ഭാരത്തിന്റെ
എത്ര കഥകള്‍
ഓര്‍മ്മയുണ്ടെന്ന്
അപ്പൂപ്പന്‍ താടി
കരിങ്കല്ലിനോട്
ചോദിച്ചു.
അഴിഞ്ഞും അലഞ്ഞും
പാറിപ്പറന്നതിന്റെ
ഓര്‍മ്മകള്‍ക്ക്
എത്ര ഭാരമുണ്ടെന്ന്
കരിങ്കല്ല്
അപ്പൂപ്പന്‍ താടിയോട്
മറുചോദ്യമായി.
ഉള്ളതില്‍വെച്ച്
ഏറ്റവും നല്ല
ഉടുപ്പുകൊളുത്തി
ഉടലിനെ ഒരുക്കുന്നുണ്ട്.
കാണുന്നവര്‍ക്ക്
പാതി ദുരൂഹമായ
സന്തോഷത്തില്‍
മുഖത്ത് ചിരിയുണ്ട്.
സമയത്തിനെന്തിത്ര
മടിപിടിക്കാനെന്ന്
ഇറങ്ങേണ്ട നേരത്തിനായി
ധൃതികൂട്ടുന്നുമുണ്ട്.
ജീവിതത്തില്‍ നിന്ന്
കവിതയിലേക്ക്
വിരുന്നുപോകുമ്പോള്‍
വാക്കിന്റെ
മടിശ്ശീലയിലുണ്ടാകുമോ
അടുത്ത തവണ
മറക്കില്ലെന്നേറ്റിരുന്ന
മധുരമായൊരര്‍ത്ഥം ?