Monday, March 16, 2009

ട്രൂ കോപ്പി

മേല്‍പ്പാലത്തില്‍ നിന്ന്
താഴേക്ക് നോക്കുമ്പോള്‍
നാല്‍ക്കവലയില്‍ ഒരുവശത്തിന്
ചുവപ്പ് സിഗ്നല്‍.

അണതിങ്ങി മുരളുന്നു,
വേഗങ്ങള്‍ വെളിച്ചങ്ങള്‍.

നോക്കിനില്‍ക്കുമ്പോള്‍ തന്നെ
സിഗ്നലില്‍ ചുവപ്പുമാറി പച്ച.

മഞ്ഞവെളിച്ചത്തിന്റെ ഒരു തിരമാല
നിരത്തിനെ
നിയന്ത്രിതവേഗത്തില്‍
സ്‌കാന്‍ ചെയ്യുന്നു.

നഗരരാത്രി അതിന്റെ
ഫോട്ടോകോപ്പികളുടെ കൂട്ടത്തില്‍
ഒന്നിനെക്കൂടി എടുത്തുവെയ്ക്കുന്നു.

നാളെ പകല്‍ നിങ്ങളുടെ
മേശയിലെത്തുമ്പോള്‍
ശരിപ്പകര്‍പ്പെന്ന്
സാക്ഷ്യപ്പെടുത്താന്‍
ശങ്കിച്ചുനിന്നേക്കരുത്....

19 comments:

ഏറുമാടം മാസിക said...

nalla nireekshanangal.nannaayi.varthamaana kavithayude mattoru mugham..

ഗുപ്തന്‍ said...

ചുമപ്പുമാറി പച്ച? ട്രൂ കോപ്പി.അണ്ടര്‍ സൈന്‍‌ഡ്.

പകല്‍കിനാവന്‍ | daYdreaMer said...

മഞ്ഞവെളിച്ചത്തിന്റെ ഒരു തിരമാല
നിരത്തിനെ
നിയന്ത്രിതവേഗത്തില്‍
സ്‌കാന്‍ ചെയ്യുന്നു.

:)

Pramod.KM said...

നഗരത്തിന്റെ ഫോട്ടോ കോപ്പി നന്നായി എടുത്തിട്ടുണ്ട്. മികച്ച ഇമേജറികള്‍.
എത്ര തെളിവു നിരത്തിയാലും രാത്രിനഗരം ട്രൂ കോപ്പിയെന്ന് സാക്ഷ്യപ്പെടുത്താന്‍ ഒന്നു സംശയിക്കുമെന്ന് തീര്‍ച്ച:)

സമാന്തരന്‍ said...

ശരിപകര്‍പ്പ്..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നഗരത്തിനെ
രാത്രിയില്‍ സ്കാന്‍ ചെയ്യരുത്.

“നാളെ പകല്‍ നിങ്ങളുടെ
മേശയിലെത്തുമ്പോള്‍
ശരിപ്പകര്‍പ്പെന്ന്
സാക്ഷ്യപ്പെടുത്താന്‍
ശങ്കിച്ചുനിന്നേക്കരുത്....“

ഹാര്‍ട്ട് അറ്റാക്കുണ്ടാകും.

aneeshans said...

ചുവപ്പ് കത്തിക്കിടക്കുമ്പോള്‍ തന്നെ മുറിച്ച് കടക്കണം. ട്രൂ കോപ്പി ആവും.എന്തൊരു ലൈഫ് ആണ്!

Jayesh/ജയേഷ് said...

ഒരു നഗരം മേശപ്പുറത്ത് കിടക്കുന്നത് പോലെ...നല്ല വായനാസുഖം

വിശാഖ് ശങ്കര്‍ said...

സാക്ഷ്യപ്പെടുത്താന്‍ ശങ്കിക്കേണ്ടത് ഈ ശരിപ്പകര്‍പ്പിനെയല്ല, അതിന്റെ ഒരിജിനലിനെയാണെന്ന് തോന്നുന്നു.

ഇഷ്ടമായി ഈ “ട്രൂ കോപ്പി”.

Melethil said...

നിങ്ങടെ മനസ്സിനെക്കാളും വലിയ ഫോട്ടോ കോപിയര്‍ ഉണ്ടോ എന്ന് ആശ്ച്ചര്യപ്പെടുന്നു!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇത് സ്കാന്‍ കോപ്പിയോ?ട്രൂ കോപ്പിയോ?

ശ്രീ said...

കൊള്ളാം

നഗ്നന്‍ said...

എന്നും ശങ്കിച്ചുനിന്നട്ടെയുള്ളൂ

കാദംബരി said...

ലാപുടകവിതകളില്‍ മസ്തിഷ്കം ഹൃദയത്തേക്കാള്‍ ഇടപെടുന്നതായി തോന്നുന്നു.അപൂര്‍വ്വമാണ് അത്തരം കവികള്‍ ഈ ലോകത്തു.
ആശംസകള്‍

ശ്രീഇടമൺ said...

മനോഹരമായ ആശയം
നല്ല കവിത!!

Anonymous said...

എനിക്ക് അത്ര പിടിച്ചില്ല കേടോ എന്തോ മനസ്സിലവഞ്ഞിടാണോ അറിയില്ല....

മനോജ് കാട്ടാമ്പള്ളി said...

നല്ല കവിത...

tradeink said...

where the x factor?

ടി.പി.വിനോദ് said...

വായിക്കുകയും അഭിപ്രായമറിയിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.