Tuesday, February 19, 2008

ഈര്‍ച്ച എന്ന ഉപമയില്‍

മരക്കഷണത്തില്‍
ഈര്‍ച്ചവാളുപായുന്ന
ഒച്ച പോലതിന്‍
ഉരിയാട്ടുപെരുക്കങ്ങള്‍.

ഇടക്കൊന്ന് നിര്‍ത്തിയ
ഈര്‍ച്ചപ്പണി പോലെ
മുറിഞ്ഞതിന്റെയും
മുറിയാനുള്ളതിന്റെയും
അതിര്‍ത്തിയില്‍
അതിന്റെ ഇടവേളകള്‍.

മുറിയുമ്പോള്‍ മാത്രം
മരത്തില്‍ നിന്ന്
പുറത്തുവരാന്‍ കാത്തിരുന്ന
മരപ്പൊടിയുടെ
നനവുമണം പോലെ
അതിന്റെ
സ്‌മൃതിഗന്ധങ്ങള്‍.

രണ്ടാവാനുള്ളതിന്‍
നേര‍ത്തിലൂടെത്ര
മൂര്‍ച്ചകള്‍ നിരങ്ങീല
നമ്മളില്‍ നീളത്തില്‍ ?

41 comments:

അനിലൻ said...

ഹോ!
വിനോദ്
എനിയ്ക്കൊന്നും പറയാനാവുന്നില്ല.
ഇത്ര കുറച്ച് വാക്കുകള്‍ മതിയല്ലേ ഒരു കവിതയ്ക്ക്!

രാജ് said...

ഇത്രയും വേണ്ടാ, അവസാനത്തെ നാലുവരി മാത്രം മതി.

Pramod.KM said...

മുറിയുമ്പോള്‍ മാത്രം
മരത്തില്‍ നിന്ന്
പുറത്തുവരാന്‍ കാത്തിരുന്ന
മരപ്പൊടിയുടെ
നനവുമണം പോലെ
കവിതയുടെ ഗന്ധങ്ങള്‍:)

Anonymous said...

കവിതക്കും നല്ല മൂര്‍ച്ച !

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

രണ്ടാവാനുള്ളതിന്‍ വേദന
മരപ്പൊടിയുടെ
നനവുമണം പോലെ..
ഈ വരികളില്‍ മണക്കുന്നു.

ആശംസകള്‍.

സുല്‍ |Sul said...

ഈര്‍ച്ചവാളിന്റെ
മൂര്‍ച്ചയും
ഈ കവിതയും
നല്ല ചേര്‍ച്ച.
-സുല്‍

നജൂസ്‌ said...

രണ്ടാവാനുള്ളതിന്‍
നേര‍ത്തിലൂടെത്ര
മൂര്‍ച്ചകള്‍ നിരങ്ങീല
നമ്മളില്‍ നീളത്തില്‍?

ഗംബീരമെന്നു പറയുന്നതിനപ്പുറം

ഈര്‍ന്നിറങ്ങന്നു.

വരാം

കരീം മാഷ്‌ said...

അവസാനത്തെ നാലു വരിക്കൊരു Special സമ്മാനം

വിനയന്‍ said...

ഒരു കമന്റിടാന്‍ ഞാന്‍ അശക്തന്‍

മൂര്‍ച്ചയുള്ള വാക്കുകള്‍ നേരെ നോക്കാന്‍ കെല്‍പില്ലാതെ മുഖം തിരിക്കുന്നു..

-------------
അഭിവാദ്യങ്ങള്‍

സുധീർ (Sudheer) said...

അനിലന്റെ അഭിപ്രായം തന്നെ എനിക്കും.
വാക്കുകളുടെ മീതത്വം‍ കൊണ്ട് അത്ഭുതം
കാണിക്കുന്നു താങ്കള്‍.
‘ഉരിയാട്ടുപെരുക്കങ്ങള്‍‘,‘മരപ്പൊടിയുടെ നനവുമണം‘ ഈ വാക്കുകള്‍ക്ക് എന്തോ
വല്ലാത്ത വശ്യത.

വിനയചന്ദ്രന്റെ വരികളും ഓര്‍മ്മ വന്നു:
“കേറിവരുന്തോറുമൂറ്റം
പ്രണയതിനേറി വരുന്നോരു
കുന്നും മുടികളും
ചുറ്റിനുമിറങ്ങിക്കറങ്ങിത്തളരിലും
തെറ്റിനില്‍ക്കുന്ന താഴ്വാരങ്ങള്‍ മേടുകള്‍”

Sanal Kumar Sasidharan said...

