Sunday, October 12, 2014

പുല്‍ക്കൊടികള്‍

ഒരു ദിവസം
കൊടുംകാടിനുള്ളിലെ
പുല്‍ക്കൊടി
പാര്‍ലമെന്‍റ് മുറ്റത്തെ
പുല്‍ക്കൊടിക്ക്
'ഈ നശിച്ച മനുഷ്യര്‍'
എന്നൊരു സന്ദേശം
മണ്ണിനടിയിലൂടെ
കൊടുത്തുവിട്ടു
മനുഷ്യര്‍ക്ക് അത്
റിക്ടര്‍ സ്കെയിലില്‍ മാത്രം
മനസ്സിലായി

1 comment:

uttopian said...

അങ്ങീലക്ക് മരങ്ങളുടെ ഒരു കഥയുണ്ട്. രാജേഷ്‌ ആര്‍ വര്‍മ്മയുടെ കാമാകൂടോപനിഷത്ത്. എന്ന സമാഹാരത്തില്‍.