Wednesday, January 06, 2010

തെറ്റാലി

കേട്ടുകൊണ്ടിരുന്ന
പാട്ടിൽ നിന്നൊരു
വാക്ക്‌ തെറിച്ചുവന്നു.

നമ്മളെ നമ്മൾ
പഗോഡ പണിതതിൻ
കൂട്ടത്തിലേറ്റം കനത്ത വാക്ക്‌.

എങ്ങുനിന്നോ
കേട്ടുതീരുന്നതിനിടയിൽ
നീ തൊടുത്തുവെച്ചതാണോ
ഇതേ പാട്ടിന്റെ തെറ്റാലിയിൽ
വലിച്ചുമുറുക്കിയിതിനെ ?

16 comments:

രാജേഷ്‌ ചിത്തിര said...

ariyaaathe kaivittu pom vakkum novikkum...:)

Pramod.KM said...

സൌഹൃദത്തിന്റെ പഗോഡകള്‍ പണിയുന്ന വാക്കുകള്‍.!

എറക്കാടൻ / Erakkadan said...

ഇതൊക്കെ വായിക്കുമ്പോൾ ഒരു കവിതയെഴുതണമെന്നു തോന്നുന്നു...നന്നായി....

old malayalam songs said...

നന്നയിരിക്കുന്നു. കൂട്ടത്തിലേറ്റം കനത്ത വാക്ക്‌.

ആശംസകള്‍ ...

Jayesh/ജയേഷ് said...

ഇഷ്ടപ്പെട്ടു

ശ്രീ said...

നന്നായിരിയ്ക്കുന്നു.

പുതുവത്സരാശംസകള്‍‌!

Rare Rose said...

വലിച്ചു മുറുക്കി കൊള്ളേണ്ടടത്ത് തന്നെ വന്നു കൊണ്ടു അല്ലേ.

Irshad said...

:)

Ranjith chemmad / ചെമ്മാടൻ said...

"നമ്മളെ നമ്മള്‍
പഗോഡ പണിതതില്‍"

നല്ല പ്രയോഗം

Manoraj said...

suhruthe,

ee pageda enthanennu othiri anweshichu..kittiyilla.. paranju tharumallo? arivilayma kututhalane...

ടി.പി.വിനോദ് said...

വായിച്ചവര്‍ക്കും അഭിപ്രായമറിയിച്ചവര്‍ക്കും നന്ദി.

മനോരാജ്, പഗോഡ കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും ഇന്ത്യയിലും ബുദ്ധിസ്റ്റ് ആരാധനാലയങ്ങളുമായും മറ്റും ബന്ധപ്പെട്ട് കാണാവുന്ന നിര്‍മ്മിതികളാണ്. പലനിലകളുള്ള സ്തൂപങ്ങളുടെ ആകൃതിയാണ് ഇതിന്. ചെറിയ കല്ലുകള്‍ പൊറുക്കിവെച്ച് ചെറിയ പഗോഡകള്‍ ഉണ്ടാക്കുന്നത് ഒരു ആരാധനാരീതിയുമാണ്, ചിലയിടങ്ങളില്‍ .

റ്റിജോ ഇല്ലിക്കല്‍ said...

pagoda manasilaayi....entha mashe e laapuda?

മാനസ said...

എന്നാലും ഒരു വാക്ക് കൂടി,
'' ഇഷ്ടമായി...''

Vinu Vikram said...

ഒരുമിച്ചു പഗോഡകള്‍ പണിതിട്ട് പിന്നീടു രണ്ടാമന്‍ അതില്‍ ഒരു കനത്ത വാക്ക് തെറ്റാലിയില്‍ തൊടുത്തു വച്ചത് വലിയ മോശമായി. അതാണോ കവി ഉദ്ദേശിച്ചത് എന്നറിയില്ല

lakshman kochukottaram said...

hrdyam

സുനിലൻ  കളീയ്ക്കൽ said...

നന്നായിരിയ്ക്കുന്നു.