Wednesday, November 21, 2012

ഒന്ന് വേറെയൊന്നാണ് എന്നതിനെപ്പറ്റി എന്തൊക്കെയോ ആയി


(1) ഉദാഹരണമായി

നീയും
നിന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധംതന്നെയാണ്
ഞാനും
എന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധമെന്ന്
ചൂണ്ടിക്കാണിക്കാം

(2) വിഷാദമൂകമായി

നീയും
നിന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധംതന്നെയാണ്
ഞാനും
എന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധമെന്ന്
നെടുവീര്‍പ്പിടാം

(3) അടിസ്ഥാനപരമായി

നീയും
നിന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധംതന്നെയാണ്
ഞാനും
എന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധമെന്ന്
കണ്ടെത്താവുന്നതാണ്

(4) ഈയിടെയായി

നീയും
നിന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധംതന്നെയല്ലേ
ഞാനും
എന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധമെന്ന്
ആശങ്കപ്പെടാം

(5) നീക്കുപോക്കായി

നീയും
നിന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധംതന്നെയാണ്
ഞാനും
എന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധമെന്ന്
പരസ്പരം അനുമോദിക്കാം.

10 comments:

സുധീർ (Sudheer) said...

ആലങ്കാരികമായും...

ടി.പി.വിനോദ് said...

സുധീര്‍ , തീര്‍ച്ചയായും ...:)

പൊന്നപ്പന്‍ - the Alien said...

ഒരു ശ്വാസം അതിന്‍റെ ചെറുതെങ്കിലും നിഗൂഢമായ നിശബ്ദതയാല്‍ അതു പറഞ്ഞു നിര്‍ത്തിയ ശബ്ദത്തെ തിരിച്ചറിയും !

പൊന്നപ്പന്‍ - the Alien said...

തിരിച്ചറിയും തിരിച്ചറിയും വാക്ക് മുറിച്ചിട്ട ഏതക്ഷരവും, പല്ലി വാലു പോലെ തന്‍റെ ഗതി കെട്ട രക്തസാക്ഷിത്വത്തിന്‍റെ അര്‍ത്ഥ വ്യാപനം തിരിച്ചെറിയും

പൊന്നപ്പന്‍ - the Alien said...

ഒന്നില്‍ നിന്ന് തുടങ്ങിയെങ്ങോട്ടോ തിരിയുന്ന ഏതു പിശാചിനേയും ദൈവകാലത്തിന്‍റെ നേര്‍വര പ്രാകി പ്രാകി കൊല്ലും

പൊന്നപ്പന്‍ - the Alien said...

എത്ര കൊന്നാലും ഏതു നഖവും മരിക്കാനാവാതെ വളരും

പൊന്നപ്പന്‍ - the Alien said...

വളഞ്ഞും വളരാം.. വിളഞ്ഞാലും വളയാം.

പൊന്നപ്പന്‍ - the Alien said...

ഒരു രാത്രിയുടെ ഒടുക്കത്തെ പകുതിയില്‍
ഉറങ്ങിപ്പോയ മറു പകുതി ഒരു സ്വപ്നത്തിന്‍റെ കഥയോര്‍ത്തു!

പൊന്നപ്പന്‍ - the Alien said...

പകുതി സ്വപ്നത്തിന്‍റെ കഥയോര്‍ത്തു!

പൊന്നപ്പന്‍ - the Alien said...

ഓര്‍ത്തു..