Sunday, February 09, 2014

പ്രത്യാശയുടെ അഞ്ച് പ്രതിവാദങ്ങള്‍

(1)
ഒന്നിനും
ഒരര്‍ത്ഥവുമില്ലെന്ന്
എന്തര്‍ത്ഥത്തിലാണ്
നീ പറയുന്നത് ?

(2)
ഒന്നും
മനസ്സിലാവുന്നില്ലെന്നതും
മനസ്സില്‍ - ആവുക
തന്നെയല്ലേ ?

(3)
എല്ലാം
കണക്കാണെന്ന്
മലയാളത്തിലല്ലേ
വിചാരിക്കുന്നത് ?

(4)
എല്ലാ
പ്രാക്കുകളും
ഭാവിയെയല്ലേ
ശ്വസിക്കുന്നത് ?

(5)
കണ്ണാടിയില്‍
ഉറ്റുനോക്കി
വിഡ്ഡീ എന്ന്‍
ചിരിച്ചിട്ടില്ലേ ?

7 comments:

  1. ചിരിച്ചിട്ടുണ്ട്.
    വാക്കുകൊണ്ടുള്ള ഈകളി ഇഷ്ടപ്പെട്ടു.
    Which craft is not witchcraft?

    ReplyDelete
  2. ഒരു കണ്ണാടിയ്ക്കും നമുക്ക് മിടയിൽ അല്ലെകിൽ ഒരാളുടെ ഇടയിൽ മാത്രം എന്തെല്ലാം സംഭവിക്കുന്നു

    ReplyDelete
  3. ഒന്നിനും ഒരര്‍ദ്ധവുമില്ല

    ReplyDelete
  4. 'സാര'മെന്നതിന്നർത്ഥം, സഖേ-
    പറഞ്ഞുതന്നു നീയെനിക്ക്
    അപ്പൊഴീ അതിസാരമെന്നതിന്നർത്ഥം




    ബ്ളോഗിൽ പുതിയതാണ്
    പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം...

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ഇഷ്ടമാവുന്നു
    താങ്കളുടെ
    അര്‍ത്ഥമുള്ള എഴുത്ത് :)

    ReplyDelete