പ്രണയം നമ്മുടെ ഓരോവാക്കുകള്‍ക്കും
ഒരര്‍ത്ഥത്തെയെങ്കിലും
ഉണ്ടാക്കിത്തരുമെന്ന് നീ പറഞ്ഞത്
ഇപ്പോഴും സത്യമാണെന്ന്
ഞാന്‍ കളവുപറയുന്നു.
അന്നായിരുന്നെങ്കില്‍
വിരഹത്തില്‍നിന്നേറ്റ
പരിക്കില്‍ നിന്നെന്ന്
പ്രണയപൂര്‍വ്വം
അവകാശപ്പെടുമായിരുന്ന
പുകച്ചിലില്‍ ഞാന്‍
മൂന്നുമണിയായിട്ടും
ഉറങ്ങാതിരിക്കുകയും
പന്ത്രണ്ടുമണിയായിട്ടും
ഉണരാതിരിക്കുകയും ചെയ്യുന്നു.
പ്രണയം
സമയത്തിന്റെ മാത്രം
ഫോട്ടോ എടുക്കാവുന്ന
ഒരു ക്യാമറയാണെന്ന്
ഞാന്‍ നിനക്ക്
അവസാനത്തെ ഇ-മെയില്‍
അയക്കുന്നു.
ദിനോസറുകളെക്കാളും
പഴക്കമുള്ള ഒരുത്തന്
അതിന്റെ യന്ത്രമര്‍മ്മങ്ങളില്‍ ഞെക്കി
വെള്ളിവെളിച്ചം
വിസര്‍ജ്ജിക്കുന്നുവെന്ന്
നീ എപ്പോഴാണ് മറുപടി അയക്കുക?
മറുപടിയില്‍ ദയവായി
ഒറ്റവരികവിത പോലും
എഴുതാതിരിക്കുക.
പ്രണയത്തിന്റെ ഇരുമ്പാണി
മന്ത്രപുരസ്സരം അടിച്ചുകേറ്റേണ്ട
പാലമരങ്ങളുടെ
വിത്തുകളാകുന്നു, കവിതകള്‍.
പ്രണയഭംഗങ്ങളാകട്ടെ
അഴിമുഖങ്ങള്‍
സമതലങ്ങള്‍
പര്‍വ്വതങ്ങള്‍
എന്നിവപോലെ
മനുഷ്യരുടേതല്ലാത്ത
ഒരു ബഹുവചനപദവും.
29 comments:
‘പ്രണയാനന്തരം‘ പുതിയപോസ്റ്റ്.
"പ്രണയത്തിന്റെ ഇരുമ്പാണി
മന്ത്രപുരസ്സരം അടിച്ചുകേറ്റേണ്ട
പാലമരങ്ങളുടെ
വിത്തുകളാകുന്നു, കവിതകള്‍".
കൊള്ളാം കവിതയും നിറ്വചനങ്ങളും:)
പ്രണയാനന്തരം നന്നായിട്ടുണ്ട്.
നന്നായിട്ടുണ്ട്
പ്രണയം ഒരു പല്ലിവാലല്ലേ കുഞ്ഞേ..?
അടര്‍ന്നു പോയാലും പിടയ്ക്കുന്ന ഒന്ന്?
വേദന ഏതു മുറിവിലെന്ന് കാഴ്ചക്കാരനെ വേദനിപ്പിക്കുന്ന ഒന്ന്.
ഉത്തരം എനിക്കറിയാമായിട്ടല്ല.. ചോദ്യം ചോദിക്കപ്പെടണമല്ലോ.. അതു കൊണ്ടു മാത്രം!
ഉരഗ സ്വത്വത്തില്‍ തന്നെയെന്റെ വികാരങ്ങളും വളര്‍ന്നു പോകുന്നത്.
പക്ഷേ പ്രണയത്തിന്റെ പിടച്ചിലല്ല അവ..
പുറം തൊലിയുരിയുന്ന പാമ്പിനെ പോലെ,
ഒഴിവാക്കാനാവാത്ത പിരിവുകള്‍ മാത്രം.
ചിലപ്പോഴെങ്കിലും പേടിയുമറപ്പും ബാക്കി വയ്ക്കുന്നവ..
