നയിച്ചുപോരുകയായിരുന്നു ഞാന്‍.
നിര്‍ത്ത് നിര്‍ത്ത്
നയിക്കാന്‍ നിന്റെ ജീവിതം
ജാഥയൊന്നുമായിരുന്നില്ലല്ലോ?
എങ്ങനെയോ ജീവിതം
ഓ പിന്നേ
തള്ളാന്‍ പോയിട്ട്
ഊതിപ്പറത്താനുള്ള
കനം പോലുമില്ലായിരുന്നെന്ന്
ആര്‍ക്കാണറിയാത്തത്?
ജീവിതം അങ്ങനെയൊക്കെ
മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
ഏയ്, അതും ശരിയാവില്ലെന്നേ
ഉരുണ്ടിരിക്കുന്ന ഈ ലോകത്തില്‍
എന്ത് മുന്നോട്ടും പിന്നോട്ടും?
ജീവിതം പോലൊന്നിലെങ്ങനെയോ
ഏര്‍പ്പെട്ടിരിക്കയായിരുന്നു ഞാന്‍.
ഏര്‍പ്പാടെന്നൊക്കെ പറഞ്ഞ്
വലിയ തിരക്കിലായിരുന്നെന്ന്
വെറുതെ തെറ്റിദ്ധരിപ്പിക്കല്ലേ
ഞാനെന്റെ ജീവിതമങ്ങനെ
മരിച്ചുകൊണ്ടിരിക്കയായിരുന്നു
ഹ! ഇപ്പോഴല്ലേ ശരിയായത്
ശരിക്കുമങ്ങോട്ട് ശരിയായത്
അങ്ങനെ വഴിക്ക് വാ....
32 comments:
‘ഞാനെന്റെ ജീവിതം ജീവിച്ചുകൊണ്ടിരിക്കുകയാണ്‘എന്ന് ഒരുവനെ പറയാന്‍ സമ്മതിക്കാത്തതു കാണുമ്പോള്‍ സങ്കടം തോന്നി,പതിവിനു വിപരീതമായ ഹാസ്യത്തിന്റെ മേമ്പൊടിയോടു കൂടി വന്ന കവിത കണ്ടപ്പോള്‍
ജീവിച്ചു പൊക്കോട്ടെ മാഷേ :-)
(മരിച്ചു പൊക്കോട്ടെ ന്നു പറയല്ലും!)
അതല്ല. മാസത്തില്‍ ഒരു കവിത മാത്രം എഴുതുന്നതെന്താ? ഇതെന്താ റേഷനോ?
"ജീവിക്കാന്‍ സമ്മതിക്കില്ല ഒരുത്തനും..." ഒരു പാടുപേര് പറഞ്ഞുകേട്ട വാചകമാണിത്. ദേയ്, അത് ലാപുട കവിതയാക്കി.. :)
അതെ ചിലര്‍ മാത്രമേ ജീവിക്കുന്നുള്ളൂ.ബാക്കിയുള്ളവര്‍ മരിച്ചുകൊണ്ടിരിക്കുന്നു.ലാപുട കവിതയില്‍ ചിരി കലരുന്നു!
ഞാനെന്റെ ജീവിതം മരണത്തിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നു പറഞ്ഞാല്‍, പിന്നേ...മരണം, കടവല്ലേ അടുപ്പിക്കാന്‍ എന്ന് പറയും. :)
Suvechchi you are very right...
aaSayaNGaLkk piSukkilla laapuTa
:)
upaasna
Off Topic : Sorry for manglish
മരണം സാരമില്ലഡോ
ജീവിക്കാതിരിക്കലാണു ഭയങ്കരം.
kollaam suhruthee kollaam
ലാപുട
താങ്കളുടെ കവിത വായിച്ച് ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്നു. ‘അങ്ങനെ ‘ എന്ന ഒരുകവിത മാത്രമല്ല . പല കവിതകളും
അഭിനന്ദനങ്ങള്‍
മര്യാദക്കു ജീവിച്ചു കൊണ്ടിരുന്ന ഒരുവനെ
അവസാനം കൊന്നു കൊല വിളിച്ചപ്പം ശരിക്കുമങ്ങോട്ടു ശെരിയായി..:)
ഹാസ്യത്തിലൂടെ വലിയൊരു സത്യം പറഞ്ഞിരിക്കുന്നു..
പ്രയാസിക്കു കവിതയെക്കുറിച്ചു വലിയ പിടിയില്ല
എങ്കിലും ഇതു പോലുള്ള മനസ്സിലാകുന്ന കവിതക്കു കമന്റാമല്ലൊ! അല്ലെ..;)
കൊട് മോനേ ആ പേന,
അല്ലേ വേണ്ട അതവിടെ തന്നെ ഇരിക്കട്ടെ,
വളരെ ഇഷ്ടമായി മാഷേ...
