Sunday, August 13, 2006

പ്രണയമേ....


പ്രണയമേ നീ
എല്ലാ കാലത്തിന്റെയും
ഫറവോ.
ഓര്‍മ്മയുടെ
നെടുങ്കന്‍ പാറകള്‍ കൊണ്ട്
സ്വപ്നങ്ങളുടെ
മരുഭൂമിയിലെങ്ങും
നീ നിന്റെ മരണത്തെ
ആര്‍ഭാടമായി
സ്ഥാപിച്ചിരിക്കുന്നു.

26 comments:

K.V Manikantan said...

കുറച്ചു വാക്കുകള്‍ കൂടിചേര്‍ന്നപ്പോള്‍ വന്ന അര്‍ത്ഥാന്തരങ്ങള്‍....

ബ്ലോഗില്‍ ഞാന്‍ വായിച്ച ഏറ്റവും മനോഹര കവിതകളില്‍ മികച്ച ഒന്ന്!

Unknown said...

മനോഹരമായിരിക്കുന്നു. അതും ആ കാച്ചിക്കുറുക്കിയ രീതിയില്‍..

ഞാനും പറയട്ടെ: ഞാന്‍ ബൂലോഗത്ത് വായിച്ച മികച്ച കവിതകളില്‍ ഒന്ന്!

Abdu said...

ലാപുട,
താങ്കളെ കുറിച്ച് കൂടുതല്‍
അറിയാന്‍ തൊന്നുന്നു,
ആദ്യമാണിവിടെ,
അതിനെ അത്ഭുതമാക്കിത്തന്നതിന് നന്ദി.

Rasheed Chalil said...

മനോഹരം..വരികളിള്‍ വിരിയുന്ന വിസ്മയം..
അസ്സലായി

വല്യമ്മായി said...

നന്നായിരിക്കുന്നു.ഫറവോ ആണോ ഫറോവ അല്ലേ

അത്തിക്കുര്‍ശി said...

സ്വപ്നങ്ങളുടെ മരുഭൂമിയിലെ
ഓര്‍മ്മയുടേ നെടുങ്കന്‍ പാറകള്‍...
നഷ്ട പ്രണയത്തിന്റെ കല്ലറക്കുമേലെ..
സ്താപിച്ച മീസാന്‍ കല്ല്!!!

ലാപുഡ,
അതെ, തീര്‍ച്ചയായും എല്ലാ കാലത്തിന്റെയും ഫറോവ!!
ആര്‍ഭാടമായ്‌ സ്താപിച്ച പിരമിഡുകളിലേക്ക്‌, പ്രണയത്തെ സന്നിവേശിപ്പിച്ചത്‌ വളരെ ഇഷ്ടപ്പെട്ടു. നന്നായിട്ടുണ്ട്‌!

Adithyan said...

ലാപുഡാ, സാധാരണ കവിത കണ്ടാ ഞാനൊക്കെ എപ്പോ ഓടിത്തള്ളി എന്നു ചോദിച്ചാ മതി. എന്നാലും താങ്കളുടെ കവിതകള്‍ മനോഹരമാണ്. വാക്കുകള്‍ കൊണ്ട് താങ്കള്‍ ജാലവിദ്യകള്‍ കാട്ടുന്നു.

Visala Manaskan said...

മനോഹരമായിട്ടുണ്ട്.

K.V Manikantan said...

അതുകൊണ്ടല്ലേ ആദീ

ഞാന്‍ ലാപുഡയെ ബ്ലോഗുണ്ടാക്കാന്‍ നിര്‍ബന്ധിച്ചത്‌. ബ്ലോഗുണ്ടാക്കാന്‍ പറഞ്ഞ്‌ പറഞ്ഞ്‌ എന്റെ കീബോര്‍ഡുകള്‍ തേഞ്ഞൌതേഞ്ഞു പോയി....

ബ്ലോഗാനല്ലെങ്കില്‍ നിനക്കെന്തിന്‌ കൈവിരലുകള്‍ എന്നു വരെ ഞാന്‍ ചോദിച്ചു ആദീ....

ഹാവൂ ഞാന്‍ ധന്യനായി. കവിതാ വിരോധികളെ കവിതാ സ്നേഹികളാക്കാന്‍ ഞാന്‍ കാരണം കഴിഞ്ഞല്ലോ....

ഞാനാരാ മോന്‍.

ഹോ ഈ എന്റെയൊരു കാര്യം! എപ്പോഴും സ്വയം പൊക്കിപ്പറയും....

അരവിന്ദ് :: aravind said...

ലാപുഡാ
മനോഹരമായ കാഴ്ചപാട്.
പണ്ട് ഒരു കാലം എ.അയ്യപ്പന്റെ ഡൈ‌ഹാര്‍ഡ് ഫാനായി നടന്ന ഒരു കാലമുണ്ടായിരുന്നു.
ആ ഒരു ഫീലിംഗ് കിട്ടി ഈ വരികള്‍ വായിച്ചപ്പോള്‍.

