Thursday, August 03, 2006

സ്ററുഡിയോ

ഫോട്ടോ : കറുപ്പിലും വെളുപ്പിലുമുള്ള നിന്റെ ഈ അതിവിനയം അരോചകം തന്നെയാണ്.

നെഗറ്റീവ് : നിറങ്ങളുടെ ധാരാളിത്തം കൊണ്ട് നീ ഒരു കോമാളി പോലുമാകുന്നു പലപ്പോഴും.

5 comments:

Sreejith K. said...

സ്വാഗതം ലാപുഡാ. ഒരു സംശയം, എന്താ ഈ ലാപുഡയുടെ അര്‍ത്ഥം?

ടി.പി.വിനോദ് said...

നന്ദി ശ്രീജിത്ത്...

ഗളിവറുടെ യാത്രകള്‍ വയിച്ചിട്ടുണ്ടാവുമല്ലൊ അല്ലെ..

ഇഷ്ടന്‍ ആദ്യം പോയ സ്ഥലം ഇത്തിരിക്കുഞ്ഞന്മാരുടെതായിരുന്നു.

രണ്ടാമതു പോയത് അതിവലിപ്പക്കാരുടെ ദ്വീപില്‍...

മൂന്നാമതു പോയ സ്ഥലമാണു മാഷെ സ്ഥലം..അന്ത ഊരു താന്‍ ലാപുഡ...അവിടെ ഗളിവര്‍ കണ്ടതു വിചിത്രമായ ശാസ്ത്ര പരീക്ഷണങ്ങളായിരുന്നു..

കുമ്പളങ്ങയില്‍ നിന്നും സൂര്യപ്രകാശമുണ്ടാക്കുന്നതായിരുന്നു ഒരു പരീക്ഷണം...കുമ്പളങ്ങ ഉണ്ടാവണമെങ്കില്‍ സൂര്യപ്രകാശം വേണമെന്ന്‍ അവര്‍ക്കറിയാം..എന്തുകൊണ്ടു തിരിച്ചുള്ള പരിപാടി നടക്കില്ല എന്ന അവരുടെ യുക്തിക്കു നമ്മള്‍ 100 മാറ്‌ക്ക് കൊടുക്കണ്ടേ ? പ്രത്യേകിചും കുറച്ചുനാള്‍ കഴിയുമ്പോള്‍ സൂര്യപ്രകാശത്തിനു ക്ഷാമമുണ്ടാകുമെന്നു അവര്‍ കണ്ടെത്തിയിട്ടുള്ള സ്ഥിതിക്ക്...

അനോമണി said...

സ്വാഗതം സുഹൃത്തേ...

ആല്‍കെമിസ്റ്റാണല്ലേ?? എവിടെയാണ് പരീക്ഷണശാല??
100 മാര്‍ക്കിനുള്ളത് പ്രതീക്ഷിക്കുന്നു.

myexperimentsandme said...

ലുപാഡ, ലഡ്ഡുപാഡ, പാല്‍പ്പാട, പാല്‍പ്പേഡ സ്വാഗതം, സ്വാഗതം..

പ്രൊഫൈല്‍ ഫോട്ടത്തിന്റെ അടിയില്‍ ആ ലിങ്കുള്ളതുകൊണ്ടാണോ സംഗതി മൊത്തത്തില്‍ ഒന്നിരുന്ന് പോയത്.

ഗള്ളിവര്‍ വായിച്ചിരുന്നെങ്കിലും ലുപാഡയൊക്കെ ഇപ്പോഴാ കേള്‍ക്കുന്നത്. വിവരണത്തിന് നന്ദി. കുമ്പളങ്ങയില്‍ നിന്നും സൂര്യപ്രകാശം. സൂപ്പര്‍ ഐഡിയാ... എല്ലാം അങ്ങിനെ റിവേഴ്‌സിബിള്‍ റിയാക്ഷന്‍സ് ആയിരുന്നെങ്കില്‍ അടിപൊളിയായിരുന്നേനെ (ആണോ?)

Raghavan P K said...

പുതുമയിലും പുതുമൈ.!
സ്വാഗതം....