ഇനിയൊരുകാലം
എഴുതുവാനിടയുള്ള
പത്തോളം കവിതകളെപ്പറ്റി
ഇന്നത്തെ ദിവസം
കവി കണക്കുകൂട്ടുകയുണ്ടായി.
അവയിലൊരു നാലെണ്ണത്തില്‍
കാര്യകാരണ സഹിതം
സ്പഷ്ടമാക്കേണ്ട
ഇല്ലായ്മകളെങ്ങനെ
ഉണ്ടാക്കിയെടുക്കുമെന്ന്
തലവെന്ത് ചിന്തിച്ചിരുന്നു,
മരിച്ചുപോവുന്നവയെ
ജീവിച്ചിരുന്നുകൊണ്ട്
വിശദീകരിക്കാമെന്ന്
മൂന്നെണ്ണത്തിന് തികയുന്ന
ദാര്‍ശനിക നീക്കുപോക്കില്‍
പതിവുള്ളപോലെ
വാക്കാലുറപ്പായി,
ഇനിയൊരു രണ്ടെണ്ണത്തില്‍
മേലുകീഴുനോക്കാതെ
ഇഷ്ടികപോലടുക്കും
ഇഷ്ടങ്ങള്‍ നെടുനീളം
ബാക്കിവരുന്ന ഒന്നാണ്
അടുത്ത ഖണ്ഡത്തില്‍
അവസാനിക്കുന്നത്;
ഊഹങ്ങളുടെ ഒരു പട്ടികയെ
ഉണ്ടാക്കിയെടുക്കേണ്ട
ഇല്ലായ്മേ
ചത്താലും ജീവിക്കുന്ന
സിദ്ധാന്തമേ
എത്രയടുക്കിയാലും തെറിച്ചുനില്ക്കുന്ന
മുഴച്ചുനില്‍പ്പേ
എന്നിങ്ങനെ വിളിച്ച്, വിശ്വസിച്ച്....
29 comments:
കവി വിചാരണ ഇഷ്ടമായി, ഞാനും പ്രതികൂട്ടിലായപോലെ.... വീണ്ടു വിചാരണ പ്രേരണക്ക് നന്ദി.
ആസൂത്രിതം എന്ന തലക്കെട്ടിനു താഴെ ഇതില്‍പ്പരം ആസൂത്രിതമായി എഴുതാന്‍ പറ്റുമെന്ന് തോന്നുന്നില്ല:)
കൊള്ളാം..സുഹൃത്തേ ....അസ്സലായി ...വിചാരണ.
വെറുതെ വിടാനാവില്ല, വാക്കിനെ.
അതിന്റെ വരും വരായ്കയെ.
വന്നാലും കൈകാര്യം ചെയ്യേണ്ട
പങ്കപ്പാടുകളെ.
സൂചിമുനയേക്കാള്‍
സൂക്ഷ്മതയുണ്ട്
ശക്തിയുണ്ട്
ഇപ്പോള്‍
നിന്റെ കൈയിലെ വാക്കിന് മൂര്ച്ചക്ക്.
'ആയ കാലത്ത് പത്ത് പാട്ട്
പഠിച്ചെങ്കില്‍ ഭ്രാന്ത് വരുമ്പോള്‍
പാടാമായിരുന്നു'
ഇത് ഈയടുത്ത് കേട്ട
തമാശ. ഇതുമായി ബന്ധമില്ല.
എങ്കിലും പറയാന്‍ തോന്നുന്നു.
ആസൂത്രിതമായല്ലെങ്കിലും ‘ഇല്ലായ്മകളെ’പൊലിപ്പിച്ചുകൊണ്ട് ഇപ്പോഴും കറങ്ങുന്നു ആ പഴയ ചക്ക്....
കവിയുടെ ആസൂത്രണമാണീ ഏഴുത്ത്. വളരെ ആസൂത്രിതമായ എഴുത്തുകളുടെ ഇല്ലായ്മയിലേക്ക് ഒരു ചവണ ഉന്നം പിടിച്ചിരിക്കുന്നു.
നാണിച്ചുവോ,ഞാന്‍?
ഭീകരമായ ആസൂത്രണം!
ഇതൊരുമാതിരി പഞ്ചപാണ്ഡവര്‍ നാല് പേര് കട്ടിലുംകാല്‍ പോലെ മൂന്ന് എന്ന് പറഞ്ഞ് വിരലില്‍ രണ്ട് ആഗ്യം കാണിച്ച് എഴുത്തില്‍ 1 എന്ന് വരയ്ക്കുന്ന പോലെ അല്ലേ?
ബാക്കി ഒമ്പതെവിടെ?
ശൈലി വളരെയിഷ്ടമായി
ആശയത്തില്‍ ഒരു വലിയേട്ടന് മനോഭാവം
തലയുയറ്ത്തുന്നോ എന്ന് സംശയം.......