ഒരു വലിയ സത്യമാണ് ഹാസ്യരൂപേണ അവതരിപ്പിച്ചിരിക്കുന്നത്.
നാം ഓരോ നിമിഷവും ജീവിച്ചു കൊണ്ടിരിക്കുന്നു എന്നു പറയുന്നതിനേക്കാള്‍, അതല്ലെങ്കില്‍ അങ്ങനെ പറയുന്നതിനു സമാനമല്ലേ “നാം ഓരോ നിമിഷവും മരിച്ചു കൊണ്ടിരിക്കുകയാണ്” എന്നു പറയുന്നത്.
നല്ല ചിന്ത.
:)
:)
ശവക്കുഴിയിലേക്കുള്ള യാത്ര അല്ലേ!
അങ്ങനെ വഴിക്കുവാ!...
ഓരോ നിമിഷവും മരിച്ചുപോവുകയാണ് അപ്പോ ജീവിതം തന്നെ മരിക്കലാണ്.
കൊള്ളാം.!
ഓ.ടോ.: എന്താടോ കൊറിയക്കാരാ, ഒരു പുഗ്ഞം!? ;)
ആകാശത്തുനിന്ന് ഒരു കവി ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു അതോ നിയിതുവരെ ഒരു ബോധിവൃക്ഷച്ചോട്ടിലായിരുന്നോ? ;)
പ്രമോദേ,നന്ദി. പറയുന്ന വാക്കിലോരോന്നിലും ജീവിച്ചിരിക്കുന്നതിന്റെ അടയാളങ്ങള്‍ അവശേഷിപ്പിക്കാനുള്ള ആധി എത്ര വലിയ ചിരി ചിരിക്കുന്നയാളിന്റെയും വ്യസനമാവുന്നു.
സിമി, നന്ദി. മാസത്തില്‍ ഒന്നൊക്കെ പോരേ..എന്റെ എഴുത്ത് കൊണ്ട് എനിക്കു തന്നെ ബോറടിക്കരുതല്ലോ...:)
ലാലൂ...:)
വിഷ്ണുമാഷേ, എനിക്കും ചിരിക്കണം എന്ന് കരഞ്ഞുപറയുന്നതായി തോന്നിയോ...:)
സൂവേച്ചി, അതെ ഒന്നും പറയാന്‍ സമ്മതിക്കില്ല നമ്മുടെയുള്ളില്‍ തന്നെയുള്ള നമ്മളെ ബോധ്യമല്ലാത്ത ചിലര്‍..:)
എന്റെ ഉപാസന, നന്ദി...:)
സങ്കൂഭായ്..രാമേട്ടനെ ഞാന്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നു...:)
ഫസല്‍, നന്ദി,സന്തോഷം...:)
ഇരിങ്ങല്‍, വായിക്കുന്നുവെന്നും ഇഷ്ടമാവുന്നുവെന്നും അറിയുമ്പോ വളരെ സന്തോഷം. നന്ദി..
പ്രയാസി, എനിക്കുമില്ല കവിതയെപ്പറ്റി വലിയ ഗഹന ജ്ഞാനമൊന്നും..:) അതുകൊണ്ടാവും ഞാനെഴുതിയത് നമുക്കിടയില്‍ കമ്യൂണിക്കേറ്റ് ചെയ്യുന്നത്...നന്ദി, സന്തോഷം..
ഉമ്പാച്ചീ, പേനയല്ല, കീബോഡ്...ഹഹഹ..ഞാന്‍ ഇപ്പോ തത്കാലം സൂക്ഷിക്കാം. നിന്റെ അടുത്ത കവിത വായിച്ച് ഷോക്കടിക്കുമ്പോ നിനക്ക് ശിക്ഷയായി അങ്ങോട്ടയച്ചു തരാം..:)
ശ്രീ, ഞാനെഴുതിയതിന്റെ ഏറ്റവും അടിയിലുള്ള ലോജിക്കിനെ നിങ്ങള്‍ തൊട്ടിരിക്കുന്നു..നന്ദി, സന്തോഷം.
നളന് മാഷേ, അല്ലാതെ വരില്ലല്ലോ...:):)
സാല്‍ജോ, നന്ദി. പുഗ്ഞം എന്നോട് തന്നെ വേറെയാരോട്..ഹഹഹ
തുളസീ, അതെന്താപ്പാ അങ്ങനെയൊരു വായന? മെനക്കെട്ടിരുന്നു ഞാന്‍ നോക്കിയിട്ടും ഇതില്‍ authorship ഒരു പ്രബോധക തലത്തില്‍ നിന്നു സംസാരിക്കുന്നത് കണ്ടില്ല....:(
അസംബന്ധ നാടകത്തിലെ ഡയലോഗുകള്‍ നന്നായി
ഏതായാലും മരിച്ചു കൊണ്ടിരിക്കാ.. എന്നാ വേഗം എഴുതൂ.. മരിക്കും മുമ്പ് വായിക്കട്ടെ.. :)
നമ്മള് നയിക്കുന്നതല്ല, തള്ളിനീക്കുന്നതുമല്ല,...