വന്നു വന്നെന്നും തോന്നുന്നൊരൊന്നിതാണ്..
ശരിക്കും ദിനോസറുകളേക്കാളും പഴക്കമുള്ള ഉരഗങ്ങളാണു നമ്മള് അല്ലേ..?
ലാപുട,
പ്രണയഭംഗങ്ങളുടെ അഴിമുഖത്ത് ഉറങ്ങാതിരിക്കുന്ന കവിത തിരയുടെ ശബ്ദത്തില്‍നിന്നും ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത് ഏത് നനവിന്റെ ഉടലിനെയാണ്?
നന്നായി..,ഉറക്കം കെട്ട വാക്കുകള്‍ പുകയുന്ന ഈ ശയ്യ നന്നായി.
പ്രണയം മാങ്ങയാണ്...
പ്രണയം തേങ്ങയാണ്....
പ്രണയം ചീഞ്ഞ് പോയ ആത്തച്ചക്കയാണ്......
പ്രണയം ഒരു കുട്ട മുന്തിരിയാണ്...
പ്രണയം ആസ്ത്രേലിയന്‍ ആപ്പിളാണ്....
പ്രണയം ഓരോരുത്തര്‍ക്ക് ഓരോ രീതിയില്‍...
ഇത് പഴക്കച്ചവടക്കാരന്റെ പ്രണയം....
മുകളിലുള്ള പ്രണയം സോജു വക....
പ്രണയത്തിന്റെ ഇരുമ്പാണി
മന്ത്രപുരസ്സരം അടിച്ചുകേറ്റേണ്ട
പാലമരങ്ങളുടെ
വിത്തുകളാകുന്നു, കവിതകള്‍
‘ഈ നശിച്ച അലങ്കാരങ്ങളാണ് മനുഷ്യനെ സത്യത്തില്‍ നിന്ന് ഇത്ര അകറ്റുന്നത് ’
കടലയെ കുറിച്ചു് ‘ഒരു ചന്തി മാത്രമുള്ള ജീവിയിതാ’ എന്നു വിസ്മയപ്പെടുന്ന കവിയെ കുറിച്ച് സുഭാഷ് ചന്ദ്രന്റെ ഒരു കഥാപാത്രം പറയുന്ന അഭിപ്രായം.
ലാപുട പ്രണയാന്തരം നല്ല വരികള്‍!!!
എന്റെ പ്രേമത്തിന്റെ മുളപൊട്ടിയത് എന്റെ ഏക വെറുപ്പില്‍ നിന്ന്
അറിയാതെ ഏറെ നേരത്തെ കണ്ടുമുട്ടി അറിഞ്ഞത് വൈകിയും
അനിതര സാധാരണമായ പ്രണയത്തിന്റെ പ്രജനനമായതെനിക്ക്
വെറുക്കപ്പെടേണ്ട ശത്രുവിനെ സ്നേഹിക്കുക.
വില്ല്യം ഷേക്സ്പിയര് ഗന്ധര്വ്വന്
good one.. but lots of questions arises.. but that might be a poets freedom...
അന്നായിരുന്നെങ്കില്‍
വിരഹത്തില്‍നിന്നേറ്റ
പരിക്കില്‍ നിന്നെന്ന്
പ്രണയപൂര്‍വ്വം
അവകാശപ്പെടുമായിരുന്ന
പുകച്ചിലില്‍ ഞാന്‍
മൂന്നുമണിയായിട്ടും
ഉറങ്ങാതിരിക്കുകയും
പന്ത്രണ്ടുമണിയായിട്ടും
ഉണരാതിരിക്കുകയും ചെയ്യുന്നു.
i think there's a grammar mistake...
ഉണരാതിരിക്കുകയും "ചെയ്യുമായിരുന്നു."
or "cheythirunnu"
wht do u say?
