വെളിച്ചത്താലുണ്ടായിവരുന്ന
സ്വന്തം നിഴലുകളെയെല്ലാം
അതാത് സ്ഥലങ്ങളില്‍
അവശേഷിപ്പിച്ച് കടന്നുപോവുന്ന
വിശേഷപ്പെട്ട ഒരിനം ജീവികളെ
രൂപപ്പെടുത്തുകയായിരുന്നു ദൈവം.
പ്രസ്തുത സൃഷ്ടിക്ക് വേണ്ട
സാങ്കേതിക സങ്കീര്‍ണ്ണതയില്‍ ക്ഷീണിച്ച്
ദൈവമൊന്ന് നടുചായ്ക്കാന്‍ കിടന്നപ്പോഴാണ്
പാതിപൂര്‍ത്തിയായ
സാങ്കേതികവിദ്യയും കട്ടുതിന്ന്
മനുഷ്യനൊരാള്‍
ഭൂമിയിലേക്ക് കടന്നുകളഞ്ഞത്.
അര്‍ഹതപ്പെട്ട അനശ്വരത
നിഷേധിക്കപ്പെട്ടതിലുള്ള
നിഴലുകളുടെ അമര്‍ഷം
ഇപ്പോഴും തുടരുന്നു.
കണ്ടിട്ടില്ലേ,
നീണ്ടും കുറുകിയും
മെലിഞ്ഞും വീര്‍ത്തും
ഒടിഞ്ഞും വളഞ്ഞും
ഞാന്‍ നിന്റേതല്ല
നീയെന്റെ ആരുമല്ലെന്ന്
നിഴലുകള്‍ നമ്മളോട്
വിയോജിച്ചുകൊണ്ടിരിക്കുന്നത് ?
19 comments:
kavitha kalakki ketto
ഇതു വേണ്ടായിരുന്നു
ജ്വലിക്കുന്നു വാക്കുകള്‍
അവസാനവരി കൂടുതല്‍ മനോഹരം
ആശംസകള്‍
കഷ്ടം തന്നെ ഈ മനുഷ്ടരുടെ ആക്രാന്തം...
അതുകൊണ്ടല്ലേ, ഒരു നിശ്ചിത അകലം പാലിച്ചു
അവ നമ്മില്‍നിന്നും ഓടിപ്പോയ്ക്കോണ്ടിരിക്കുന്നത് .:(
എന്റെ നിഴല്‍ പിണങ്ങി പോയി..
എന്റെ നിഴലുകളോട് എന്നെ യുദ്ധം ചെയ്യിക്കാനോ നിന്റെ പുറപ്പാട് :)
നീണ്ട എന്റെ നിഴലിനെ കാണുന്നത് എന്റെ സന്തോഷമായിരുന്നു...
സുനാമി മുന്നറിയിപ്പ് കാരണം ഇന്റര്‍നെറ്റില്‍ തന്നെ ഇരുന്നപ്പോള്‍ ഇവിടെ എത്തിപ്പെട്ടു
കവിത നന്നായി ആസ്വദിച്ചു,
പക്ഷെ ഈ നിഴലും
വെളിച്ചവും വീണ്ടുമെന്നെ വട്ടം കറക്കുന്നു
നിഴല്‍ വെളിച്ചത്തിന്റെ സൃഷ്ടിയോ
അതോ വെളിച്ചം നിഴലിന്റെ കാലനോ
വെളിച്ചമില്ലാതെ നിഴലിനെന്തു നിലനില്‍പ്പ്
നിഴലില്ലാതെ വെളിച്ചത്തിനെന്തു പ്രസക്തി
ആകപ്പാടെ കണ്ഫ്യൂഷന് ആയല്ലോ
അത് ഒാ.കെ. പക്ഷേ മൃഗങ്ങളോടും പക്ഷികളോടും മരങ്ങളോടു പോലും എന്തിനാ ഈ അമര്‍ഷം എന്നാ അറിയാത്തത്. അങ്ങാടിയില്‍ തോറ്റതിന്റെ ക്ഷീണം തീര്‍ക്കലാണോ?
ഈ നിഴല്‍ യുദ്ധങ്ങള്‍ ക്ക് കാരണവും അതായിരിക്കുമല്ലേ!
nannaayi
:)
അര്‍ഹതപ്പെട്ട അനശ്വരത
നിഷേധിക്കപ്പെട്ടതിലുള്ള
നിഴലുകളുടെ അമര്‍ഷം
ഇപ്പോഴും തുടരുന്നു.
""""""""""""""""""""""""""
എന്തു നല്ല ഇമേജുകള്‍! ലാപുഡയുടെ പന്ച് ലൈന്‍ പതിവു പോലെ ശക്തം. നിഴലുകളുകള് എന്താണ് എന്റെ രൂപം പിന്തുടരാത്തത് എന്നതിന് ഒരൊന്നാന്തരം വിശദീകരണം. ബൈ ദ ബൈ വിനോദിന്റെ പുസ്തകം ഇവിടെ അമേരിക്കയിലും കിട്ടി, ഒരാള്‍ ഷിക്കാഗോയില്‍ നിന്ന് അയച്ച് തന്നു.
ഒഴാക്കന്, നന്ദി.
വിനു, ഏത്? എങ്ങനെ? എപ്പോ ? :)
ഗിരീഷ്, നന്ദി.
മാനസ, അതുതന്നെയാവും ഹേതു...
ജുനൈത്, :)
son of dust, ഞാന്‍ കൃതാര്‍ത്ഥനായി...:)
വഴിപോക്കന്, കണ്‍ഫ്യൂഷന്റെ നിലനില്‍പ്പിനെക്കുറിച്ച് മാത്രമേ എനിക്ക് കണ്ഫ്യൂഷനില്ലാത്തതായുള്ളൂ...:)
ജിതേന്ദ്രകുമാര്‍ ...:)
മഹി, അതെ, ആയിരിക്കും.
രാജേഷ്, നന്ദി.
സുജീഷ്, നന്ദി.
കൂമന്‍സ്, ഒരുപാട് കാലം കഴിഞ്ഞിട്ട് കണ്ടതും ഇപ്പോഴും നമ്മളെയൊക്കെ വായിക്കുന്നു എന്നറിയുന്നതും വലിയ സന്തോഷം.
നിഴലുകള്‍ നമ്മളോട്
വിയോജിച്ചുകൊണ്ടിരിക്കുന്നത്!!!
പറയാതെ പറഞ്ഞു പോകുന്നോരുപാട് കാര്യങ്ങള്‍
എന്നാലും എന്റെ നിഴലേ..
അപ്പാപ്പന് ചെയ്ത കുറ്റത്തിന്
ഞാനെന്ത് പിഴച്ചു.
:)
നീയെന്റെ ആരുമല്ലെന്ന്
നിഴലുകള്‍ നമ്മളോട്
വിയോജിച്ചുകൊണ്ടിരിക്കുന്നത് ....
നല്ല ചിന്തകള്‍ ...
ഇഷ്ട്ടമായി.
Post a Comment