നിപ്പിക്കുന്ന
ഒരു ജീവിതത്തിനെ
ഇഞ്ചിഞ്ചായി ജീവിക്കുന്നു
എന്ന് പറയാനുള്ള
ശ്രമത്തിനെ പരിഗണിക്കുക.


6 comments:

  1. ഇഞ്ചിഞ്ചായി 'ജീവി'ക്കുന്നതില്‍ കര്‍ത്താവ് ഉള്ളത് കൊണ്ടു, അതു പരിഗണിക്കേണ്ടെന്ന് തോന്നുന്നു. എന്റെ തോന്നലാണ്.:)

    ReplyDelete
  2. entho ishamaayillennu parayan samvedanam sammathikkunnilla.

    ReplyDelete
  3. സം‍വേദനത്തിനുള്ള ഒരു ശ്രമം നടത്തിനോക്കട്ടെ. ഇഞ്ചിഞ്ചായി.. ഇങ്ങനെ വായിക്കുന്നതോ യഥാർത്ഥത്തിൽ ഇഞ്ചിഞ്ചായി ...സം‍വേദനത്തിന്റെ സാധ്യതകൾ!

    ReplyDelete
  4. പരിഗണിക്കുക

    ReplyDelete
  5. ആശംസകള്‍..... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌........ ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ, നാളെ.......?

    ReplyDelete
  6. സംവേദനത്തിനുള്ള ശ്രമം സാധ്യമാണ്‌....വ്യത്യസ്തമായ ഈ ചിന്തയ്ക്ക്‌ നൊമ്പരത്തിന്റെ കരുത്ത്‌.
    ആശംസകൾ.

    ReplyDelete