ഉറക്കത്തിന് കോണിലൊരു
കുഴി കുത്തിവെയ്ക്കാം.
ഏതു ചെറുചുവടിലും
ഒടിഞ്ഞുവീഴുന്നത്ര
നേര്‍പ്പിച്ച നിനവുകള്‍
കുഴിവായില്‍ പാകണം.
ഉച്ചവെയിലോലകള്‍
നീ കൊണ്ടുപോരില്ലേ?
പാതിരകിളച്ചിരുള്‍മണ്ണെടുത്ത്
തൂവിയേക്കാം ഞാനതിനുമേലെ.
നമ്മളെക്കുറിച്ചുള്ള
സ്വപ്നത്തില്‍ വീഴ്ത്തണം
ജീവിതം ചൊവ്വിനു
പഠിപ്പിക്കാന്‍ നമ്മളെ.
(തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത്)
17 comments:
"ഉച്ചവെയിലോലകള്‍
നീ കൊണ്ടുപോരില്ലേ? പാതിരകിളച്ചിരുള്‍മണ്ണെടുത്ത്
തൂവിയേക്കാം ഞാനതിനുമേലെ."
ഹായ്! ലഹരി പിടിപ്പിക്കുന്ന കാല്പനികത..നൊമ്പരങ്ങളെ തേന്‍ തുള്ളിയാക്കുന്നു.
kuzhiyil veezhuna swapnangale kurichu oru frauidian vayan undu
ആളു ബാക്കിയുണ്ടാവട്ടെ, പഠിയ്ക്കാന്‍ :)
ഉച്ചവെയിലോലകള്ക്ക് ഒരു ഹാ
ഉച്ചവെയിലോലകള്‍
നീ കൊണ്ടുപോരില്ലേ?
പാതിരകിളച്ചിരുള്‍മണ്ണെടുത്ത്
തൂവിയേക്കാം ഞാനതിനുമേലെ...
വിഷാദത്തിന്റെ കൽക്കരിഖനികളിൽ വിളഞ്ഞ വൈഡൂര്യം തന്നെയാണീ വരികൾ..
എത്ര നല്ല വരികൾ...! ജീവിതവും ഒരു കുട്ടിക്കളി പോലെ...!
ഹേയ്യ് സുഹ്രുത്തെ
എവിടുന്നു വരുന്നു ഈ വരികൾ.
ഈ വാക്കുകളെയല്ലേ നമ്മൾ പണ്ടു ലളിതമെന്നുരുവിട്ടു പഠിച്ചതു.
::))
"നമ്മളെക്കുറിച്ചുള്ള
സ്വപ്നത്തില്‍ വീഴ്ത്തണം
ജീവിതം"
അതു പിന്നീട് വാഴ്ത്തപ്പെട്ടാലോ?
ഉച്ചവെയിലോലകളും,
പാതിരകിളച്ചിരുള്മണ്ണുമെ
ടുത്ത് എത്തുമ്പോഴേക്കും ജീവിതംചൊവ്വിനു
പഠിക്കാന്‍ ആരാണ് ബാക്കിയാവുക.....!!!!??
ഹൃദയമുണ്ടിതില്................
ഉച്ചവെയിലോലകള്‍ !!
നേര്‍പ്പിച്ച നിനവുകള്‍ പാകിയ എന്റെ കുഴിയില്‍ കിടന്ന് ഞാനീ കവിത വായിച്ചു........
ഉച്ചവെയിലോലകള്‍
നീ കൊണ്ടുപോരില്ലേ?
ലാപുട,
"അനുശീലനം"വരികൾ നന്നായിരിക്കുന്നു !
എല്ലാ ആശംസ്സകളും!
nallakavitha sir
വായിച്ചവര്‍ക്കും അഭിപ്രായം കുറിച്ചവര്‍ക്കും നന്ദി.
''നമ്മളെക്കുറിച്ചുള്ള
സ്വപ്നത്തില്‍ വീഴ്ത്തണം
ജീവിതം ചൊവ്വിനു
പഠിപ്പിക്കാന്‍ നമ്മളെ...''
വളരെ നല്ലവരികള്‍ ..ആശംസകള്‍
ഉച്ചവെയിലോലകള്‍ ഞാന്‍ കൊണ്ടുപോരാം,
നിന്റെ നിഴല്‍ പുതച്ചുറങ്ങാനെന്നെ കൂട്ടുമെങ്കില്‍ ...
Post a Comment