വൈകി മാത്രം
അറിയുന്ന
ചില വേദനകളുണ്ട്.
മരിച്ചുപോയ ഒരാളുടെ
മേല്‍വിലാസത്തിലേക്കെത്തുന്ന
വിനിമയങ്ങള്‍ പോലെ
അവയിലേക്കെത്തുന്ന
വാക്കുകള്‍
ഭൂതത്തിന്റെയോ
വര്‍ത്തമാനത്തിന്റെയോ
ഭാവിയുടെ പോലുമോ അല്ലാത്ത
അഭാവങ്ങളിലേക്ക്
നിഷ്ക്കാസിതമാവുന്നു.
Monday, October 23, 2006
Thursday, October 05, 2006
ആംഗ്യങ്ങള്‍
പരാജയപ്പെടുന്നതുകൊണ്ട്
പാവനമായിത്തീരുന്ന
രണ്ടു കാര്യങ്ങളില്‍
ഒന്നാമത്തേത് പ്രണയവും
രണ്ടാമത്തേത് കവിതയുമാവണം.
സാഫല്യത്തെക്കുറിച്ചുള്ള
പഴയസ്വപ്നങ്ങള്‍ കൊണ്ട്
മലിനമാക്കപ്പെട്ട ഒരു ശരീരത്തില്‍
ഏറെ നാള്‍ വിങ്ങിപ്പൊട്ടുവാന്‍
രണ്ടിനും കഴിയുകയില്ല.
രാത്രിവണ്ടിയെ കാത്ത്
ഉരുക്കുപാളത്തില്‍
ഇരുട്ടിലേക്ക് മിടിക്കുന്ന
ഒരു കഴുത്തും,
വാക്കുകളുടെ പെരുംകല്ലുകള്‍
അരയില്‍ കെട്ടിവെച്ച്
ഭാഷയുടെ
തണുത്ത ആഴത്തിലേക്ക്
കൂപ്പുകുത്തുന്ന ഒരു കവിതയും
വിടുതലിനെക്കുറിച്ച്
പുതിയതെന്തോ പറയുന്നത്
അതുകൊണ്ടാവണം.
പാവനമായിത്തീരുന്ന
രണ്ടു കാര്യങ്ങളില്‍
ഒന്നാമത്തേത് പ്രണയവും
രണ്ടാമത്തേത് കവിതയുമാവണം.
സാഫല്യത്തെക്കുറിച്ചുള്ള
പഴയസ്വപ്നങ്ങള്‍ കൊണ്ട്
മലിനമാക്കപ്പെട്ട ഒരു ശരീരത്തില്‍
ഏറെ നാള്‍ വിങ്ങിപ്പൊട്ടുവാന്‍
രണ്ടിനും കഴിയുകയില്ല.
രാത്രിവണ്ടിയെ കാത്ത്
ഉരുക്കുപാളത്തില്‍
ഇരുട്ടിലേക്ക് മിടിക്കുന്ന
ഒരു കഴുത്തും,
വാക്കുകളുടെ പെരുംകല്ലുകള്‍
അരയില്‍ കെട്ടിവെച്ച്
ഭാഷയുടെ
തണുത്ത ആഴത്തിലേക്ക്
കൂപ്പുകുത്തുന്ന ഒരു കവിതയും
വിടുതലിനെക്കുറിച്ച്
പുതിയതെന്തോ പറയുന്നത്
അതുകൊണ്ടാവണം.
Friday, September 29, 2006
കമ്മ്യൂണിസ്റ്റ് പച്ച
ഡ്രില്‍ പിരിയഡില്‍
കള്ളനും പോലീസും കളിച്ചിരുന്നപ്പോള്‍
പോലീസുകാരുടെ കയ്യിലെ
ലാത്തിയായിരുന്നു.
ഉണങ്ങിയ കമ്പെടുത്ത്
ഈര്‍ക്കില്‍ കൊണ്ടു തുളച്ച്
അറ്റം കത്തിച്ചു വലിച്ചതാവണം
ആദ്യത്തെ നിയമ ലംഘനം.
മുറിച്ചുവപ്പില്‍
ഇലച്ചാറുപിഴിഞ്ഞിറ്റിച്ചപ്പോള്‍
ഇറച്ചിയെ
പുകച്ചിലോടെ ഉണക്കിയിരുന്നു.
ഉഴുതിട്ട വയലില്‍
വളക്കൂറ് ചേര്‍ക്കാന്‍
കെട്ടുകെട്ടായി
വന്നെത്തിയതോര്‍മയുണ്ട്.
