Thursday, August 10, 2006

പാരഡി

ഒച്ചയും അനക്കവും
വരിയില്‍ നിന്ന്
തുളുമ്പാതെ
അളന്നുമുറിച്ചാണ്
എഴുതുന്നത്.
ഓര്‍മ്മയുടെ ഒരേ കാതുകളില്‍
ഒരേ ആവൃത്തിയിലാണ്
പിടഞ്ഞെത്തുന്നത്.
ഒരുപക്ഷേ,
ഓരോരുത്തരും
അവരവരുടെ
പാരഡികളായാണ്
ജീവിക്കുന്നത്.

11 comments:

Anonymous said...

നന്നായിരിക്കുന്നു, ജീവിതവും അതിന്റെ പാരഡിയും. കേള്‍ക്കാത്ത പാട്ടിന്റെ പാരഡികളിലാണ് ജീവിതം. ഹാ!

സു | Su said...

ഓരോരുത്തരും അവരുടെ പാരഡികളിലാണ് ജീവിയ്ക്കാന്‍ വിധിക്കപ്പെടുന്നത് എന്നും ആവാം :)

Anonymous said...

സ്വാഗതം ലാപുഡായെ
നല്ല നല്ല കുഞ്ഞി കവിത...ഞാന്‍ വിചാരിച്ചു പടവും വരച്ചതായിരിക്കുമെന്ന്...

പിന്നെ,ആരാണ് അരാണ് ഈ സൌത്ത് കൊറിയായില്‍ നിന്ന് എന്ന് ഞാന്‍ എപ്പോഴും ആലോചിക്കുമായിരുന്നു...

ടി.പി.വിനോദ് said...

സുനില്‍, സൂ, ഇഞ്ചീ, നന്ദി....
ഇനിയും വരിക ലാപുഡയിലേക്ക്....

-B- said...

ഈ ലാപ്പു ആള്‍ കൊള്ളാലോ. ഇപ്പഴാ കാണുന്നത്‌.

രാജാവു് said...

പാരടി
അതിനെന്താണു് മലയാളം.”കുട്ടന്‍ നായരേ,ആ ഇങ്ലീഷ് മലയാളം നിഘണ്ടു കൊണ്ടു വരൂ”.പാരടിയുടെ അര്‍ഥാനര്‍ഥന്ങലില്‍ താങ്കളുടെ ലിഖിതം നന്നായിരിക്കുന്നു.

ടി.പി.വിനോദ് said...

ബിരിയാണിക്കുട്ടീ നന്ദി...ഇനിയും വരിക...
രാജാവേ..
അതിന്റെ മലയാളം കുട്ടന്‍ നായര്‍ കണ്ടുപിടിച്ചാല്‍ എന്നെ കൂടി അറിയിക്കണേ....

രാജാവു് said...

ലാപുഡാ,പാരടിയുടെ അറ്ഥം കുട്ടന്‍ നായര്‍ കൊണ്ടു വന്ന ഡിക്ഷ്ണറിയില്‍ ഇന്ങനെ കൊടുത്തിരിക്കുന്നു. PARADIGM(മാത്രുക)TYPE,MODEL.(A PARADIGM FOR OTHERS TO COPY)
കുട്ടന്‍ തട്ടിന്‍ മുകളില്‍ കിടന്നു കിട്ടിയ ഏതോ പൊടിപിടിച്ചു കിടന്ന നിഘണ്ടുവല്ലേ കൊണ്ടു വന്നതു്.
അതൊന്നും ശരിയല്ലെന്നീ രാജാവിനു തോന്നുന്നു.
അനുകരണം,ആവര്‍ത്തിക്കല്‍,ഇതൊക്കെ ഒന്നിച്ചുചേര്‍ന്നാല്‍ പാരടിയാകുമോ.
എങ്കില്‍ ഈ വിശ്വ ശില്പി ഒരു മഹാനായ പാരടിക്കാരന്‍ തന്നെ.എങ്കില്‍ ഈ പ്രപഞ്ചം തന്നെ ഒരു വലിയ പാരടിയാന്ണല്ലോ.
ഗംഭീരമായിരിക്കുന്നു,സുഹ്രുത്തേ.
രാജാവു്.

ടി.പി.വിനോദ് said...

രാജാവേ,
അപ്പോള്‍ paradigm ആണു പാരഡിയുടെ ഉദ്ഭവം അല്ലേ...നന്ദി...അങ്ങയുടെ രാജകീയ ദിനചര്യകള്‍ക്കിടയില്‍ ഇതിനു സമയം കണ്ടെത്തിയതിന്.....
കവിത ഇഷ്ടമായി എന്നറിയുന്നതില്‍ ഏറെ സന്തോഷം.....

Raghavan P K said...

ലാപുഡ...ആയിരം വക്കുകള്‍ക്ക് തന്റെ ഒരുചിത്രമല്ല ,കോടി വാക്കുകള്‍ക്കുള്ള ചിത്രങളാണ്‍് അഞ്ചാറു ചിത്രങളിലൂടെ കാഴ്ച വെച്ചിരിക്കുന്നത്.നല്ല നല്ല ചിത്രങള്‍ ഇനിയും വരട്ടേ!

ദിനേശന്‍ വരിക്കോളി said...

"ഓരോരുത്തരും
അവരവരുടെ
പാരഡികളായാണ്
ജീവിക്കുന്നത്."
അതെ ഓരോരുത്തരും!