Wednesday, May 05, 2010

അന്തര്‍വാഹിനി

പാളവണ്ടിയും ട്രൌസറും കീറി
ചന്തിയില്‍ ചരലുകള്‍
ചിന്തേരിട്ടതിന്റെ
നീറ്റലിനെയും പുകച്ചിലിനെയും
മറന്നേ പോയിരുന്നു.

ജീവിതത്തിനടിയിലൂടെ
മുങ്ങിക്കപ്പലെന്നോണം
ചില വേദനകള്‍
നമ്മുടെ അതേ പാതയില്‍
നമ്മുടെ അതേ വേഗത്തില്‍
നമ്മോടൊപ്പം കാലം താണ്ടുമെന്ന്
തിട്ടം വന്നത്
ഇന്നത്തെ ദിവസമാണ്,

പരുപരുത്തൊരെന്നിലൂടെ
ഞാനെന്നെത്തന്നെ
വലിച്ചു നീങ്ങുകയാണല്ലോയെന്ന്
മനസ്സുമുറിഞ്ഞ ഇന്നത്തെ ദിവസം.

35 comments:

ശ്രീ said...

ഇന്നിപ്പോ എന്തേ അതെല്ലാം ഓര്‍ക്കാന്‍ ?

Kalavallabhan said...

എന്തേ ഈ ദുഖത്തിനു കാരണം ?

മുഫാദ്‌/\mufad said...

എല്ലാരും ചോദിച്ച പോലെ എന്താണ് സംഭവം..?

Ranjith Chemmad / ചെമ്മാടന്‍ said...

ഓര്‍മ്മ!

പാളവണ്ടി ഒരു ചരിവുകുന്നില്‍ നിന്ന്
നിയന്ത്രണം വിട്ട് വലിക്കാരനോടൊപ്പം
ഇറങ്ങി വരുന്നു...

Anonymous said...

???

Jayesh / ജ യേ ഷ് said...

ഈ അന്തർവാഹിനി കുറേ നാളായി ഉള്ളിലുണ്ട്.

ഉഷാകുമാരി.ജി. said...

:)

junaith said...

ചില വേദനകള്‍
നമ്മുടെ അതേ പാതയില്‍
നമ്മുടെ അതേ വേഗത്തില്‍

സത്യം..അന്തര്‍ലീനമായ വേദനകള്‍

നഗ്നന്‍ said...

ഞാനെന്ന പരുക്കൻകല്ല്
എന്റെ തന്നെ ജീവിതത്തിന്റെ
ചന്തിയിൽ
ചിന്തേരിട്ടുകൊണ്ടേയിരിയ്ക്കുന്നു......

‘ഇന്നത്തെ ദിവസ‘ത്തിന്റെ അർത്ഥം
നിഘണ്ഢുവിൽ നോക്കി : ജീവിതം

നസീര്‍ കടിക്കാട്‌ said...

അപൂര്‍വ്വമായിക്കിട്ടുന്ന ഇന്നത്തെ ദിവസത്തിന്
ജന്മദിനാശംസകള്‍ നേരുന്നു

Praveen said...

അന്തര്‍വാഹിനികള്‍ മുങ്ങിപ്പോയിരുന്നെങ്കില്‍ ഒരുപക്ഷെ എനിക്ക് ഓര്‍മകളെ മറന്നു,
ആകാശങ്ങളിലേക്ക് പറക്കാമായിരുന്നു...

ഇഷ്ടപ്പെട്ടു...ആദ്യമായി ഇവിടെ വരുകയാണ്....

വയനാടന്‍ said...

ഇന്നത്തെ ഈ ദിവസ്സത്തിനു ജന്മ്മദിനാശംസകൾ നേരുക തന്നെ ശരണം
:):)

Calicocentric കാലിക്കോസെന്‍ട്രിക് said...
This comment has been removed by the author.
vvinuv said...

എല്ലാ വര്‍ഷവും ഇങ്ങനെ ഒരു ദിവസമുണ്ടോ? കൊള്ളാം!

ഹേമാംബിക said...

ഈ ഇന്നുകള്‍ക്ക് നാളെയും വരാമല്ലോ
ഇന്നലെകളിലേക്ക് മടങ്ങാന്‍ പറ !

M.R.Anilan -എം. ആര്‍.അനിലന്‍ said...

ജീവിതത്തിനടിയിലൂടെ
മുങ്ങിക്കപ്പലെന്നോണം
ചില വേദനകള്‍
നമ്മുടെ അതേ പാതയില്‍
നമ്മുടെ അതേ വേഗത്തില്‍
നമ്മോടൊപ്പം കാലം താണ്ടും
--ആ മുങ്ങിക്കപ്പലിൽ നിന്ന് ഞാനും കൂടെപ്പാടുന്നു. നന്നായി

സ്മിത മീനാക്ഷി said...

""പരുപരുത്തൊരെന്നിലൂടെ
ഞാനെന്നെത്തന്നെ
വലിച്ചു നീങ്ങുകയാണല്ലോയെന്ന്
മനസ്സുമുറിഞ്ഞ ഇന്നത്തെ ദിവസം. ""

ഒരു തിരിച്ചറിവിന്റെ നോവ്.. സത്യത്തിന്റെ സൌന്ദര്യവും.

ദേശിംഗനാടന്‍ (J.D) said...