പ്രമോദേ, നന്ദി മച്ചൂ....:)
സൂവേച്ചി, നന്ദി..പ്രണയമായിരുന്നു കൂടുതല്‍ നല്ലത്, സത്യം...:)
ശെഫി, നന്ദി, വീണ്ടും വരിക ഇവിടെ...:)
പൊന്നപ്പാ :)
വിശാഖ് മാഷേ, “നനവിന്റെ ഉടല്”-റൊമ്പ താങ്ക്സ്..:)
സാന്ഡോസേ, ഇദ്ദാണ് കമന്റ് ഹഹഹ...:)
ആറേഴുകൊല്ലം മുന്‍പ് ഞാനെഴുതിയ ഒരു കവിതവായിച്ച ഒരു കൂട്ടുകാരന് ഇത് മെഡിക്കല്‍ ലബോറട്ടറിക്കാരന് പ്രണയത്തെപ്പറ്റി എഴുതിയത് പോലുണ്ടെന്ന് പറഞ്ഞത് ഓര്‍ത്തുപോയി..:)
പെരിങ്ങോടാ, “ഭയം അതിന്റെ തീക്കട്ടപോലുള്ള നാവുകൊണ്ട് അയാളുടെ നട്ടെല്ലില്‍ നക്കി” എന്നെഴുതിയതും സുഭാഷ് ചന്ദ്രനല്ല്ലേ..?
സാജന്, നന്ദി...സന്ദര്‍ശനത്തിനും അഭിപ്രായത്തിനും..:)
ഗന്ധര്‍വ്വരേ, നന്ദി...
വെറുപ്പ്-ശരിയല്ലാതിരിക്കട്ടെ അത് എന്ന് പ്രാര്‍ത്ഥന..:)
സുമേഷ് മാഷേ,
ഞാന്‍ എന്താണോ ഉദ്ദേശിച്ചത്, അതു തന്നെയാണ് എഴുതിയത്..:) വ്യാകരണപ്പിശകില്ല എന്നു തന്നെ ഇപ്പോഴും തോന്നുന്നു..ക്ലിഷ്ടത തോന്നിയെങ്കില്‍ ഖേദിക്കുന്നു..
കാര്യം ഇത്രയേ ഉള്ളൂ- ഇപ്പോള്‍ എനിക്ക് തോന്നുന്ന ഉറക്കമില്ലായ്മ പണ്ടായിരുന്നുവെങ്കില്‍ അത് വിരഹം കൊണ്ടാണെന്ന് പ്രണയപൂര്‍വ്വം അവകാശപ്പെടുമായിരുന്നു-എന്ന്. ഇപ്പോള്‍ എനിക്ക് പ്രണയവും വിരഹവും ഉറക്കവും ഇല്ല ...ഉറക്കമില്ലായ്മക്ക് പറയാന്‍ പ്രണയവുമായി ബന്ധപ്പെടുത്താവുന്ന കാരണങ്ങളുമില്ല..ഗംബ്ലീറ്റ് ഡീസന്റ്.ഹി.ഹി.:)
"അവകാശപ്പെടുമായിരുന്നു-"
brother,that's what i said... how can u say "ഉണരാതിരിക്കുകയും "ചെയ്യുന്നു."
"cheyyunnu"??
that should be cheyyunnu or cheyyumaayirunnu... isn't?
anyway, its up to u.. :)
"അവകാശപ്പെടുമായിരുന്നു" എന്നല്ലല്ലോ “അവകാശപ്പെടുമായിരുന്ന” എന്നല്ലേ സുമേഷ് മാഷേ അവിടെ എഴുതിയിട്ടുള്ളത് ഞാന്‍...:)
in my last comment "അവകാശപ്പെടുമായിരുന്നു" ennuparanjath, not from ur poem, but from ur comment..
anyway, i'm not an expert in this field, i'm learning from you people... thanks for manu..
ഓരോ രാവിലും ഉദിച്ച് മാഞ്ഞുപോകുന്ന നിലാവിനോടെന്നപോലെ പ്രണയത്തോട് കാല്പനികമായ ഒരു സ്നേഹമാണെനിക്ക്... ഒരുപാട് നോവിനുശേഷവും ഒടുങ്ങാത്ത മധുരം...
