Friday, December 04, 2009

കത്ത്

എത്രയും പ്രിയപ്പെട്ട
നിന്റെ ഏകാന്തതേ,

എനിക്ക് സുഖമെന്ന്
നീ കരുതുന്നു.

ഒരുവിധം നന്നായി പോകുന്നു
നിന്റെ അവിടത്തെ ജീവിതം.

അന്വേഷിച്ചതായി
അറിയിക്കരുതെന്ന്
എന്റെ ഏകാന്തത പറയുന്നു.

കത്ത് ചുരുക്കുന്നതുകൊണ്ട്
വേറെ വിശേഷങ്ങളൊന്നുമില്ല.

ശേഷം
അടുത്ത എഴുതായ്കയിൽ.

18 comments:

Sreedevi said...

ഏകാന്തതക്കൊരു കത്തോ? ഉം..പണ്ട് എനിക്ക് പരിചയമുള്ള ഒരാള്‍ സ്വന്തമായുള്ള രണ്ടു മെയില്‍ അയ്ടികളില്‍ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും മെയില്‍ അയക്കുന്നത് കാണാമായിരുന്നു...:)

കുഴൂര്‍ വില്‍‌സണ്‍ said...

ആദ്യമായി ഒരു ലാപുടന്‍ കവിത ഞാന്‍ എന്റെ ഏകാന്തതയിലേക്ക് എടുക്കുന്നു.

നന്ദി വിനോദ്

Deepa Bijo Alexander said...

ഞാനും നീയും തനിച്ചാവുമ്പോൾ............

നഗ്നന്‍ said...

എഴുത്തിലെ പറയായ്ക

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതിനിപ്പോ എങ്ങനാ ഒരു മറുപടി എഴുതാ???


:)

Anonymous said...

അന്വേഷിച്ചതായി അറിയിക്കരുതെന്ന് എന്റെ ഏകാന്തത പറയുന്നു എന്നത് മാത്രം വെറ്ട്ടിക്കൽ ഫ്ലിപ് ആയി. ബാക്കിയൊക്കെ ഹൊറിസോണ്ടൽ ഫ്ലിപ് ആയിരുന്നു.

അബ്ട്രാക്റ്റ് റീസണിങ്ങ്!

നല്ല കവിത. കാരണം നല്ല ബുദ്ധി.

Melethil said...

:D

ലാപുട said...

ശ്രീദേവി, ഇതും അങ്ങനത്തെ ഒരു കിറുക്ക് തന്നെ.

വിൽ‌സൺ, ഒരിക്കലെങ്കിലും അത് സാധിച്ചുവല്ലോ എന്ന് നിറഞ്ഞ സന്തോഷം.

ദീപ, അതെ.

നഗ്നൻ, പറയായ്കയെക്കുറിച്ച് പറയാനും വാക്കുകൾ വേണമെന്നുള്ളതുകൊണ്ട് നമ്മൾ ഭാഷയിൽ ജീവിക്കുന്നു.

പ്രിയ, :) :)

മധുസൂദനൻ, നിങ്ങളെ പേടിക്കണമല്ലോ പഹയാ..:)തലകുത്തി നിൽക്കാൻ സ്വന്തം തല തന്നെ ഉപയോഗിക്കണമെന്നുള്ളതുകൊണ്ടാവുമോ ആ ഫ്ലിപ്പിംഗ് ലംബമായി പോയത് ?

മേലേതിൽ, :)

വായനയ്ക്കും കമന്റിനും എല്ലാവരോടും നന്ദി.

Jayesh / ജ യേ ഷ് said...

എന്താണെന്നറിയില്ല..ലാപുട കവിത ഇതില്‍ എനിക്ക് കാണാനായില്ല.ക്ഷമി

സനാതനൻ | sanathanan said...

ഏകാന്തതെ ലാപുട എവിടെപ്പോയി? കുറേ നാളായി കാണ്മാനില്ലല്ലോ?

ലാപുട said...

ജയേഷ്, എന്താണ് കാര്യമെന്ന് എനിക്കും പിടികിട്ടുന്നില്ല.

സനൽ, ഏകാന്തത മറുപടി അയക്കുമായിരിക്കും.

Pramod.KM said...

“അന്വേഷിച്ചതായി
അറിയിക്കരുതെന്ന്
നിന്റെ ഏകാന്തത പറയുന്നു.“ എന്ന് ആയിരുന്നെങ്കില്‍ മധുസൂദനന്‍ പേരടി പേടിപ്പിക്കില്ലായിരുന്നു, അല്ലേ:)

son of dust said...

ഏകാന്തതയിൽ നിന്നല്ലേ അവന്/ൾ നീ പ്രിയപ്പെട്ടതാവുന്നത്.എഴ്തായ്കയിൽ നിന്ന് നിന്റെ കത്ത് സംവദിക്കട്ടേ...എഴ്തി പ്രിയപ്പെട്ട അവളുടെ ഏകാ‍ന്തതയെ (നിന്റെ സ്മരണകളെ) കൊല്ലാതിരീക്കാം എന്നുമുണ്ടോ

Anonymous said...

പ്രമോദ്, അതുതന്നെയാൺ ഞാനും ആലോചിയ്ക്കുന്നത്:)

അദ്വൈതം അഞ്ചു വരികളിൽ എന്ന മട്ടിലാൺ ലാപുടയുടെ ആശയങ്ങൾ. വെറുതെയാണോ ഭാഷയിതപൂറ്ണ്ണം എന്ന് ആശാൻ പറഞ്ഞത്?

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

ഇതിലെ ഇങ്ങനെ ഒരാള്‍ വന്നു പോയി ..ഏകാന്തനായി ....
പോകുമ്പോ ഈ കത്തും എടുക്കുന്നു ...
കണ്ടാല്‍ കൊടുക്കാം

പഥികന്‍ said...

വായിച്ചു. എനിക്കൊന്നും പിടി കിട്ടിയില്ല.

അല്ല, അത് അതിന്റെ കുഴപ്പമാവില്ല.
വായിക്കോന്നും വേണ്ടേ അല്‍പ്പം തലയില്‍....

ലാപുട said...

പ്രമോദ്, son of dust, മധുസൂദനൻ, രാജേഷ്, പഥികൻ, എല്ലാവരോടും നന്ദി.

മാനസ said...

ഇതാ എന്‍റെ കവിത,
''താങ്കളുടെ കമന്റ് ഇഷ്ടമായി ''