എനിക്കൊന്നും പറയാന്‍ വയ്യായെ .മരക്കഷണം പോലെ ഞാന്‍ .....

Roby said...

ഈര്‍ച്ചക്കാര്‍ ഒരു അര്‍ദ്ധവിരാമത്തിന് ആപ്പടിച്ചു കയറ്റുന്നതു കണ്ടിട്ടില്ലേ...അതു പോലായി ഞാന്‍.

ആ അറക്കപ്പോടിയുടെ മണം
ഈറ്ച്ചവാളിന്റെ സീല്‍ക്കാരം...

നിന്റെ കവിത

സു | Su said...

:)

ശെഫി said...

മുറിച്ചു മാറ്റാനാവാത്തത്രയും ശക്തിയുള്ള വാക്കുകള്‍

ജ്യോനവന്‍ said...

ഈര്‍ച്ചയില്‍ മൂര്‍ച്ചയില്‍ തീപ്പൊരി.
അവസാന നാലുവരികള്‍ താളത്തിന്റെ മറ്റൊരു പാളത്തില്‍.....?!
മരതകമണിമാലയിലെ‍ പൂത്താലി!

വേണു venu said...

മരത്തില്‍ നിന്ന്
പുറത്തുവരാന്‍ കാത്തിരുന്ന
മരപ്പൊടിയുടെ
നനവുമണം പോലെ
അതിന്റെ
സ്‌മൃതിഗന്ധങ്ങള്‍.
:)

പാമരന്‍ said...

ഗംഭീരം..!

സുനീഷ് said...

മരക്കഷണത്തില്‍
ഈര്‍ച്ചവാളുപായുന്ന
ഒച്ച പോലതിന്‍
ഉരിയാട്ടുപെരുക്കങ്ങള്‍.

ഹോ... വിനോദേട്ടാ... കവിത !

Inji Pennu said...

ഹൌ!

നിഷ്ക്ക‌ള‌ങ്ക‌ന്‍|Nishkkalankan said...

വിനോദ്,
സൂപ്പ‌ര്‍ മാഷേ
ഈര്‍ച്ച‌യുടെ Onomatopoeia മ‌ന‌സ്സില്‍ തറച്ചു.

CHANTHU said...

ഇടക്കൊന്ന് നിര്‍ത്തിയ
ഈര്‍ച്ചപ്പണി പോലെ
മുറിഞ്ഞതിന്റെയും
മുറിയാനുള്ളതിന്റെയും
അതിര്‍ത്തിയില്‍
അതിന്റെ ഇടവേളകള്‍.


നല്ല വരികള്‍. ഈ വരികള്‍ വഴിതിരിച്ചു വിടുന്നു ചിന്തകളെ

നിലാവര്‍ നിസ said...

നന്നായി എന്നു മാത്രം പറഞ്ഞു വയ്ക്കാന്‍ പറ്റുന്നില്ല.. എങ്കിലും.. നന്നായി.. ചിലപ്പോ ഭാഷ ഇങ്ങനെ തന്നെയല്ലേ.. ഒളിച്ചു കളിച്ച്..

വിശാഖ് ശങ്കര്‍ said...

നെടുകെയും കുറുകെയും ഒരുപാട് മൂര്‍ച്ചകളെ നിരക്കുന്നു ഈ ഉപമ.
തോളില്‍ ഒരു തട്ടും ഒരു നോട്ടവും മാത്രം...

കാപ്പിലാന്‍ said...

:)

ജോഷി രവി said...

:)

ഭൂമിപുത്രി said...

വെണ്ണയിലെന്നപോലെ
ആഴങ്ങളിലേയ്ക്ക്..

Sandeep PM said...

വീണ്ടും മുറിഞ്ഞു ..ഇനിയും ഉണങ്ങാത്ത മുറിവുകള്‍
ലാല്‍സലാം ലാപുട !

[ nardnahc hsemus ] said...

തള്ളിനിന്നത്രയുമുള്ളിലേയ്ക്കു
കുഴിഞ്ഞൊരീര്‍‍ച്ചവാളതിന്‍
മൂര്‍ച്ചയിലൊപ്പമായി മുറിഞ്ഞല്ലോ-
യെന്റെ സയാമീസിരട്ടകള്‍!