കത്തിത്തീരലിനെയാണോ ജീവിതമെന്നു പറയുന്നത്?
അപ്പോ നാമ്പെടുക്കുന്നതിനെ???
പണ്ടൊരാള് പറഞ്ഞു....
മരണം സുന്ദരമാണു....മരണത്തിനേ അര്‍ഥമുള്ളൂ...
ഈ ഡയലോഗ് കേട്ടോണ്ട് നിന്ന ഒരുത്തന് പറഞ്ഞവന്റെ കഴുത്തിനു പിടിച്ച് ഞെക്കി...
അപ്പോള്‍ ഡയലോഗുകള്‍ മറന്ന് അവന് അലറിക്കരഞ്ഞു...
'എന്നെ കൊല്ലല്ലേ...'
[ലാപ്പൂടാസ്...കുറേ നാള് കൂടി കേറിയതാ...വെറുതേ ആയില്ലാ..സോജുവിനൊക്കെ വിലക്കുറവ് ഉണ്ടല്ലോ അല്ലേ...]
kavitha valare ishtappettu.
ഹ! ഇപ്പോഴല്ലേ ശരിയായത്
ശരിക്കുമങ്ങോട്ട് ശരിയായത്
അങ്ങനെ വഴിക്ക് വാ....
lapuda..ithaa oru poochenTu..ayyo..athum kaRathupoyallO
വിമതന്, നന്ദി, സന്തോഷം...
ഇട്ടിമാളൂ, നന്ദി. വായിക്കുന്നതുകൊണ്ടാണ് അത് സംഭവിക്കുന്നതെങ്കിലോ..കരുതിയിരിക്കുക.:):)
അനിലേട്ടാ, മരണം ജീവിതം കൊണ്ട് മരണത്തെ ഉണ്ടാക്കുന്നു...:)
സാന്റോസ്, സോജു പണ്ടത്തേപോലെ തന്നെ പാവമായിരിക്കുന്നു..:)
നാസര്‍, നന്ദി...
മനു, കറുത്ത പൂച്ചെണ്ട് തെളിഞ്ഞ സന്തോഷത്തിലേക്ക് എടുത്തു വെക്കുന്നു:)
നന്ദി.
എല്ലാവരും മരിക്കുന്നു...എന്നാല്‍ എല്ലാവരും ശരിക്കും ജീവിക്കുന്നില്ല...
ഒരു ഹോളിവുഡ് സിനിമയുടെ ഈ പരസ്യ വാചകം ഓര്‍മ്മ വന്നു...
ക്ഷമിക്കുക...
കവിതയ്ക്ക് പുതുമയുണ്ടെന്ന് ഇനി ഞാന്‍ പറയന്ടല്ലോ..എന്നോര്‍ത്ത് മറ്റു കവിതകള്‍ക്ക് പുതുമയില്ല എന്നു കരുതരുതേ...
മരണത്തിലേയ്ക്കുള്ള വണ്ടി ജീവിതം, ഹതു കൊള്ളാം!അപ്പോ ജീവിതത്തിന്റെ വിപരീതമല്ല മരണം നാനാര്‍ത്ഥമാണ്.
വേണമെങ്കില്‍ നമ്മള് മരണം ജീവിച്ചുകൊണ്ടിരിക്കുകയാണെന്നും പറയാം.ആശയത്തെക്കാള്‍ അതു വന്നെത്തിയ വഴിയാണ് ആകര്ശകമായത്.
ഒടുവില്‍....അങ്ങനെ.
റോബി, ഡാലി, സനാതനന്, രജി ചന്ദ്രശേഖരന് വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.
എന്നെ മരിക്കൂ എന്നെ മരിക്കൂ
എന്റെ അമ്മേ!!
തികച്ചും വ്യത്യസ്തമായ ഒരു വായനാസുഖം വിനോദിന്റെ പലകവിതകളും പങ്കുവെക്കുന്നുണ്ട് ... ഇത് തികച്ചും വ്യത്യസ്തമെന്നുപറയാം അല്ല/(വ്യത്യസ്തത)വാരാനിരിക്കുന്നേയുള്ളുവെന്നും! ...അശംസകള്‍....
kinnam kaachiya kavithakal
Post a Comment