ഇല്ലായ്മയുടെ സിദ്ധാന്തം മുഴച്ചുനില്‍ക്കുന്ന ആസൂത്രണം. ഈ ദ്വീപിലെ കവിയ്ക്കു മാത്രം സാധ്യമായത്.
പല ലാപുട കവിതകളുടെയും ഉള്ളിന്റെ ഉള്ളില്‍ നര്‍മ്മത്തിന്റെ നനവുണ്ട്.. എഴുതിയിട്ട് നീ ദൂരെ മാറിയിരുന്നു ചിരിക്കുന്നതായി തോന്നുന്നു.
അതു കൊള്ളാമല്ലോ.
:)
Postmortem (or pre-mortem or more aptly invitro analysis- as long as you get the drift ) of a blog poet's mind. The visibility and interactive aspects of the medium puts you in a constant dilemma to create which in a way is the compulsion to keep on interacting. Its frustrating at times mainly because all sounds die out in the magnitude of more sounds that are made every day. And in the midst of all this there is the need or almost the desire to say the foretold in an un-foretold manner of to stand out in thought a bit like the photograph dilemma spelled out in a poem elsewhere in this blog. This piece is suffocatingly honest.
ചന്തു, നന്ദി. കുറ്റവും ശിക്ഷയും ജീവിതം തന്നെ ആ വിചാരണയില്‍. അല്ലേ?
പ്രമോദേ, :)
രഘുനാഥന്, വന്നതിനും വായിച്ചതിനും വളരെ നന്ദി.
റഷീദേ, ക്രൂരകവീ, ആ തമാശ എന്നെപ്പറ്റിയാണ് , എന്നെപ്പറ്റി മാത്രമാണ്...:)
സനാതനന്, സ്വാഭാവികതകളെ എത്ര ആസൂത്രണം ചെയ്താലും ഉണ്ടാക്കിയെടുക്കാനാവാത്തതുകൊണ്ടാവും...:)
നജൂസ്, നന്ദി..
നസീര്‍...:)
ഡിങ്കന്, Metafiction ഇത്രക്ക് കുത്സിതമാവാമോ എന്നാണോ? :)എങ്കില്‍ ഞാന്‍ ഹാപ്പി...:)
കാവ്യ, നന്ദി. ആശയം അതിരുവിട്ട് പോസു കാണിക്കുന്നുവോ? ഇപ്പോ എനിക്കത് പിടി തരുന്നില്ല. കുറച്ച് കഴിയുമ്പോള്‍ എനിക്ക് മനസ്സിലാകുമായിരിക്കും.
ജ്യോനവന്, :)
ശ്രീലാല്‍, ശരിയാവും, എനിക്കും തോന്നാറുണ്ട് ഒരു ഡിറ്റാച്മെന്റ്.
ശ്രീ, :)
പ്രേം, ആവിഷ്കാരം ഒരു ജീവനോപാധി ആവുകയില്ല നമ്മുടെയൊന്നും യഥാതഥ ജീവിതത്തില്‍. എന്നാല്‍ ആവിഷ്കാരം കൊണ്ട് മാത്രം ശ്വാസമെടുക്കുന്ന ചില ജീവിതങ്ങളെ നമ്മള് അകംപേറുന്നുണ്ട് .അല്ലേ..?
നീലക്കുറിഞ്ഞികള്‍ എന്ത് ആസൂത്രിതമായിട്ടാണ് പൂക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? :)
ഡിങ്കന്, Metafiction ഇത്രക്ക് കുത്സിതമാവാമോ എന്നാണോ?
തന്നേ തന്നേ അതു തന്നേ :)
ലാപൂടേ, നീ സത്യങളെ ഇത്ര ക്രൂരമായി വിളിച്ചു പറയാതെടാ.. അത് കൊള്ളുന്നു..
ഈ ചിന്തകള്‍ തികച്ചും ശരി.... ഈ കണക്കുകൂട്ടലുകള്‍ തികച്ചും സത്യം...
ഇതാണോ ഈ exibitionism,exibitionism എന്നു പറയുന്നത്? നാറാണത്തുഭ്രാന്തനെ ഓര്‍മ്മവന്നു. റഷീദിന്റെ നിഷ്ടൂരക്കമെന്റ്റ് വായിച്ചപ്പോള്‍ പിന്നേം ഓര്‍മ്മവന്നു.
തോണിയിലിരുന്ന് വെള്ളത്തിലിട്ട കൈപ്പത്തിയോ
നാനൂറ് പേര്‍ക്ക് ശല്യമാകുമ്പോഴും
നാലുപേര്‍ക്ക് ഉപകാരമില്ലാത്ത ജന്മമോ
ഏതാണ് ആദ്യം ലിഖിതമാകേണ്ടത്?
