Wednesday, December 04, 2013

പ്രോംപ്‌റ്റിംഗ്

ആളുകള്‍
ആകാശത്തേക്ക് നോക്കുമ്പോള്‍
കാണുന്നത്
പടുകൂറ്റനൊരു മേഘം
സരളസാവകാശതാളത്തില്‍
അടര്‍ന്നകന്ന്
രണ്ടായി നീങ്ങുന്നതിന്റെ
ശാന്തഗംഭീര
നാടകീയ ദൃശ്യം.

എന്റെ മനസ്സിന്
മറഞ്ഞിരുന്ന് ഞാനും

നിന്റെ മനസ്സിന്
മറഞ്ഞിരുന്ന് നീയുമാണ്

വിഭജനത്തിന്റെ ഈ രംഗം
പ്രോംപ്റ്റ് ചെയ്യുന്നതെന്ന്

നമുക്ക് മാത്രമറിയാം.

5 comments:

ശ്രീ said...

അതെ

ajith said...

മേഘങ്ങള്‍ കൂടിച്ചേരാറുമുണ്ട്

ടി.പി.വിനോദ് said...

ശ്രീ, ;)

അജിത്ത്, അപ്പോൾ പ്രോംപ്‌റ്റ് ചെയ്യാനുള്ളതും കയ്യിലുണ്ട് ..;)

ഇഗ്ഗോയ് /iggooy said...

അപ്പോള്‍ മാക്കാന്മാര്‍ ഇന്നും മേഘങ്ങളെ പ്രൊപ്റ്റുചെയ്യുന്നുണ്ട്.

ടി.പി.വിനോദ് said...

iggooy ;)