കവിത അതാണ് ഇതാണ് എന്നൊക്കെ തോന്നുന്നതും ആ
തോന്നലിനെ എഴുതണമെന്ന് തോന്നുന്നതും എഴുതിയത് കവിതയാണെന്ന് തോന്നുന്നതും
പലകാലങ്ങളിലുള്ള പതിവാകയാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി
ചെലവഴിക്കുന്ന സമയം ഗണ്യമായ അളവിലുള്ളതെന്ന് ബോധ്യം തോന്നുകയും ഭാവിയില്‍
മേല്‍പ്പറഞ്ഞ സമയനഷ്ടം ഒഴിവാക്കാന്‍ ഇപ്പോഴുള്ള സമയം ഉപയോഗിച്ച് ഉപായങ്ങള്‍
ഉണ്ടാക്കാവുന്നതാണെന്ന് തോന്നുകയും അതിലേക്കായി വരുംകാലപ്രാബല്യത്തോടെ,
അക്ഷരമാലാക്രമത്തില്‍ കവിത അതാണ് ഇതാണ് എന്നൊക്കെ സ്വയം തോന്നിപ്പിക്കുകയും
ചെയ്തവിധം താഴെ പറയും വിധം :
(കവിത എന്ന് ഓരോ വരിയുടെയും തുടക്കത്തില്‍ ചേര്‍ത്തുവായിക്കാന്‍ താല്‍പ്പര്യം)
കവിത
അസൂയയുടെ അലകടലാണ്
ആത്മാവിന്റെ ആശുപത്രിയാണ്
ഇണക്കത്തിന്റെ ഇമ്പമാണ്
ഈര്‍ഷ്യയുടെ ഇരമ്പമാണ്
ഉഭയജീവിതത്തിന്റെ ഉല്‍പ്രേരകമാണ്
ഊരുനോട്ടത്തിന്റെ ഊര്‍ജ്ജമാണ്
ഋണബോധത്തിന്റെ ഋണബാധ്യതയാണ്
എതിര്‍പ്പുകളുടെ എക്കല്‍മണ്ണാണ്
ഏകാന്തതയുടെ ഏമ്പക്കമാണ്
ഐച്ഛികമായ ഐതിഹാസികതയാണ്
ഒറ്റയാവലിന്റെ ഒസ്യത്താണ്
ഓര്‍മ്മയുടെ ഓര്‍ക്കസ്ട്രയാണ്
ഔന്നത്യത്തിന്റെ ഔട്ട്സോഴ്സിങ്ങാണ്
അംശങ്ങളുടേയും അംശങ്ങളാണ്
അഃ എന്നതിലെ അഃ പോലുമാണ്
കനവുകളുടെ കമ്പ്യൂട്ടറാണ്
ഖേദത്തിന്റെ ഖേല്‍രത്നയാണ്
ഗൂഢഭാവങ്ങളുടെ ഗതികോര്‍ജ്ജമാണ്
ഘടാഘടിയന്‍ ഘനസാന്ദ്രതയാണ്
ങും ങും എന്നതിലെ ങാ ങാ എന്ന ഒളിച്ചിരിപ്പാണ്
ചരിത്രത്തിന്റെ ചിയര്‍ഗേളാണ്
ഛെ എന്നതിന്റെ ഛേദമാണ്
ജ്വലനങ്ങളുടെ ജാലവിദ്യയാണ്
ഝടുതിയിലെ ഝടുതിയാണ്
ഞാനിലെ ഞങ്ങളാണ്
ടൈംപീസിലെ ടിക്‍ടികിന്റെ അര്‍ത്ഥമാണ്
ഠ വട്ടത്തിലെ ഠോ ആണ്
ഡെസ്പറേഷന്റെ ഡയഗ്രമാണ്
ഢും ഢും എന്ന് പെരുമ്പറയും
ണിം ണിം എന്ന് മണിയും
മുഴങ്ങുന്നതിതിനുവേണ്ടിയാണ്
തിരസ്ക്കാരത്തിന്റെ തീരുവയാണ്
ഥ യില്‍ തുടങ്ങുന്ന ഒരു വാക്കുണ്ടാവുമെങ്കില്‍ അതാണ്
ദൈവങ്ങളുടെ ദയനീയതയാണ്
ധൈര്യത്തിന്റെ ധമനിയാണ്
നിരാസത്തിന്റെ നീതിബോധമാണ്
പരിഹാരമില്ലാത്ത പരാക്രമമാണ്
ഫലമില്ലാത്ത ഫിലോസഫിയാണ്
ബഹളങ്ങളില്‍നിന്നുള്ള ബൈപ്പാസാണ്
ഭീതിയുടെ ഭരണഘടനയാണ്
മരണത്തിന്റെ മാനറിസമാണ്
യുദ്ധങ്ങളും യോദ്ധാക്കളുമാണ്
രഹസ്യങ്ങളുടെ രസനിരപ്പാണ്
ലൈലാകങ്ങളുടെ ലയനൃത്തമാണ്
വേദനകളുടെ വയറിംഗാണ്
ശങ്കകളുടെ ശമ്പളമാണ്
ഷോപീസായി വെച്ച ഷഡ്ഡിയാണ്
സമയത്തിന്റെ സിക്താണ്ഡമാണ്
ഹലാക്കിന്റെ ഹാലിളക്കമാണ്
