പതുങ്ങിമറഞ്ഞിരിപ്പിന്റെ
തൊട്ടരികിലെമ്പാടും
കനത്ത കാലൊച്ചകള്‍
നടുക്കമായ് കേള്‍ക്കവേ,
പുറത്തുവിട്ടാലൊച്ച-
യൊറ്റുമെന്നോര്‍ത്തിട്ട്
ഏറ്റവും ഗോപ്യമായ്
ഉള്ളിന്റെയുള്ളിലേക്ക-
മര്‍ത്തിച്ചുരുക്കുന്ന
ശ്വാസങ്ങളെപ്പോലെ
ഇപ്പോഴുള്ള ലോകത്തെപ്പറ്റി
അതേ ലോകത്തിനു തന്നെ
പണ്ടുണ്ടായിരുന്ന പരാതികള്‍.
8 comments:
എന്താ രീതികളൊക്കെയൊന്നു മാറിയോ ?
വയസ്സാവുന്നതിന്റെയാണ്, സാരമില്ല:)
തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങൾ സൂക്ഷിക്കും
parathikal athe pole thanne...
കല്ലിൽ തട്ടി വീണവൻ ആർക്കെതിരെ പരാതി കൊടുക്കും
അതു മനസ്സിലാക്കി വരുമ്പോഴേയ്ക്കും അടുത്ത തലമുറയും അവരുടെ പരാതികളും അല്ലേ?
Idaykke Bhashayilum
Veshathilum oru tirichupokke nallathene
Atharam prayogankal tonnipichu
Ruchi Bhedam undenkilum
Nannayi
:)
വായിച്ചവര്‍ക്കും അഭിപ്രായമെഴുതിയവര്‍ക്കും നന്ദി.
Post a Comment