Friday, November 28, 2008

സുഷിരകാണ്ഡം

നരകത്തില്‍ നിന്ന്
സ്വര്‍ഗ്ഗത്തിലേക്ക്
ഒളിഞ്ഞുനോക്കാനുള്ള
കിഴുത്തയില്‍
കരടായിക്കിടക്കുകയാണ്
ഒരു നഷ്ടബോധം.

ഇപ്പുറത്തുനിന്നോ
അപ്പുറത്തുനിന്നോ
സഹികെട്ട്
ഞാന്‍ തന്നെ
ഊക്കിലൊന്നൂതുമ്പോള്‍

അങ്ങോട്ടേക്കോ
ഇങ്ങോട്ടേക്കോ
തെറിച്ച് ചേര്‍ന്ന്
പുണ്യമോ പാപമോ
ആകാനാണതിന്റെ
രഹസ്യ പദ്ധതി.

14 comments:

Bindhu Unny said...

Sitting on the fence - നല്ല പദ്ധതി :-)

വികടശിരോമണി said...

നഷ്ടബോധക്കരട് ജീവിതത്തിലൊരിക്കലും നമ്മെ വിട്ടുപിരിയാത്ത കൂട്ടുകാരനാണ്.
നല്ല കവിത.

aneeshans said...

ഊതുന്നതെന്തിന്, അതിനെ അതിന്റെ പാട്ടിന് വിട്ടൂടെ. അങ്ങോട്ടോ ഇങ്ങോട്ടോ പോട്ട്. അല്ലെങ്കില്‍ തന്നെ ഈ പാപവും, പുണ്യവുമൊക്കെ എന്നാ ഉണ്ടായേ ;).

ഓഫ് ; ഊതരുത്, അതിനെകുറിച്ച് ആലോചിക്കുക പോലും അരുത്.

umbachy said...

അപാരം

ജ്യോനവന്‍ said...

ഇവിടുത്തെ ഈയൊരു ടച്ച്!
നമിച്ചു.

Pramod.KM said...

ഊതിയില്ലെങ്കില്‍ പദ്ധതി പാളും.:)
നല്ല കവിത.

ടി.പി.വിനോദ് said...

ബിന്ദു, അതിരുകള്‍ തകര്‍ക്കുക എന്ന പദ്ധതിയുടെയത്ര റൊമാന്റിക്കൊന്നുമല്ലെങ്കിലും അവഗണിക്കാനാവാത്തത്ര സാഹസികതയുണ്ട് അതിരുകളില്‍ ഒളിഞ്ഞ് താമസിക്കും എന്ന പദ്ധതിക്ക്.അല്ലേ?

വികടശിരോമണി, നന്ദി സുഹൃത്തേ..

അനീഷേ, ഓരോന്നിനെയും അതിന്റെ പാട്ടിന് വിട്ടാല്‍ നമുക്ക് മൂളാനുള്ള പാട്ട് ആര് തരും? അതാണ്..:)

ഉമ്പാച്ചി, :)

ശ്രീ, :)

ജ്യോനവന്‍, നന്ദി..:)

പ്രമോദേ, അതും സത്യം...:)

Roby said...

നഷ്ടബോധം വല്ലാത്തൊരു ബോധം തന്നെ; മുടി നരച്ചുതുടങ്ങി..:)

Mahi said...

കാര്യങ്ങളെ ഒട്ടും വൈകാരികത തൊട്ടു തീണ്ടാതെ ഒരു മൂന്നാം കണ്ണിലൂടെ നോക്കി കാണാനുള്ള ഈ കഴിവ്‌ അപാരം തന്നെ

smitha adharsh said...

നല്ല ചിന്ത..

ടി.പി.വിനോദ് said...

റോബി, മഹി, സ്മിത, നന്ദി..

[ nardnahc hsemus ] said...

നഷ്ടബോധമെന്ന കരട് നന്നേ ബോധിച്ചു.
അപ്പുറത്തുനിന്നോ ഇപ്പുറത്തുനിന്നോ ഊതിയാല്‍, ഊതുന്നവനിലേയ്ക്കൊട്ടും അടുക്കാതെ നഷ്ടമാകാന്‍ പാകത്തിനുള്ള സുഷിരവും!

:)

ഇനിയും തിരിച്ചറിയാത്ത നോവുകൾ said...

സത്യമായും അങ്ങിനെയാണ്...
ഒരു പിടുത്തവും കിട്ടാത്താവിധം തെന്നിമാറുകയാണ്.
ജീവിതം.

''അങ്ങോട്ടേക്കോ
ഇങ്ങോട്ടേക്കോ
തെറിച്ച് ചേര്‍ന്ന്
പുണ്യമോ പാപമോ
ആകാനാണതിന്റെ
രഹസ്യ പദ്ധതി. ''

സി. വി. ബാലകൃഷ്ണന്‍ ചോദിച്ചപോലെ ജീവിതമെ , നീഎന്ത്?
-അല്ലെ?

സസ്നേഹം
ദിനേശന്‍ വരിക്കോളി.

മാനസ said...

പുണ്ണ്യത്തിലേക്ക് തന്നെ വീഴട്ടെ..!! ആശംസകള്‍.......!!