ഇരുമ്പാണി തറക്കാന്‍ ഒരു പാലമരം പോലുമില്ലാതെ അനാഥമായ വെളുത്ത പാട്ട് ആയി അലയുന്ന ഒരു പ്രണയത്തെക്കുറിച്ച് എഴുതാനാവുമോ..??? മരിച്ചിട്ടും, ജീവനില്‍ നിന്ന് ഒരുപാട് ചോരയൂറ്റിയിട്ടും, സൌന്ദര്യം കൊണ്ട് കൊതിപ്പിക്കുന്ന, സൌരഭ്യം കൊണ്ട് മദിപ്പിക്കുന്ന, ഒരു വെളുത്ത നിഴലിനെക്കുറിച്ച് ...???
പ്രണയം ഒരു യക്ഷിക്കഥ.. പാതിരാവോളം ഉണര്ന്നലയുന്ന ലഹരി... പ്രഭാതത്തില്‍ എല്ലും മുടിയുമായി ജീവന്റെ അവശിഷ്ടം ...
കവിതയെക്കുറിച്ച് അഭിപ്രായമെഴുതാന്‍ വന്നിട്ട് ഇങ്ങനെയൊക്കെയായി. പോട്ടെ. മുകളില്‍ സുമേഷിനിട്ട റിപ്ലെ ഞാന്‍ ഡിലീറ്റി കേട്ടോ. അക്ഷരപ്പിശാച്....
മനൂ കമന്റിന് നന്ദി...മനസ്സിലാവുന്നു താങ്കള്‍ പറയുന്ന പ്രണയത്തിന്റെ പ്രാണസന്നിവേശം..
വീരാന്‍ കുട്ടിയുടെ ഒരു കുഞ്ഞു കവിതയുണ്ട് സ്റ്റിക്കര്‍ എന്ന പേരില്‍..ഒരു പക്ഷേ മനു വായിച്ചിട്ടുണ്ടാകും..കവിത ഇങ്ങനെ-
സ്റ്റിക്കര്‍
------
ഓര്‍ത്തിരിക്കാതെ
രണ്ടു പ്രാണന്
തമ്മില്‍ ഒട്ടുന്നതിന്റെ
ആകസ്മികതയുണ്ട്
ഏതു പ്രണയത്തിലും.
കീറിക്കൊണ്ടല്ലാതെ
വേര്‍പെടുത്താന്‍
പറ്റാത്തതിന്റെ
നിസ്സഹായതയുണ്ട്
അതിന്റെ പിരിയലില്‍.
[ വീരാന്‍ കുട്ടി]
വീരാന്‍ കുട്ടിയുടെ കവിത കണ്ടിരുന്നില്ല.. നന്ദി വിനോദ്...
ഏതായാലും പ്രണയത്തില്‍ നിന്ന് പ്രണയഭംഗത്തിലേക്കുള്ള വചനദൂരം എനിക്കങ്ങോട്ട് മനസ്സിലായില്ല ... പ്രണയം എത്ര ആവര്‍ത്തിച്ചാലും ഏകവചനം തന്നെയെന്ന് മനസ്സിലായി.. പക്ഷേ പ്രണയഭംഗം ഒരിക്കല്‍ മാത്രം ആയിക്കൂടേ..
ലാപുട കവിത ഇഷ്ടായി...........
പ്രണയത്തിന്റെ ഇരുമ്പാണി
മന്ത്രപുരസ്സരം അടിച്ചുകേറ്റേണ്ട - ഇവിടെ
മന്ത്രപുരസ്സരം അടിച്ചുകയറ്റേണ്ട എന്നായാല്‍ കൂടുതല്‍ ഭംഗിയാവില്ലേ (ചുമ്മാ ഞാന്‍ ഓടി...ഇടക്കൊക്കെ കവിതക്കും ഒരു വിമര്‍ശനം എന്ന പോളിസി പ്രകാരം)
മനൂ ചില ദൂരങ്ങള്‍ എനിക്കും മനസിലാകാറില്ല..:)
കുറുമാഷേ, വിമര്‍ശനം സസന്തോഷം വരവ് വെച്ചിരിക്കുന്നു...:)
കണ്ണൂര്‍ മലയാളം 'കയറ്റേണ്ട..' എന്നൊന്നും വളയില്ല 'കേറ്റേണ്ട..' എന്ന് നിവര്‍ന്നേ അത് വരൂ...അതുകൊണ്ടാവാം ഞാനും അങ്ങനെ...:)
ഞാനും അടിച്ചു കയറ്റുന്നു അല്ല ‘കേറ്റുന്നു‘ തുരുമ്പിച്ച ഒരു മുള്ളാണി :)
പെരിങ്ങോടാ ഞാനിനി മിണ്ടുന്നില്ല.
