റോഡുകൾക്കും
ആളുകൾക്കും
പരസ്യപ്പലകകൾക്കും
യാത്രകൾക്കും
കാഴ്ചകൾക്കുമടിയിൽ,
അക്ഷരാർത്ഥത്തിലുള്ള
അധോലോകത്തിൽ,
അഴുക്കുചാലുകൾ
നഗരത്തിന്റെ
സിരാപടലം കോർക്കുന്നപോലെ,
എനിക്കടിയിൽ
ഞാൻ,
എന്റെ അധോതലഗതാഗതം
etc. etc. ...
ഉറക്കത്തിന്‍ കോണിലൊരു
കുഴി കുത്തിവെയ്ക്കാം.
ഏതു ചെറുചുവടിലും
ഒടിഞ്ഞുവീഴുന്നത്ര
നേര്‍പ്പിച്ച നിനവുകള്‍
കുഴിവായില്‍ പാകണം.
ഉച്ചവെയിലോലകള്‍
നീ കൊണ്ടുപോരില്ലേ?
പാതിരകിളച്ചിരുള്‍മണ്ണെടുത്ത്
തൂവിയേക്കാം ഞാനതിനുമേലെ.
നമ്മളെക്കുറിച്ചുള്ള
സ്വപ്നത്തില്‍ വീഴ്‌ത്തണം
ജീവിതം ചൊവ്വിനു
പഠിപ്പിക്കാന്‍ നമ്മളെ.
(തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത്)
ആരെങ്കിലും
വന്നിരുന്നെങ്കിലെന്ന്
പോയിരുന്നെങ്കിലെന്ന്
പ്രതീക്ഷിക്കുന്നതായി തോന്നിപ്പിക്കുന്ന
വിജനതയാണതിന്റെ ഭൂപടം.
അതേപ്പറ്റി
ഡയറിക്കുറിപ്പായി എഴുതിവെയ്ക്കട്ടേ?
യാത്രാവിവരണമായി വായിച്ചോളുമോ?
( ഹരിതകം.കോമില്‍ പ്രസിദ്ധീകരിച്ചത്)

പഴകിയ ചില
ആത്മവിശ്വാസങ്ങള്‍
മനസ്സിനുള്ളില്‍
മടുപ്പുകൂനയിലെന്നപോലെ
താന്‍ പുറത്താക്കിയവയിലേക്ക്
താന്‍ വെടിപ്പാക്കിയിടത്തുനിന്നും
വലിച്ചെറിയപ്പെട്ട വിധത്തില്‍.
(ഹരിതകം.കോമില്‍ പ്രസിദ്ധീകരിച്ചത്)
ഈ തെരഞ്ഞെടുപ്പുകാലത്ത് പലവിധ വിവാദങ്ങളിലായി മാധ്യമങ്ങള്‍ മുക്കിക്കളഞ്ഞ ചില സുപ്രധാന രാഷ്ട്രീയ വിഷയങ്ങള്‍, സ്വയം ഓര്‍ക്കാനും ഉറപ്പുവരുത്താനും :
നമ്മുടെ വോട്ടുകള്‍ ഇടതുപക്ഷത്തിന് എന്ന് ഉറപ്പാക്കൂ, പുതിയൊരു ഇന്ത്യയ്ക്കായി...
*Modified from PAG Bulletin പോസ്റ്റര്‍ ഡിസൈന്‍ : പരാജിതന്‍
സുഹൃത്തുക്കളേ,