ഈ വരികള്‍ ഓര്‍മ്മയുണ്ടോ..?
ഏത് ജീവിതമാകും ആദ്യം കവിതയാകുക?
rഅക്ബര്‍ ബുക്സിലേക്ക്
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301
അപ്പോള്‍ ഇനി എഴുതാനുള്ള കവിതയെക്കുറിച്ചുള്ള ബ്ലൂപ്രിന്റ് തയാറായിക്കഴിഞ്ഞു. അല്ലേ?
എത്ര തീവ്രമായ ആസൂത്രണം!
ക്രമരാഹിത്യവും ഇല്ലായ്മയും ചേര്‍ന്ന് ഇപ്പോഴത്തെ കവിതകള്‍ രചിക്കുന്നു എന്നാണ് എനിക്കു തിരിഞ്ഞു കിട്ടിയ അര്‍ത്ഥം. ഒപ്പം, ചത്താലും ജീവിക്കുന്ന സിദ്ധാന്തങ്ങളേതെന്നോര്ത്ത് അതു കവിതയെഴുതിപ്പിക്കുന്നതെങ്ങനെയെന്നോര്ത്ത് ഞാന്‍ പിന്നിലേയ്ക്ക് ചാഞ്ഞു കിടക്കുന്നു.
ഗുപ്തന്, മനുഷ്യരുടേതല്ലാത്തവയില് മനുഷ്യക്കണക്കുകള് കലണ്ടറായും കാരണമായും ഒക്കെ ആരോപിക്കുന്നത് നമ്മളെ അബദ്ധങ്ങളിലേക്കെത്തിച്ചേക്കും..:)
ഡിങ്കന്...:)
ശെഫി, അവനവനോടുള്ള അകം പറച്ചിലുകളില്‍ ക്രൂരത എന്നത് സത്യസന്ധതയുടെ അടുത്ത ബന്ധു ആയിരിക്കും അല്ലേ?
sree, വേറൊരു തമാശ ഓര്‍മ്മ വന്നു. മണിച്ചിത്രത്താഴ് എന്ന സിനിമയില്‍ ഇന്നസെന്റ് “ഒളിച്ചിരുന്നാണോടാ പെയിന്റടിക്കുന്നത് ” എന്ന് പേടിച്ചോദ്യം ചോദിക്കുന്നത്. ശരിക്കും ഒളിച്ചിരുന്ന് പെയിന്റടിക്കാനാവുമോ എന്ന് പലപ്പോഴും ആലോചിച്ച് നോക്കിയിട്ടുണ്ട്. അത് സാധിക്കുമെങ്കില്‍, അത്രക്ക് ഒളിവുള്ളിടത്ത് എന്തിനാണ് പെയിന്റലങ്കാരം? എല്ലാ പെയിന്റും എല്ലാവരും കാണണോ? എന്നൊക്കെ മൊത്തത്തില്‍ കണ്‍ഫ്യൂഷനാവും പിന്നെ...:)
റോബി, എന്നെ ഏറ്റവും കൂടുതല്‍ മറക്കുന്നത് ഞാന്‍ തന്നെയാവണം എന്നു പറഞ്ഞാല്‍ അഹങ്കാരമാണെന്ന് നീ പറയരുത്...:)
വെള്ളെഴുത്ത്, പരസ്യപ്പെടുത്തിയ ആസൂത്രണങ്ങള്‍ പിടിക്കപ്പെടാനുള്ള ആലസ്യങ്ങള്‍ക്ക് ജാമ്യമാവുമോ..? :)
വിനുച്ചേട്ടാ,
പത്തു കവിതകളുടെ “ആസൂത്രിത”മായ കണക്കുപറഞ്ഞത് പ്രശ്നമായോ? അടുത്ത കവിത പോസ്റ്റാന്‍ ഇത്രയും ഗാപ്?? :)
ഇനീപ്പൊ എന്റെ കമന്റിനു വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു എങ്കില്‍, ദേ അതും പിടിച്ചോ...
അപ്പൊ, അടുത്തത് ഉടനടി പോസ്റ്റല്ലെ? :)
'ആയ കാലത്ത് പത്ത് പാട്ട്
പഠിച്ചെങ്കില്‍ ഭ്രാന്ത് വരുമ്പോള്‍
പാടാമായിരുന്നു'
ഇതെവിടെ പോയി. കൊറിയയില്‍ ഇപ്പോള്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലേ.
സുമേഷ് അനിയാ...:) ഒരു ഗാപ് എന്തിനും നല്ലതാണെന്ന് ആരോ പറഞ്ഞിട്ടില്ലേ ?
മനോജ്..:)
നൊമാദ്..‘അവനവന് കടമ്പകള്‍’. വേറെയെന്ത് ? :)
Post a Comment