ളാക്കാട്ടൂരും ളാഹയുമാണ്
ഴാ എന്ന് മദ്യം നാവിനോട് ചെയ്യുന്നതാണ്
റഗുലര്‍ലി ഇറഗുലറാണ്
ക്ഷാമകാലത്തെ ക്ഷേമാന്വേഷണമാണ്
(കവിത എന്ന് ഓരോ വരിയുടെയും തുടക്കത്തില്‍ ചേര്‍ത്തുവായിക്കാന്‍ താല്‍പ്പര്യം)
കവിത
അസൂയയുടെ അലകടലാണ്
ആത്മാവിന്റെ ആശുപത്രിയാണ്
ഇണക്കത്തിന്റെ ഇമ്പമാണ്
ഈര്‍ഷ്യയുടെ ഇരമ്പമാണ്
ഉഭയജീവിതത്തിന്റെ ഉല്‍പ്രേരകമാണ്
ഊരുനോട്ടത്തിന്റെ ഊര്‍ജ്ജമാണ്
ഋണബോധത്തിന്റെ ഋണബാധ്യതയാണ്
എതിര്‍പ്പുകളുടെ എക്കല്‍മണ്ണാണ്
ഏകാന്തതയുടെ ഏമ്പക്കമാണ്
ഐച്ഛികമായ ഐതിഹാസികതയാണ്
ഒറ്റയാവലിന്റെ ഒസ്യത്താണ്
ഓര്‍മ്മയുടെ ഓര്‍ക്കസ്ട്രയാണ്
ഔന്നത്യത്തിന്റെ ഔട്ട്സോഴ്സിങ്ങാണ്
അംശങ്ങളുടേയും അംശങ്ങളാണ്
അഃ എന്നതിലെ അഃ പോലുമാണ്
കനവുകളുടെ കമ്പ്യൂട്ടറാണ്
ഖേദത്തിന്റെ ഖേല്‍രത്നയാണ്
ഗൂഢഭാവങ്ങളുടെ ഗതികോര്‍ജ്ജമാണ്
ഘടാഘടിയന്‍ ഘനസാന്ദ്രതയാണ്
ങും ങും എന്നതിലെ ങാ ങാ എന്ന ഒളിച്ചിരിപ്പാണ്
ചരിത്രത്തിന്റെ ചിയര്‍ഗേളാണ്
ഛെ എന്നതിന്റെ ഛേദമാണ്
ജ്വലനങ്ങളുടെ ജാലവിദ്യയാണ്
ഝടുതിയിലെ ഝടുതിയാണ്
ഞാനിലെ ഞങ്ങളാണ്
ടൈംപീസിലെ ടിക്‍ടികിന്റെ അര്‍ത്ഥമാണ്
ഠ വട്ടത്തിലെ ഠോ ആണ്
ഡെസ്പറേഷന്റെ ഡയഗ്രമാണ്
ഢും ഢും എന്ന് പെരുമ്പറയും
ണിം ണിം എന്ന് മണിയും
മുഴങ്ങുന്നതിതിനുവേണ്ടിയാണ്
തിരസ്ക്കാരത്തിന്റെ തീരുവയാണ്
ഥ യില്‍ തുടങ്ങുന്ന ഒരു വാക്കുണ്ടാവുമെങ്കില്‍ അതാണ്
ദൈവങ്ങളുടെ ദയനീയതയാണ്
ധൈര്യത്തിന്റെ ധമനിയാണ്
നിരാസത്തിന്റെ നീതിബോധമാണ്
പരിഹാരമില്ലാത്ത പരാക്രമമാണ്
ഫലമില്ലാത്ത ഫിലോസഫിയാണ്
ബഹളങ്ങളില്‍നിന്നുള്ള ബൈപ്പാസാണ്
ഭീതിയുടെ ഭരണഘടനയാണ്
മരണത്തിന്റെ മാനറിസമാണ്
യുദ്ധങ്ങളും യോദ്ധാക്കളുമാണ്
രഹസ്യങ്ങളുടെ രസനിരപ്പാണ്
ലൈലാകങ്ങളുടെ ലയനൃത്തമാണ്
വേദനകളുടെ വയറിംഗാണ്
ശങ്കകളുടെ ശമ്പളമാണ്
ഷോപീസായി വെച്ച ഷഡ്ഡിയാണ്
സമയത്തിന്റെ സിക്താണ്ഡമാണ്
ഹലാക്കിന്റെ ഹാലിളക്കമാണ്
ളാക്കാട്ടൂരും ളാഹയുമാണ്
ഴാ എന്ന് മദ്യം നാവിനോട് ചെയ്യുന്നതാണ്
റഗുലര്‍ലി ഇറഗുലറാണ്
ക്ഷാമകാലത്തെ ക്ഷേമാന്വേഷണമാണ്
5 comments:
അടുത്ത കാലത്തൊന്നും ഇനി കവിത വായിക്കണമെന്നില്ല. കുറെ കാലത്തേക്കുള്ളത് ഇതിലുണ്ട്. ഇനിയെന്തെങ്കിലും പറഞ്ഞാൽ കൊല്ലും ഞാൻ
അങ്ങനെ തന്നെ!!!
ചില്ലക്ഷരങ്ങള്‍ കിട്ടിയില്ലാാാ... :(
ithraykkum pratheekshichilla.
ithraykkum pratheekshichilla.
Post a Comment