Monday, October 12, 2009

ജിജ്ഞാസ

ഉണങ്ങാന്‍ ചിക്കിയിട്ട
ചുവന്ന മുളക്
മുറ്റത്ത്, വെയിലില്‍.

എത്രയുണങ്ങിയാലും
ആവിയാകാത്ത എരിവിനെ
കണ്ടുപഠിക്കാന്‍
മുറ്റത്തേക്കുറ്റുനോക്കുന്നു, വീട്.

ലോകം മുഴുവന്‍
വീടുകള്‍ ചിക്കിയിട്ട ദൈവമേ
കണ്ടുപഠിക്കുന്നുണ്ടോ നീ
ഈ ജിജ്ഞാസയെ?

33 comments:

meegu2008 said...

നല്ല ആശയം , നന്നായിരിക്കുന്നു....

Anonymous said...

അറിയാനുള്ള കേള്‍ക്കാനുള്ള രുചിക്കാനുള്ള മണക്കാനുള്ള അനുഭവിക്കാനുള്ള ജിജ്ഞാസയെ ഏതു ദൈവത്തിനാവും അവഗണിക്കാന്‍

ആഗ്നേയ said...

വിനോദിന്റെ പുസ്തകം ഈയിടെയാണു വായിച്ചത്..അഭിനന്ദനങ്ങള്‍!

Melethil said...

ഇഷ്ടായി മാഷേ

PONNUS said...

ഇഷ്ടമായി മാഷെ !!!!
ദീപാവലി ആശംസകള്‍ !!!!

Jayesh/ജയേഷ് said...

nannayi

മാണിക്യം said...

"എത്രയുണങ്ങിയാലും
ആവിയാകാത്ത എരിവ് .."

മലയാളിയോളം എരിവ് ചിന്തകളിലും
ചേര്‍ക്കാന്‍ മറ്റാര്‍ക്കാവും?
ചുവന്ന ചിന്തകള്‍ എരിവുള്ള ചിന്തകള്‍
ലോകം മുഴുവന്‍ പരന്ന് എത്ര ഉണങ്ങിയാലും
എരിവും മണവും മനസ്സില്‍ കാക്കുന്ന
മലയാളിക്ക് അഭിവാദനങ്ങള്‍!

താരകൻ said...

പ്രഥമവായനയിൽ ജാടാ ജഡിലമായ ശൈലീവൈകൃതമെന്ന്
ഒരു സാധാരണ വായനക്കാരനുതോന്നാവുന്ന കവിത.പക്ഷെ പുനർ
വായനയിൽ സംവേദന ക്ഷമമായ വായനക്ക് ,ആസ്വാദനത്തിന്റെ
സീമകളെ ഉല്ലംഘിക്കുന്ന കവിതയുടെ ധ്രുവദീപ്തി തെളിഞ്ഞുകിട്ടുക
തന്നെ ചെയ്യും..!!

താരകൻ said...

പ്രഥമവായനയിൽ ജാടാ ജഡിലമായ ശൈലീവൈകൃതമെന്ന്
ഒരു സാധാരണ വായനക്കാരനുതോന്നാവുന്ന കവിത.പക്ഷെ പുനർ
വായനയിൽ സംവേദന ക്ഷമമായ വായനക്ക് ,ആസ്വാദനത്തിന്റെ
സീമകളെ ഉല്ലംഘിക്കുന്ന കവിതയുടെ ധ്രുവദീപ്തി തെളിഞ്ഞുകിട്ടുക
തന്നെ ചെയ്യും..!! but alas I belong tothe first category

ശ്രീ said...

ഇഷ്ടപ്പെട്ടു. :)

mariam said...

ഗ്രാമർ സിനിമയുടെ.
മൂന്ന് ഷോട്ട്സ്‌. പാരഗ്രാഫിനൊന്നു വീതം.
മീഡിയം ഷോട്ട്‌, വൈഡ്‌ ഷോട്ട്‌, എക്സ്റ്റ്രീം വൈഡ്‌ ഷോട്ട്‌.
(ഗൂഗിൾ ഏർത്ത്‌ സൂം ബാക്ക്‌ ചെയ്യും പോലെ!)

അവസാന പാര മനപ്പൂർവ്വം വിട്ടതാണോ?

കവലകൾ തോറും ദൈവത്തെ ചിക്കിയിട്ടിരിക്കുന്ന മനുഷ്യാ...

:-)

-മറിയം-

ടി.പി.വിനോദ് said...

നിശാഗന്ധി, നന്ദി.

സുജീഷ്, നന്ദി. ജിജ്ഞാസയും ഒരു അനുഭവമാണ് അല്ലേ?

ആഗ്നേയ, നന്ദി, സന്തോഷം.

മേലേതില്‍, നന്ദി.

മുംബൈ മലയാളി, നന്ദി. ആഹ്ലാദം നിറഞ്ഞ ദീപാവലി നേരുന്നു..

ജയേഷ്, നന്ദി, സന്തോഷം.

മാണിക്യം, നന്ദി. ഉള്ളില്‍ എരിവുള്ളവര്‍ക്കാണ് പുറത്തെ എരിവില്‍ നിന്ന് പഠിക്കാന്‍ തോന്നുക. അല്ലേ?

താരകന്‍, കമന്റിനു നന്ദി. രണ്ടാമത്തെ കമന്റിലെ വീണ്ടുവിചാരത്തില്‍ ഏതായാലും കവിതയുണ്ട്...:)

ശ്രീ, നന്ദി.

