Wednesday, December 19, 2007

സന്ധി

നീ ഒന്നും പറയണ്ട.

പറഞ്ഞുതീര്‍ക്കാന്‍ പറ്റാത്ത
എന്തെങ്കിലും പ്രശ്നം

നമുക്കിടയിലുണ്ടെന്ന്

നീ എത്ര വാദിച്ചാലും
ഞാന്‍ സമ്മതിച്ചുതരില്ല.

19 comments:

Pramod.KM said...

ഹഹ..
അത് തന്നെയല്ലേ നമുക്കിടയിലുള്ള പ്രധാന പ്രശ്നം:)
ക്രാഫ്റ്റുകളോടുള്ള സന്ധി പ്രശംസനീയമാണ്.

ശ്രീ said...

തന്നെ തന്നെ. അതു തന്നെ കാര്യം.

കൊച്ചു കവിത നന്നായി.
:)

ഫസല്‍ ബിനാലി.. said...

kollallo paripaadie

Sandeep PM said...

ഞാന്‍ എന്ത്‌ പറയാന്‍? ഒരുപാട്‌ നാളായി ഈ ആശയം മനസ്സിലിട്ട്‌ കൊണ്ട്‌ നടക്കാന്‍ തുടങ്ങിയിട്ട്‌.പക്ഷെ വരികള്‍ ചേര്‍ക്കാന്‍ പറ്റിയില്ല.
വായിച്ചു...സന്തോഷം.

വെള്ളെഴുത്ത് said...

എന്തൊരു നിഷേധിയാണിതിലെ വക്താവ്..!
സന്ധിയാണ് അയാളുടെ ലക്ഷ്യം. സംസാരിക്കുന്നതുമുഴുവന്‍ നിഷേധങ്ങളുപയോഗിച്ച്..അയാള്‍ക്ക് സന്ധി സാദ്ധ്യമാണോ?

ടി.പി.വിനോദ് said...

പ്രമോദേ, അതെ അതു തന്നെ പ്രശ്നം.:)

ശ്രീ, നന്ദി സുഹൃത്തേ...

ഫസല്‍...:)

ദീപു, വായനയ്ക്കും കമന്റിനും നന്ദി.

വെള്ളെഴുത്ത്, അയാള്‍ ഉത്പാദിപ്പിക്കുന്ന ആ Paradox നെ കുറിച്ചു എഴുതാന്‍ തന്നെയായിരുന്നു ശ്രമം...:)

Roby said...

പ്രതിസന്ധിയും ഒരു തരം സന്ധി തന്നെ..അല്ലേ

കവിത നന്നായി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ ഹ അപ്പൊ പ്രശ്നം അതാ ല്ലേ.

ശ്രീലാല്‍ said...

സന്ധി വേദനയും ആണ് :)

ദിലീപ് വിശ്വനാഥ് said...

ആരോടാ?
ഒരു ലാപുട എഫക്ട്.

420 said...

ലളിതം, ശക്തം..
:)

ജ്യോനവന്‍ said...

വെറുതെ പറഞ്ഞു പോകുമ്പോള്‍ പോലും കവിതയാകുന്നോ പ്രിയ ലാപുട!
എങ്കില്‍, നിങ്ങളിലെ കവി അതിശക്തനാണ്.
സൂക്ഷിച്ചുപയോഗിക്കുന്നതിനെക്കാള്‍ സൂക്ഷിക്കാതെ ഉപേക്ഷിക്കുന്നതാകട്ടെ ശക്തമായ കവിഭാഷ.
അപ്പോള്‍ ഉള്ളില്‍ നിന്നും വന്നതെന്നോ ഉടലെടുത്തതെന്നോ അതിശയിച്ചുപോകും.
അവ ഞങ്ങള്‍ കരുതിവയ്ക്കും. അതിനിടയില്‍ ഒരു സന്ധിപ്രശ്നം ഒരു പ്രശ്നവുമില്ലെന്ന പ്രശ്നം നിങ്ങള്‍
ഒരിക്കലും സമ്മതിച്ചുതരില്ലെന്ന വലിയ പ്രതിസന്ധിയാണ്. അത്തരമൊരു നോട്ടത്തിലൂടെ നിങ്ങള്‍ വിഘടിക്കുന്നതും സം‌വദിക്കുന്നതും ഒട്ടനവദിയിലേയ്ക്കാണ്. അതുതന്നെയല്ലേ ഈ കൊച്ചു കവിതയുടെ മാന്ത്രികഭാവം.
ആശംസകള്‍.

കാവലാന്‍ said...

"മനുഷ്യനു പരിഹരിക്കാനാവാത്ത യാതൊരു പ്രശ്നവും അവനു സൃഷ്ടിക്കാനും സാദ്ധ്യമല്ലെന്നു"
പറഞ്ഞ മഹാന്‍ 'ഞാന്‍'‍ തന്നെയാണോ?

ഏറുമാടം മാസിക said...

ഹൊ...
എന്തൊരു കനം

കരീം മാഷ്‌ said...

ഒരു പ്രശ്നവുമില്ലെന്ന പ്രശ്നം ഒരിക്കലും സമ്മതിച്ചുതരില്ലെ.....!

suvarnakrishnan said...

ee aasayam ellavarudeyum manasil eepozhokkeyo tonniyatanu.palarum paranju purame kelkkathe,manasil...
kavi paranju ....., nannayi,

ടി.പി.വിനോദ് said...

റോ‍ബി, പ്രിയ, ശ്രീലാല്‍, വാല്‍മീകി, ഹരിപ്രസാദ്, ജ്യോനവന്‍, കാവലാന്‍, നാസര്‍, കരീം മാഷ്, സുവര്‍ണ , വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.

രാജന്‍ വെങ്ങര said...

ഒന്നും പറയണ്ടാ എന്നു പറഞ്ഞതിനാലും, ഞാന്‍ വല്ലതും പറഞ്ഞാല്‍ അതു ഇയാള്‍ സമ്മതിച്ചു തരാനും ഇടയില്ലത്താതു കൊണ്ടു ഞാനൊന്നും പറയുന്നില്ലേ..അപ്പൊ ഇതൊക്കെ തന്നെ പ്രശ്നം.!!!

നന്നായിട്ടുണ്ടു.

ഭൂമിപുത്രി said...

ഏതാനും വരികളില്‍ ‘അഹം’നിര്‍വചിച്ചല്ലൊ ലാപ്പുട!
അല്ലെങ്കില്‍ ഞാനെന്നഭാവമറിയാന്‍ ഇത്രയൊക്കെപ്പറഞ്ഞാലും മതി,അല്ലെ?
ആലോചനാമൃതം!