അവസാന നാല്ലുവരിയ്ക്കു വേണ്ടിയെഴുതിയ കവിത പോലെ..::) ദേ എനിയ്ക്ക് പെരുക്കാന്‍ തുടങ്ങി!
ഉം.. ഞാനാസ്വദിച്ചു!!!

aneeshans said...

രണ്ടായി മുറിയുന്നത് വരെയുള്ള ആ കാത്തിരിപ്പാണ്, മുറിയുന്നതിലും വേദന തരുന്നത്.

പൊന്നപ്പന്‍ - the Alien said...

ഒടുവില്‍ നീ പറഞ്ഞു. അതിനു മുന്നേയും നീ പറഞ്ഞു..

എം. ബി. മലയാളി said...

തൂലികയുടെ വായ്ത്തലയില്‍
വേണ്ടത്ര മൂര്‍ച്ച...
മനസ്സ് മരമല്ല
ജാഗ്രതയോടെ അറുക്കുക!

Unknown said...

ലളിതമായ വരികള്‍... ശക്തമായ വാക്കുകള്‍.. നല്ല ഒരു കവിത..
ആശംസകള്‍

ഹരിശ്രീ said...

രണ്ടാവാനുള്ളതിന്‍
നേര‍ത്തിലൂടെത്ര
മൂര്‍ച്ചകള്‍ നിരങ്ങീല
നമ്മളില്‍ നീളത്തില്‍ ?

നല്ല വരികള്‍

ദിനേശന്‍ വരിക്കോളി said...

കവിത പലരീതിയിലും വായിക്കാം
പലകവിതകളും
ചെറുതെങ്കിലും വലിയവെളിവുകളാണ്,
ആര്‍ക്കും അറിയാവുന്ന ഒരുകാര്യം
വ്യത്യസ്തശൈലിയില്‍ വായിക്കപ്പെടുന്പോള്‍
ഒക്കെയും വ്യത്യസ്തമായൊരനുഭവം തരുന്നു ....
വാക്കുകളെ വളച്ചൊടിച്ചോ, നീട്ടിയോ, അല്ലപലകവിതകളും
പുതുതില്‍ പുതിയകൗതുകം.
ഭാഷയെ തന്നില്‍ തന്നെ നിര്‍ത്തി ക്രൂശിക്കുകയല്ല;
അതിന്‍റെപുതിയതലംതേടുകയാണ് ; ഓരോവരിയിലും.
ഭാഷയുടെ ഈ മന്ത്രികസ്പര്‍ശം ചെവിയോര്‍ക്കുന്നു...
സസ്നേഹം,
ദിനേശന്‍ വരിക്കോളി

d said...

മനോഹരം!

സുബൈര്‍കുരുവമ്പലം said...

ഞാനിപ്പോഴാണു ഈ ബ്ളോഗ് കാണുന്നത് വൈകിയതില്‍
ക്ഷമിക്കണം ..

എല്ലാവരും പറഞ്ഞു കഴിഞ്ഞു ഇനി ഞാനെന്തു പറയാനാണ്?

നല്ല അവതരണം ....

സുബൈര്‍കുരുവമ്പലം said...

ഞാനിപ്പോഴാണു ഈ ബ്ളോഗ് കാണുന്നത് വൈകിയതില്‍
ക്ഷമിക്കണം ..

എല്ലാവരും പറഞ്ഞു കഴിഞ്ഞു ഇനി ഞാനെന്തു പറയാനാണ്?

നല്ല അവതരണം ....

[ nardnahc hsemus ] said...

മാഷെ, ഇതെവിടാ?? ഒരു മാസമായി ഇവിടെ നിത്യേന വന്നു പോകുന്നു! :)

എം. ബി. മലയാളി said...

നല്ല കവിത.........

ഗീത said...

ഒന്നായിരുന്നതിനെ മുറിച്ചു രണ്ടാക്കാന്‍ മൂര്‍ച്ചയുള്ള ഈര്‍ച്ച വാളിനേപറ്റൂ.....

ടി.പി.വിനോദ് said...

വായിക്കുകയും അഭിപ്രായമറിയിക്കുകയും ചെയ്ത എല്ലാവരോടും വളരെ നന്ദി.

ആളനക്കമുണ്ടോ എന്ന് പതിവായി നോക്കിയ സുമേഷ് ചന്ദ്രനോട്‍ ഒരു സ്പെഷ്യല്‍ താങ്ക്സ്..:)