ലാപൂടാ,
ഇവിടെ വരാറുണ്ടായിരുന്നു, പക്ഷെ അഭിപ്രായങ്ങള്‍ പറയാതെ തിരിച്ചു പോയി...പ്രണയാനന്തരം വായിച്ചപ്പോള്‍ മുന്‍പ് ആണിയടിച്ച മുറിവുകളില്‍ വേദന പിടയുന്നു...
വീരാന്‍ കുട്ടിയുടെ ഈ കവിത ഞാനും കണ്ടിരുന്നില്ല. മുന്പെവിടെയോ വായിച്ച ഒരു കവിത കുറിയ്ക്കട്ടെ...
പുഴയിലൂടെ കടന്നു പോയ
തീവണ്ടിയുടെ നിഴലില്‍
രണ്ട് മീനുകള്‍ കയറിപ്പറ്റി...
പുഴ കഴിഞ്ഞ് കരയാവുമ്പോള്
ശ്വാസം മുട്ടി തുടങ്ങുമെന്ന്
പ്രണയം അവരോട് പറഞ്ഞിരുന്നില്ല....
തവറൂല്‍ വയലില്‍ എട്ടൊമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് ടി.പി വിനോദിന്റെ കൂറ്റന്‍ സിക്സറുകള്‍ കണ്ട് കൈയടിച്ചിട്ടുണ്ട് ഇതെഴുതുന്നയാള്‍.. ഇപ്പോള്‍ വിനോദിന്റെ കവിതകള്‍ വായിച്ച് കയ്യടിക്കുന്നു.. പ്രണയാനന്തരം ഇഷ്ടപ്പെട്ടു. കൊട് കൈ..
"പ്രണയത്തിന്റെ ഇരുമ്പാണി
മന്ത്രപുരസ്സരം അടിച്ചുകേറ്റേണ്ട
പാലമരങ്ങളുടെ
വിത്തുകളാകുന്നു, കവിതകള്‍".
ഇതൊഴിച്ചാല്‍ കവിതക്ക് സ്ഥിരം ലാപുട കവിതകളുടെ after effect കിട്ടിയില്ല... തോന്നലാകാം.
കെ.പി.
അബ്ദൂ നീ പറഞ്ഞത്ര തുരുമ്പൊന്നുമുണ്ടാവില്ല..ഞാന്‍ വിശ്വസിക്കുന്നില്ല..ഹഹ
റോബീ, ശ്രീലാലേ, നന്ദി..:)
കെ.പി, വായനയ്ക്കും തുറന്ന അഭിപ്രായത്തിനും വളരെ നന്ദി...ചില പതിവുകളില്‍ നിന്ന് മാറിയെഴുതാന് ബോധപൂര്‍വ്വമായ ഒരു ശ്രമമുണ്ടായിരുന്നു ഈ കവിതയില്‍..അത്ര നന്നായില്ല അല്ലേ?
qw_er_ty
നിങ്ങളുടെ കവിതകള്‍ പലതിലും കിട്ടാറുള്ള പുനര്‍വായനയുടെ സുഖം ഇതില്‍ കിട്ടിയില്ല എന്ന് തോന്നി..
qw_er_ty
ഗംഭിരം അതിഗംഭിരം, ഭാവനകള്‍ ബിംബങള്
കൊടുമുടി കയരുന്നു കൂറ്റന്‍ sixer കള്‍ പോലെ
കവിത വായിച്ച് ബിംബങള് ആകുന്ന ഘോര വനാന്തരങളില് കയറി ഇറങ്ഹിയപ്പൊള് മനസ്സിലക്ക് വീശിയ്ടിചത് ഇത്തിരി വെട്ടം. കവിത നന്നായിരിക്കുന്നു. വീന്ദും എഴുതുക.
എന്ന്,
അരുന്, മയ്യില്‍ (കന്ഡക്കൈ)
Post a Comment