കൂട്ടു വേണ്ടാത്ത കളികളും
ശരീരദോഷമില്ലാത്ത ശീലങ്ങളും
മുറിവുപറ്റാത്ത തൊലിയും
വഴിപോക്കര്‍ വിത്തിറക്കുന്ന വയലുകളും
വരാനുണ്ടെന്ന വെളിപാടിലാവണം
പണ്ടുള്ളവര്‍
പച്ചനിറത്തിലുള്ള
ഒരു പാവം ചെടിയെ
രാഷ്ട്രീയമായി
നാമകരണം ചെയ്തിട്ടുണ്ടാവുക.
( മാധ്യമം ആഴ്ച്ചപ്പതിപ്പ് 2005 മെയ് 13 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
കള്ളനും പോലീസും കളിച്ചിരുന്നപ്പോള്‍
പോലീസുകാരുടെ കയ്യിലെ
ലാത്തിയായിരുന്നു.
ഉണങ്ങിയ കമ്പെടുത്ത്
ഈര്‍ക്കില്‍ കൊണ്ടു തുളച്ച്
അറ്റം കത്തിച്ചു വലിച്ചതാവണം
ആദ്യത്തെ നിയമ ലംഘനം.
മുറിച്ചുവപ്പില്‍
ഇലച്ചാറുപിഴിഞ്ഞിറ്റിച്ചപ്പോള്‍
ഇറച്ചിയെ
പുകച്ചിലോടെ ഉണക്കിയിരുന്നു.
ഉഴുതിട്ട വയലില്‍
വളക്കൂറ് ചേര്‍ക്കാന്‍
കെട്ടുകെട്ടായി
വന്നെത്തിയതോര്‍മയുണ്ട്.
കൂട്ടു വേണ്ടാത്ത കളികളും
ശരീരദോഷമില്ലാത്ത ശീലങ്ങളും
മുറിവുപറ്റാത്ത തൊലിയും
വഴിപോക്കര്‍ വിത്തിറക്കുന്ന വയലുകളും
വരാനുണ്ടെന്ന വെളിപാടിലാവണം
പണ്ടുള്ളവര്‍
പച്ചനിറത്തിലുള്ള
ഒരു പാവം ചെടിയെ
രാഷ്ട്രീയമായി
നാമകരണം ചെയ്തിട്ടുണ്ടാവുക.
( മാധ്യമം ആഴ്ച്ചപ്പതിപ്പ് 2005 മെയ് 13 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Saturday, September 23, 2006
അന്ധവിശ്വാസത്തിന്റെ അഞ്ചു കവിതകള്‍
(1)
ഇലത്തുമ്പില്‍
തുളുമ്പി വിറച്ചുള്ള
നില്‍പ്പിനെപ്പറ്റി
ഭാരമുള്ള ഒരു ഉപമ
ആര്‍ക്കെങ്കിലും
തോന്നുമ്പോഴാണ്
മഞ്ഞുതുള്ളി
താഴേക്കു വീഴുന്നത്.
(2)
തണുപ്പിന്റെ
ചില്ലുനൂലുകള്‍
സംഗീതമാവുന്നതു കേട്ട്
ആരെങ്കിലും
അതേ ഈണത്തില്‍
മൂളിനോക്കുമ്പോഴാണ്
ആകാശം മഴയെ
മേഘങ്ങളിലേക്ക്
പിന്‍വലിക്കുന്നത്.
(3)
കാറ്റിലലിഞ്ഞ
കരച്ചിലുകള്‍
വന്നു തൊടുമ്പോഴാണ്
മുളങ്കാട്ടില്‍ നിന്ന്
ഭാഷയിലില്ലാത്ത
ഞരക്കങ്ങളുണ്ടാകുന്നത്.
(4)
മണ്‍മറഞ്ഞവരുടെ
പറഞ്ഞുതീരാത്ത
വാക്കുകള്‍ മണത്താണ്
വേരുകള്‍
വളഞ്ഞു തിരിഞ്ഞ്
വിചിത്ര ലിപികളാവുന്നത്
(5)
ഉറക്കത്തിന്റെ ഭൂപടം
വൃത്തത്തിലായതു കൊണ്ടാണ്
സ്വപ്നങ്ങളിലെ ഓട്ടം
ഓടിയാലും ഓടിയാലും
തീര്‍ന്നു കിട്ടാത്തത്.
