Friday, June 07, 2013

ഭാവിയിലേക്ക് തിരിച്ചുവരാമെന്ന്

ഇന്നോളമുള്ള
ഇതിവൃത്തങ്ങളില്‍ നിന്ന്
ഇടവേളയെടുക്കണം

ഞാനെവിടെ, ഞാനെവിടെ,
എന്നെക്കാണാനില്ലല്ലോ എന്ന്
എന്നെക്കൊണ്ടെങ്കിലും
പരിഭ്രമിപ്പിക്കണം

എന്നിട്ട്

ഇല്ലാതാവുന്നതില്‍നിന്ന്
കഷ്ടിച്ച് രക്ഷപ്പെട്ടമട്ടില്‍
കിതപ്പോടെ ഒരു തിരിച്ചുവരവുണ്ട്,

ഇങ്ങനെയെങ്കിലും
ഇപ്പോള്‍
ഇവിടെ
ഉണ്ടല്ലോ എന്ന്

ആത്മ(ഗതാ)ഗതത്തിലൂടെ.

5 comments:

ajith said...

ആത്മഗതാഗതം ട്രാഫിക് കുരുക്കില്‍ കുരുങ്ങുന്നില്ല

Unknown said...

ഇല്ലാതാവുന്നതില്‍നിന്ന്
കഷ്ടിച്ച് രക്ഷപ്പെട്ടമട്ടില്‍
കിതപ്പോടെ ഒരു തിരിച്ചുവരവുണ്ട്,

ടി.പി.വിനോദ് said...

Thanks Ajith and Toms

Sarath Payyavoor said...

വല്ലാതെ വൈകിപ്പോയി.
( കോപ്പി and പേസ്റ്റ്)

പൊന്നപ്പന്‍ - the Alien said...

ആത്മഗതാഗതത്തിന്റെ ട്രാഫിക് സിഗ്നലിനപ്പുറത്ത് ഒരു കവിത കാത്തു നിൽക്കുന്നുണ്ട്..

ചുവന്ന നിറത്തിൽ അവനെ നോക്കി ഇളിച്ചു കാട്ടുന്നത് ആ വ്യവസ്ഥയിൽ നമ്മൾ നാട്ടി നിർത്തിയ സ്വപ്നങ്ങളുടെ ആകാശത്തോളം പൊക്കമില്ലാത്ത തൂണുകളാണ്.

തൂണുകളെ ആകാശത്തോളം വളർത്താൻ നമുക്ക് ആകാശമുണ്ടായിരുന്നില്ല

അയലങ്ങളിലെ ആകാശത്ത് തുണകളും തുരുത്തുകളും നിറഞ്ഞിരുന്നു.

ലംബമായി മാത്രം ചില മേഘങ്ങൾ അവിടങ്ങളിൽ വെട്ടി നിർത്തിയിരുന്നു.

അവർ തൂണുകൾ പോലെ താഴേക്കു പെയ്തു വന്നു

അവയുടെ കണ്ണുകൾ പച്ചച്ചു മഞ്ഞഞ്ഞു ചുവന്നു ചുരന്നിരമ്പി.

ഞരമ്പുകളുടെ ചുരുളുകൾ പോലെ നിരയൊത്ത് ആ ചുവന്ന ചാലുകൾ ഗതിയുടെ ആത്മാവിനെ ചലിപ്പിച്ചു തുടങ്ങി

ഒരു പാവം കവിതയ്ക്കു ചുറ്റും ഒരു ജൈവയന്ത്രം ചുരുണ്ടു പൊങ്ങി.

ചുരുണ്ട് മുരണ്ട് അതൊരു വരണ്ട ചലനയുഗത്തെ ഒരു പാവം കവിതയുടെ ചുമലുകളിലേക്ക് പറഞ്ഞു വച്ചു. അവന്റെ വിരലുകളിൽ നിന്ന് സൂചികൾ ഇല്ലാത്ത ഏതാനും ഘടികാരങ്ങൾ എടുത്തു മാറ്റി. കാലൊച്ചയിൽ ചെരുപ്പുകൾ പണിഞ്ഞു ചേർത്തു
ആ വഴി ഒരിക്കലും മുറിച്ചു കടക്കാതിരിക്കാൻ മേൽപ്പാലങ്ങളും കീഴ്പ്പാലങ്ങളും വിതറിയിട്ടു.

ഞാനല്ലായ്മയുടെ എന്നെ തുന്നി എനിക്കു കുപ്പായമിട്ടു.

പേരു വിളിക്കാൻ പാടില്ലാത്തൊരു കവിതയെ ഞാനെന്നു വിളിച്ചു.

അവന്റെ ചുമലുകൾ ചുമരുകളും വിരലുകൾ വാതിലുകളുമാക്കി
ആത്മഗതാഗതത്തിന്റെ വഴിയരികിൽ ഒരു കവിത ഒരു കെട്ടിടമായി മാറിപ്പോയി.

ആ കെട്ടിടത്തിന്റെ ചവിട്ടു പടികളിൽ മറ്റൊരു കവിത കാത്തു നിൽക്കുന്നുണ്ട്..