ചില ഓര്‍മ്മകള്‍ അങ്ങനെയാണ് ....
എത്ര അഗാധമായ കടലിനടിയില്‍ ഉപേക്ഷിച്ച് പോയാലും
നാം അറിയാതെ നമ്മെ പിന്തുടരുന്നുണ്ടാവും .....

സോണ ജി said...

ഈ ഓര്‍മ്മപെടുത്തലിനെന്തേ..ദു:ഖത്തിന്റെ നനവ്??

സെറീന said...

ഉടല്‍, വായിക്കാതെ വിട്ടുകളഞ്ഞ
എത്രയോ കവിതകളുടെ സമാഹാരമാണെന്ന്
ഇവിടെ നില്‍ക്കുമ്പോള്‍ എനിക്ക് തോന്നുന്നു..
(ഒരു കവിതയ്ക്കുള്ള വകുപ്പുണ്ട്..ല്ലേ? :)

Ram Ram said...
This comment has been removed by the author.
സെറീന said...

റാം റാം , ഏതായാലും കമന്റ്‌ വായിച്ചപ്പോള്‍
അങ്ങനെ തന്നെ പറയാന്‍ തോന്നിപ്പോയി. റാം റാം!!
ഇതില്‍ താങ്കള്‍ പറഞ്ഞ adventurist ആയ യാതൊന്നും തന്നെയില്ല
സുഹൃത്തേ. പെണ്ണെ ഴുതുന്നത് വായിക്കുമ്പോള്‍ ഉള്ളില്‍
കുമിഞ്ഞു കൂടിയ മുന്‍ ധാരണകളുടെ കണ്ണാണ് തുറന്നിരിക്കുന്നത്
അതു കൊണ്ടു ഉണ്ടാകുന്ന കുഴപ്പമാണിത്.
ഉടല്‍ എന്ന വാക്ക് പെണ്ണ് എഴുതിയാല്‍ അതിനു വരുന്ന മാനങ്ങള്‍!!
പാളവണ്ടിയും ട്രൌസറും കീറി
ചന്തിയില്‍ ചരലുകള്‍
ചിന്തേരിട്ടതിന്റെ
നീറ്റലിനെയും പുകച്ചിലിനെയും
മറന്നേ പോയിരുന്നു.
എന്ന് വിനോദ് എഴുതുമ്പോള്‍ ഞാനും മറന്നേ പോയിരുന്ന
ആ ഉടലിനെ, കുഞ്ഞുടലിനെ, ഓര്‍ത്തു. അതു പോലെ എത്രയോ കവിതകള്‍
മറന്നിരിപ്പുണ്ടാവും ഈ ഉടലില്‍ എന്ന തോന്നല്‍ മാത്രമായിരുന്നു ആ കമന്റ്‌.
സ്വന്തം frustration മാറ്റാന്‍ ഈ വിദ്യ നല്ലതാണെങ്കില്‍ ആശംസകള്‍.
ബുദ്ധിജീവിനി കള്‍ക്കുള്ള മുന്നറിയിപ്പ് നോട്ടീസിനെ കുറിച്ച് മിണ്ടുന്നില്ല.
അതിനുള്ള വേദി ഇതല്ല, എന്ന് വിചാരിക്കുന്നു.
വിനോദേ, ക്ഷമ.

സനാതനൻ | sanathanan said...
This comment has been removed by the author.
Ram Ram said...

sorry, didn't realize my comment was in such a poor taste. will delete it. actually zareena alone made a serious comment.
sorry once again

Sapna Anu B.George said...

ഫെയിസ്ബുക്കിനു ഇത്ര പ്രയോജനം ഉണ്ടെന്നു വിചാരിച്ചില്ല.ഞാനിവിടുത്തെ ലിങ്കില്‍ നിന്നാണിവിടെ എത്തിയത്.ഇങ്ങനെയൊരാളെ കുറിച്ചു ധാരാളം കേട്ടിട്ടുണ്ട്,ഈ ലാപുട ബ്ലൊഗ്,കണ്ടതിലും വായിച്ചതിലും വളരെ സന്തോഷം

ഫോമ said...

ഫോമ ബ്ലോഗ് സാഹിത്യ മത്സരം

http://www.fomaa.blogspot.com/

ടിറ്റോ said...

Lapudey.....

Thankal nano-chemistryil PhD eduthennu arinju. its a great news man.

Its really nce to hear that the person who penned high quality poetry has a doctoral degree. Please keep up with your artistic enduevors and thank you for being regular in blog from now on.

Also, I wish you a very succesful career Dr. Lapuda.

സലാഹ് said...

മുറിഞ്ഞുപോവുന്നു

Sabu M H said...

Sorry.. didnt get it..anybody?

Pranavam Ravikumar a.k.a. Kochuravi said...

:-)

Devarenjini... said...

ormappeduthalukal manassu muriykkumbol evide thedanam maraviykkulla marunnu??

nannaayiriykkunnu... aashamsakal!!

ശ്രീനാഥന്‍ said...

മറ്റൊരാൾ പറഞ്ഞു തന്നു, കവിതകൾ വായിച്ചു, ഒരു കവിയെ വായിച്ചു, നന്ദി.

സുനീത.ടി.വി. said...

nalla kavitha,vinod

MyDreams said...

നല്ല കവിത .............

പ്രവാസം..ഷാജി രഘുവരന്‍ said...

നല്ല കവിത ...
ഇഷ്ട്ടമായി ...