(ഈ കവിത കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ചു)
ഇലത്തുമ്പില്‍
തുളുമ്പി വിറച്ചുള്ള
നില്‍പ്പിനെപ്പറ്റി
ഭാരമുള്ള ഒരു ഉപമ
ആര്‍ക്കെങ്കിലും
തോന്നുമ്പോഴാണ്
മഞ്ഞുതുള്ളി
താഴേക്കു വീഴുന്നത്.
(2)
തണുപ്പിന്റെ
ചില്ലുനൂലുകള്‍
സംഗീതമാവുന്നതു കേട്ട്
ആരെങ്കിലും
അതേ ഈണത്തില്‍
മൂളിനോക്കുമ്പോഴാണ്
ആകാശം മഴയെ
മേഘങ്ങളിലേക്ക്
പിന്‍വലിക്കുന്നത്.
(3)
കാറ്റിലലിഞ്ഞ
കരച്ചിലുകള്‍
വന്നു തൊടുമ്പോഴാണ്
മുളങ്കാട്ടില്‍ നിന്ന്
ഭാഷയിലില്ലാത്ത
ഞരക്കങ്ങളുണ്ടാകുന്നത്.
(4)
മണ്‍മറഞ്ഞവരുടെ
പറഞ്ഞുതീരാത്ത
വാക്കുകള്‍ മണത്താണ്
വേരുകള്‍
വളഞ്ഞു തിരിഞ്ഞ്
വിചിത്ര ലിപികളാവുന്നത്
(5)
ഉറക്കത്തിന്റെ ഭൂപടം
വൃത്തത്തിലായതു കൊണ്ടാണ്
സ്വപ്നങ്ങളിലെ ഓട്ടം
ഓടിയാലും ഓടിയാലും
തീര്‍ന്നു കിട്ടാത്തത്.
(ഈ കവിത കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ചു)
Tuesday, September 19, 2006
ലൈബ്രറി
Wednesday, August 30, 2006
അലൈ പായുതേ...
Saturday, August 26, 2006
മരം പെയ്യുന്ന ഒച്ച
Tuesday, August 22, 2006
ഓര്‍മ്മ
Wednesday, August 16, 2006
നോട്ടങ്ങള്‍
Sunday, August 13, 2006
പ്രണയമേ....
Thursday, August 10, 2006
പാരഡി
Tuesday, August 08, 2006
പ്രിസം
Sunday, August 06, 2006
ഭാഷകള്‍
ലോകത്തിലെ ഏതോ ഒരു ഭാഷയില്‍
നിന്റെ പേരിന് ഓര്‍മ്മ എന്ന് അര്‍ത്ഥമുണ്ട്.
നമുക്കു പരിചയമില്ലാത്ത
അതിന്റെ ലിപികളിലേക്കാവണം
വാക്കുകളുടെ പതിവു ചേക്കുകളില്‍ നിന്ന്,
രൂപകങ്ങളുടെ പ്രിയപ്പെട്ട ഉഷ്ണങ്ങളില്‍ നിന്നും
നീ ഇറങ്ങിപ്പോയിക്കൊണ്ടിരിക്കുന്നത്.
(2)
ലോകത്തില്‍ നിനക്കുമാത്രമറിയുന്ന ഒരു ഭാഷയില്‍
എന്റെ പേരിന് മറവി എന്ന് അര്‍ത്ഥമുണ്ട്.
നിഗൂഢമായ അതിന്റെ സ്വരങ്ങളിലേക്കാവണം,
മുമ്പെന്നൊ കണ്ടുതീര്‍ന്ന സ്വപ്നങ്ങളില്‍ നിന്ന്
ഞാന്‍ ഞെട്ടിയുണര്‍ന്നുകൊണ്ടിരിക്കുന്നത്.
Thursday, August 03, 2006
സ്ററുഡിയോ
ഫോട്ടോ : കറുപ്പിലും വെളുപ്പിലുമുള്ള നിന്റെ ഈ അതിവിനയം അരോചകം തന്നെയാണ്.
നെഗറ്റീവ് : നിറങ്ങളുടെ ധാരാളിത്തം കൊണ്ട് നീ ഒരു കോമാളി പോലുമാകുന്നു പലപ്പോഴും.
നെഗറ്റീവ് : നിറങ്ങളുടെ ധാരാളിത്തം കൊണ്ട് നീ ഒരു കോമാളി പോലുമാകുന്നു പലപ്പോഴും.
Subscribe to:
Posts (Atom)