Thursday, August 27, 2009

സ്കൂപ്പ്

പൊത്തായി തുടങ്ങി
മാളമായി വളര്‍ന്ന്
ഗുഹയായി പന്തലിച്ച്
തുരങ്കമായി തീര്‍പ്പാവുന്ന
അനാശാസ്യ മരാമത്ത്
ഇപ്പോഴും തുടരുന്നു;

ഇങ്ങനെയായാല്‍ മതിയോ
എന്ന ചോദ്യത്തില്‍ നിന്ന്
എങ്ങനെയായാലെന്താ
എന്ന ഉത്തരത്തിലേക്ക്,

എല്ലാ സ്വപ്നങ്ങളും ലംഘിച്ച്.

22 comments:

Anonymous said...

'Road not taken'....................
why our road not change or reproduce?

important poem for Today

Junaiths said...

എന്നാ വല്യ കുയിയാ...

സന്തോഷ്‌ പല്ലശ്ശന said...

ഓരോ വാക്കിലും കരിമരുന്നു നിറച്ച്‌ ഒതുക്കത്തോടെ വന്നു പൊട്ടിക്കുന്നതു കണ്ടില്ലെ....ഈ കവി എന്‍റെയും നിങ്ങളുടെയും മനസ്സില്‍....

ഇങ്ങനെയായാല്‍ മതിയോ
എന്ന ചോദ്യത്തില്‍ നിന്ന്
എങ്ങനെയായാലെന്താ
എന്ന ഉത്തരത്തിലേക്ക്,

എല്ലാ സ്വപ്നങ്ങളും ലംഘിച്ച്. ....

കവിത വായിച്ച്‌ ഒരു നിമിഷം ചൂളിപ്പോയി.... സമകാലികതയുടെ നെറ്റിയിലൊട്ടിച്ച ഒരു അപായ കവിത. പൊത്ത്‌, മാളവും ഗുഹയുമായി മാറുന്ന വാഗ്മയം വളരെ നന്നായി

കരീം മാഷ്‌ said...

തുള തുരങ്കമായി കിട്ടിയാലേ
തുക കൂടൂ ടെന്‍ഡറില്‍ !

താരകൻ said...
This comment has been removed by the author.
Steephen George said...

oru skhalanam!!!

നജൂസ്‌ said...

പൊത്തിലെ നുള്ളണാര്‍ന്നു.

വികടശിരോമണി said...

ശരിക്കും ആളെ പൊത്തിൽ പെടുത്തിയ പരിപാടിയായിപ്പോയെടോ:)

ജ്യോനവന്‍ said...

ശരിക്കുമങ്ങൊട് സ്കൂപ്പായി ഇരുന്നുപോയി.
ഒരു സര്‍‌വ്വകാല ഞെട്ടല്‍. തരാന്‍ വേറൊന്നും കയ്യിലില്ല.

പാവപ്പെട്ടവൻ said...

ഇങ്ങനെയും ആകാം

Inji Pennu said...

ലാപുട,

റീഡറിൽ ആകെ സ്ക്രാമ്പിൾഡ് ആയിട്ടാണ് കാണിക്കുന്നത്? ഫോർമാറ്റഡ് അല്ല? എന്താണാവോ?

Jayesh/ജയേഷ് said...

പെട്ടു !

ടി.പി.വിനോദ് said...

സുജീഷ്, നന്ദി.

ജുനൈത്, :)

സന്തോഷ്, നന്ദി

കരീം മാഷ്, ടെന്‍ഡര്‍, കൊട്ടേഷന്‍....:)

താരകന്‍, മുന്നറിയിപ്പിന് നന്ദി...:)

സ്റ്റീഫന്‍, :)

നജൂസ്, അതെ...

വികടശിരോമണി, സാരമില്ല, പൊത്ത് തുരങ്കമായി കഴിഞ്ഞാല്‍ ഗതാഗതം സുസാധ്യം. :)

ജ്യോനവന്‍...:)

പാവപ്പെട്ടവന്‍, നന്ദി.

ഇഞ്ചിപ്പെണ്ണ്, എന്താണ് പ്രശ്നമെന്നറിയില്ല.

ജയേഷ്, ഇനി വിട്ടുകളയരുത്...:)

കെ.കെ.എസ് said...

കവിതയുടെ കാളിന്ദിയിൽ..
കാമത്തിന്റെ കാളിന്ദിയൻ..
ഓളപരപ്പിനടിയിൽ പതുങ്ങികിടക്കുന്ന
അവനും കവിതയ്ക്കന്യമാവുകവയ്യ..
പറയാതെ പലതും പറയുന്ന എഴുത്തിന്റെ ലാവണ്യതന്ത്രങ്ങൾ കൊള്ളാം..
(v..sory Onasamsakal)

K.V Manikantan said...

:)apaaram

താരകൻ said...
This comment has been removed by the author.
പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

Explosive...
Readers Take care!

ജിപ്പൂസ് said...

അതന്നെ...ഇങ്ങനെയായാല്‍ മതിയോ ?

ടി.പി.വിനോദ് said...

കെ.കെ.എസ്, സങ്കു ഭായ്, ശിവപ്രസാദ് മാഷ്, ജിപ്പൂസ്, നന്ദി.

രാജന്‍ വെങ്ങര said...

ഒരു ചെറു കീറല്‍ പൊളി!
പാളി തുറന്നു നേര്‍ത്തയിടവഴി
താണ്ടിയാല്‍,
പാരാകെ പിറന്ന പാതാളം!!
ഓരോ പൊത്തുമൊരുമാളമാവേണം.
ഓരോ മാളവുമൊരു ഗുഹയാകേണം,
ഒരോ ഗുഹയുമൊരു തുരങ്കമാവേണം
നേര്‍ത്തവെളിച്ചക്കീറ് തുരന്നെത്തി
യിരുട്ടു മാറ്റി തെളിയണം,
അന്തരാളങ്ങളില്‍
ജീവന്റെ പാല്‍ക്കടല്‍ കടഞ്ഞുയിര്‍കൊള്ളുമാ
ചൈതന്യവിത നാമ്പു നീട്ടേണം.
ഒരോ ചെറു നീര്‍ചാലും
ചേരേണം ചെന്നതാഴിയിലെന്നതും
വാഴ്വിന്‍ നേരിതുപോലെ.

ഭാവുകങ്ങള്‍....

ടി.പി.വിനോദ് said...

രാജന്‍ വെങ്ങര, നന്ദി.

മാനസ said...

തുരങ്കമായി തുടങ്ങി
ഗുഹയായി വളര്‍ന്ന്
മാളമായി പന്തലിച്ച്
പൊത്തായി തീര്‍പ്പാവാന്‍ പറ്റുമോ ?
കാലം തെളിയിക്കട്ടെ.....!!!