Thursday, December 02, 2010

ഛയ്യ ഛയ്യ ഛയ്യാ..

പെരുമഴയത്ത്
ജനലുകളെല്ലാം ഷട്ടറിട്ട്
പട്ടണത്തിലേക്ക് പായുന്ന ബസ്സില്‍
തീവണ്ടിയോടുന്ന ശ്വാസമുള്ള
പാട്ട് കുലുങ്ങിത്തുടങ്ങി.

ആ തീവണ്ടിയിലിരിക്കുന്നവര്‍
ഈ മഴയുടെ ഇരമ്പം
കേട്ട് കാതുകുളിര്‍ക്കുന്നുണ്ട്.

തീവണ്ടിയുടെ
അടുത്ത സ്റ്റേഷനിലിറങ്ങാനുള്ള
ആരെങ്കിലുമൊക്കെ
ബസ്സിന്റെ അടുത്ത സ്റ്റോപ്പില്‍നിന്ന്
കയറണമെന്ന് കണക്കുകൂട്ടുന്നുണ്ട്.

തിക്കുതിരക്കിലൊളിച്ചുപതുങ്ങി
ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്ന
ആരുടേതെന്നില്ലാത്ത വിഭ്രാന്തിയാവട്ടെ,
തീവണ്ടി ചൂളം വിളിക്കുന്ന
കൃത്യം സമയത്ത് ചൂളമിട്ട്
ഒളിവ് തുടര്‍ന്നുകൊണ്ട്
ആഹ്ലാദിക്കുമായിരിക്കും.

13 comments:

Unknown said...

തീവണ്ടിയുടെ
അടുത്ത സ്റ്റേഷനിലിറങ്ങാനുള്ള
ആരെങ്കിലുമൊക്കെ
ബസ്സിന്റെ അടുത്ത സ്റ്റോപ്പില്‍നിന്ന്
കയറണമെന്ന് കണക്കുകട്ടിയവര്‍ ഒക്കെ
പെരുമഴയത്ത്
ജനലുകളെല്ലാം ഷട്ടറിട്ട്
പട്ടണത്തിലേക്ക് പായുന്ന ബസ്സിലും
തീവണ്ടിയോടുന്ന ശ്വാസമുള്ള
പാട്ട് തന്നെ ആണോ എന്ന് സന്തെഹ പെടുനുണ്ട്

Kalavallabhan said...

തീവണ്ടിയോടുന്ന ശ്വാസമുള്ള
പാട്ട് കുലുങ്ങിത്തുടങ്ങി.

Unknown said...

തീവണ്ടിയുടെ
അടുത്ത സ്റ്റേഷനിലിറങ്ങാനുള്ള
ആരെങ്കിലുമൊക്കെ
ബസ്സിന്റെ അടുത്ത സ്റ്റോപ്പില്‍നിന്ന്
കയറണമെന്ന് കണക്കുകൂട്ടുന്നുണ്ട്.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കരണ്ട് തിന്നുന്ന ജീവിതങ്ങള്‍
കവിത നന്നായി

ശ്രീനാഥന്‍ said...

വണ്ടിക്കൊപ്പം ചൂളമിട്ട് വിഭ്രാന്തിയിലും ആഹ്ലാദിക്കാനാവുന്നല്ലോ ടിക്കറ്റെടുക്കാത്ത ഒളിവു ജീവിതങ്ങൾക്ക്!

SAJAN S said...

തിക്കുതിരക്കിലൊളിച്ചുപതുങ്ങി
ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്ന
ആരുടേതെന്നില്ലാത്ത വിഭ്രാന്തിയാവട്ടെ,
തീവണ്ടി ചൂളം വിളിക്കുന്ന
കൃത്യം സമയത്ത് ചൂളമിട്ട്
ഒളിവ് തുടര്‍ന്നുകൊണ്ട്
ആഹ്ലാദിക്കുമായിരിക്കും.

:)

Anonymous said...

വായച്ചൂട്ടോ. പക്ഷേ ഇത്തിരി മന്ദബുദ്ധിയാന്നാ തോന്നണ്, എനിക്ക് നേരേ ഒന്നും പിടികിട്ടിയില്ല...

സുധീർ (Sudheer) said...

ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവനും
കൊതിക്കുന്നുണ്ടാകും,ചൂളം വിളിക്കൊത്തു
ചൂളം വിളിക്കുന്ന യാത്രകളും അതിന്റെ വിസ്മയങ്ങളും.

M.R.Anilan -എം. ആര്‍.അനിലന്‍ said...

ബസിലിരിക്കുമ്പോൾ തീവണ്ടി , തീവണ്ടിയിൽ മഴ, മഴയിൽ ബസ് സ്റ്റോപ്പ്... ഉള്ളിലുള്ളിലൊളുപ്പിച്ചങ്ങനെ ജീവിതങ്ങൾ. ആരും കണ്ടുപിടിക്കില്ലെന്നാണ്‌ കള്ളവണ്ടികയറുന്നവന്റെ സമാധാനം..

ടി.പി.വിനോദ് said...

വായിച്ചവര്‍ക്കും അഭിപ്രായമെഴുതിയവര്‍ക്കും നന്ദി.

Mahi said...

ആരുടേതെന്നില്ലാത്ത വിഭ്രാന്തിയാവട്ടെ,
തീവണ്ടി ചൂളം വിളിക്കുന്ന
കൃത്യം സമയത്ത് ചൂളമിട്ട്
ഒളിവ് തുടര്‍ന്നുകൊണ്ട്
ആഹ്ലാദിക്കുമായിരിക്കും athil entho und.ezhuth thutarunnathil santhosham thonnunnu.pakshe nanavu kalangale kurichulla aa kavithayotu thanne kootathalishtam.enkilum atuthezhuthiyathil ithu thanne nallathennu ente samsayam

ടിറ്റോ said...

ha ha ha..... chayya chayya enna songinu inganey oru kavvyabhaasha undaakumennu karuthiyila, vibranthikal inganey idakkidakku choolam vilichukondirikkattey....

ഗുല്‍മോഹര്‍... said...

കുറച്ചു വാക്കുകളില്‍...........

നന്നായിട്ടുണ്ട് പോസ്റ്റുകള്‍......