മറിയം !!! എത്ര കാലത്തിനു ശേഷമാണ് കാണുന്നത്? സന്തോഷം...
എഴുതിയതിന്റെ topology യില്‍ ഒരു അപൂര്‍ണ്ണത അവശേഷിക്കുന്നു എന്ന് തോന്നിയിരുന്നു. പിന്നെ, അപൂര്‍ണ്ണതയാണ് ചിലതിന്റെയെല്ലാം സാക്ഷാത്ക്കാരം എന്ന് സ്വന്തം ജാമ്യത്തില്‍ വിട്ടു പോന്നു...:)

K.V Manikantan said...

:)

വികടശിരോമണി said...

“ജിജ്ഞാസയുടെ തള്ളയാണ് കല”എന്നു കേസരി പറഞ്ഞത് ഓർത്താലുമില്ലെങ്കിലും,എരിവുള്ള കവിത.

mariam said...

ലാപുഡ,
മോശം പറഞ്ഞതല്ല കെട്ടൊ,
ഉറക്കെ ആസ്വദിച്ചതാണ്‌. :-)

ടി.പി.വിനോദ് said...

സങ്കുഭായ്..:)

വികടശിരോമണി, നന്ദി.

മറിയം, തീര്‍ച്ചയായും അത് മനസ്സിലായി.

ബിനോയ്//HariNav said...

ഹ ഹ നല്ല എരിവുള്ള ആശയം. നന്നായി കവിത :)

Roby said...

വീട് നഷ്ടപ്പെട്ട ദൈവത്തിന്റെ ഓരോ ജിജ്ഞാസകൾ..

കവിത ഇഷ്ടപ്പെട്ടു

വയനാടന്‍ said...

താരകൻ പറഞ്ഞതു തന്നെ പറയാൻ തോന്നുന്നതു കൊണ്ടു ആവർത്തിക്കുന്നില്ല

ഭൂതത്താന്‍ said...

വീണ്ടും വീണ്ടും വായിച്ച് മനസ്സിലാക്കാന്‍ നോക്കി ഞാന്‍ ആ '"എത്രയുണങ്ങിയാലുംആവിയാകാത്ത എരിവിനെ"....കൊള്ളാം ....നല്ല എരിവുണ്ട്...

Arun Meethale Chirakkal said...

ആഹാ... ഗംഭീരം...

പൊന്നപ്പന്‍ - the Alien said...

കൊളുത്തിക്കൊളുത്തിക്കത്തിക്കത്തിത്തീ.. (യ്യോ.. അത് ഈശോമറിയമൌസേപ്പ് തന്നെയല്ലേ??!)

സന്തോഷ്‌ പല്ലശ്ശന said...

ചിക്കി ചിനക്കിയിട്ട വീടുകളില്‍ വെയിലു മൂക്കുമ്പോഴും നീണ്ടു വരുന്ന ജീവിത ഇച്ഛാശക്തിയെ ദൈവം കാണാത്തതെന്തെ...വെയിലത്തുണങ്ങുന്ന മുളകിലെ എരിവിനെ വീടറിയുമ്പോലെ..

ടി.പി.വിനോദ് said...

ബിനോയ്, നന്ദി.

റോബി, :)

വയനാടന്‍, നന്ദി.

ഭൂതത്താന്‍, നന്ദി, സന്തോഷം.

അരുണ്‍, നന്ദി.

പൊന്നപ്പാ, നീ തങ്കപ്പനാണ്...:)

സന്തോഷ്, നന്ദി.

ദിനേശന്‍ വരിക്കോളി said...

പ്രിയ കവെ ആറ്റിക്കുറുക്കിയ കവിത.
വളരെ നന്നായി..ആശംസകള്‍

സേതുലക്ഷ്മി said...

ലോകം മുഴുവന്‍
വീടുകള്‍ ചിക്കിയിട്ട ദൈവമേ
കണ്ടുപഠിക്കുന്നുണ്ടോ നീ
ഈ ജിജ്ഞാസയെ?

അര്‍ത്ഥം പൂര്‍ണ്ണമായങ്ങോട്ട് പിടികിട്ടുന്നില്ല. എത്രയുണങ്ങിയാലും ആവിയാകാത്ത എരിവിനെ കണ്ടുപഠിക്കാന്‍ ഉറ്റിനോക്കുന്ന വീടുകളില്‍ നിന്ന് ദൈവം എന്താണ് കണ്ടുപഠിക്കാനുള്ളത്? ഞാനൊന്ന് ആലോചിക്കട്ടെ!

Kuntham Kudathil said...

lapuda nnuacha enthaa ?

ടി.പി.വിനോദ് said...

ദിനേശന്‍, നന്ദി സുഹൃത്തേ.

സേതുലക്ഷ്മി, വായനയ്ക്കും കമന്റിനും നന്ദി.

കുന്തം, ഇവിടെ നോക്കിക്കോളൂ.

Mahesh Cheruthana/മഹി said...

ഈ "ജിജ്ഞാസ"എനിക്കിഷ്ടമായി!

അഭിനന്ദനങ്ങള്‍!!

Vinu Vikram said...

ചുവന്ന മുളക് ചികയുന്ന കോഴിയെ ആരെങ്കിലും കണ്ടു പഠിക്കുന്നുണ്ടോ ആവോ?

ടി.പി.വിനോദ് said...

മഹി, വിനു, നന്ദി.

dna said...

നന്നായി ബോധിച്ചു. മറിയത്തിന്‍റെ കമന്‍റെും

മാനസ said...

മുറ്റത്ത്‌ മുളക് ചിക്കിയിട്ട അമ്മയേക്കാള്‍ വലിയ ഗുരുവുണ്ടോ,നമുക്ക് കണ്ടു പഠിക്കാന്‍ ....