കാട് തുടങ്ങുന്നതിന്റെ
അതിര്‍ത്തിയിലൊരിടത്തെ
വിദൂരഗ്രാമങ്ങളിലൊന്നില്‍
വൈദ്യുതിയെത്തിക്കാനുള്ള
സന്നദ്ധപ്രവര്‍ത്തനത്തിന്
ഇറങ്ങിത്തിരിച്ചൊരാളാണ്
നിങ്ങള്‍
അല്ലെങ്കില്‍
തന്റെ അലച്ചിലുകളുടെ
ക്ഷീണങ്ങളിലൊന്നില്‍
വഴിയരികില്‍ കാറ്റിലാടുന്ന
കണ്ണാന്തളിപ്പൂക്കളെ
നോക്കിനിന്നപ്പോള്‍
നഗരത്തിലെ
ത്രസിപ്പിക്കുന്ന ഏകാന്തതയുടെ
നാഡിമിടിപ്പിനെപ്പോലെയൊന്നിനെ
അയാള്‍ക്ക്
ഓര്‍മ്മ വന്ന
ആ നിമിഷമാണ്
നിങ്ങള്‍
നോക്കൂ,
നിങ്ങള്‍ വേറൊരാളാണ്
വേറൊരു ജീവിയാണ്
വേറൊരു സ്ഥലമാണ്
വേറൊരു വികാരമാണ്
എന്നൊക്കെ പറയുന്നതിന് പകരം
നിങ്ങള്‍ ഒരു നിമിഷമാണ്,
സന്ദര്‍ഭമാണ് എന്നൊക്കെ
പറയുകയാണിവിടെ
നിങ്ങള്‍ ഇതൊന്നും
വിശ്വസിക്കാനോ
അംഗീകരിക്കാണോ പോകുന്നില്ലെന്ന്
നിങ്ങളെക്കാളും നന്നായി
എനിക്കറിയാം,
ഞാന്‍ തര്‍ക്കിക്കുന്നില്ല
ഇതൊന്നും ഇങ്ങനെയൊന്നും
അല്ലെങ്കില്‍ത്തന്നെയും
പ്രത്യേകിച്ചൊന്നുമില്ലല്ലോ അല്ലേ ?
അതിര്‍ത്തിയിലൊരിടത്തെ
വിദൂരഗ്രാമങ്ങളിലൊന്നില്‍
വൈദ്യുതിയെത്തിക്കാനുള്ള
സന്നദ്ധപ്രവര്‍ത്തനത്തിന്
ഇറങ്ങിത്തിരിച്ചൊരാളാണ്
നിങ്ങള്‍
അല്ലെങ്കില്‍
തന്റെ അലച്ചിലുകളുടെ
ക്ഷീണങ്ങളിലൊന്നില്‍
വഴിയരികില്‍ കാറ്റിലാടുന്ന
കണ്ണാന്തളിപ്പൂക്കളെ
നോക്കിനിന്നപ്പോള്‍
നഗരത്തിലെ
ത്രസിപ്പിക്കുന്ന ഏകാന്തതയുടെ
നാഡിമിടിപ്പിനെപ്പോലെയൊന്നിനെ
അയാള്‍ക്ക്
ഓര്‍മ്മ വന്ന
ആ നിമിഷമാണ്
നിങ്ങള്‍
നോക്കൂ,
നിങ്ങള്‍ വേറൊരാളാണ്
വേറൊരു ജീവിയാണ്
വേറൊരു സ്ഥലമാണ്
വേറൊരു വികാരമാണ്
എന്നൊക്കെ പറയുന്നതിന് പകരം
നിങ്ങള്‍ ഒരു നിമിഷമാണ്,
സന്ദര്‍ഭമാണ് എന്നൊക്കെ
പറയുകയാണിവിടെ
നിങ്ങള്‍ ഇതൊന്നും
വിശ്വസിക്കാനോ
അംഗീകരിക്കാണോ പോകുന്നില്ലെന്ന്
നിങ്ങളെക്കാളും നന്നായി
എനിക്കറിയാം,
ഞാന്‍ തര്‍ക്കിക്കുന്നില്ല
ഇതൊന്നും ഇങ്ങനെയൊന്നും
അല്ലെങ്കില്‍ത്തന്നെയും
പ്രത്യേകിച്ചൊന്നുമില്ലല്ലോ അല്ലേ ?
1 comment:
ഇടത്തില്‍ നിന്ന് കാലത്തിലേക്ക് പറിച്ചുനടുന്നു എന്നതിനപ്പുറം ?
Post a Comment