സങ്കു‌ജി, നന്ദി, ലാപുഡയെ ബൂലോഗത്തെത്തിച്ചതിന്.:-)

വളയം said...

ഇത് പ്രണയത്തിന്റെ നവ്യാനുഭൂതി പോലെ
മനോഹരം.

ഡാലി said...

ലാപുഡ, ഇന്നാണ് എല്ലാം വായിച്ചത്.

എല്ലാ പോസ്റ്റിലും നിറയുന്നത് നിന്റെ വിക്ഷണങ്ങളുടെ വ്യതസ്തത.

ഏറ്റവും പ്രിയമായി തോന്നിയത് പ്രിസം. സയന്‍സിന്റെ സങ്കേതങ്ങളെ നീ എത്ര നന്നായി കവിതയിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നു.

സ്വപ്നങ്ങലുടെ മരുഭൂമിയില്‍ മമ്മികള്‍ തീര്‍ക്കുന്ന ഫറവോകള്‍-പ്രണയങ്ങള്‍
നിന്റെ കണ്ടെത്തലുകള്‍ വെറിട്ടു നില്‍ക്കുന്നു.

ഡാലി said...

ഈ വിനോദ് മാഷ് എം.ജി. കെമിക്കല്‍ സയന്‍സ് നിന്നാണല്ലേ?

nalan::നളന്‍ said...

സുന്ദരം, ഇറങ്ങിപ്പോകുവാന്‍ പഴുതുകളില്ലാതെ..

ടി.പി.വിനോദ് said...

സങ്കൂ..കവിത ഇഷ്ടമായി എന്നറിഞ്ഞതില്‍ ഏറെ സന്തോഷം...ബ്ലോഗ് തുടങ്ങുന്ന കാര്യം എന്റെ പതിവു അലസതകളില്‍ വരവു വെക്കേണ്ടി വരുമെന്നാണു ഞാന്‍ കരുതിയിരുന്നത്...സങ്കൂവിന്റെ മുറുക്കമുള്ള നിര്‍ബന്ധം തന്നെയാണ് ലാപുഡയെ ഇവിടെ എത്തിച്ചത്..സൌഹൃദത്തിന്റെ ഈ പച്ചപ്പുകളില്‍....നന്ദി ഒരു പാടൊരുപാട്....

ടി.പി.വിനോദ് said...

ദില്‍ബാസുരാ,ഇടങ്ങളേ,ഇത്തിരിവെട്ടമേ,അത്തിക്കുര്‍ശീ,ആദിത്യാ,വിശാലാ,അരവിന്ദേ,വളയമേ,നളന്‍ മാഷേ...നന്ദി..സ് നേഹം നിറഞ്ഞ വായനകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും ...
ഇനിയും വരിക ലാപുഡയിലേക്ക്

Unknown said...

ഞാന്‍ തീര്‍ച്ചയായും വരും സുഹൃത്തേ....
തീര്‍ച്ചയായും വരും.

ടി.പി.വിനോദ് said...

ആദിത്യാ അരവിന്ദേ,വളയമേ,നളന്‍ മാഷേ...നന്ദി..സ് നേഹം നിറഞ്ഞ വായനകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും ...
ഇനിയും വരിക ലാപുഡയിലേക്ക്

വല്ല്യമ്മായീ, ഫറവോ ആണൊ ഫറൊവ ആണൊ എന്നു വലിയ പിടുത്തമില്ല...

ഡാലി, ഇസ്രായേലില്‍ നിന്നുള്ള പോസ്റ്റുകള്‍ കണ്ടിരുന്നു...എന്റെ പേരു പറഞ്ഞു തന്നയാളിന്റെ പേരു S-ല്‍ തുടങ്ങി V-ല്‍ അവസാനിക്കുന്നതാണോ? ഊഹം തെറ്റാണെങ്കില്‍ പൊറുക്കുക....

ഡാലി said...

അതെ വിനോദ്. കൂടുതലൊക്കെ ഇ-മൈയില്‍ ചോദിച്ചോളൂട്ടൊ.
dalydavisഅറ്റ്gmail.com

Anonymous said...

ഉം...വര്‍ണ്ണങ്ങള്‍ക്ക് അപവര്‍ത്തനം സംഭവിക്കണ പ്രിസത്തില്‍ നിന്ന് വര്‍ണ്ണരഹിതമായ പിരന്മിഡിലെക്ക് പ്രണയത്തില്‍ നിന്നും മരണത്തിലേയ്ക്കുള്ള ദൂരം!
നന്നായിട്ട്ണ്ട്...വളരെ!

ടി.പി.വിനോദ് said...

നന്ദി അചിന്ത്യ...അത്രമേല്‍ സൂക്ഷ്മമായ ഈ വായിച്ചെടുപ്പുകള്‍ക്ക്...
ഇനിയും വരിക ഇവിടെ...

Anonymous said...

ഞാന്‍ ലാപുഡയുടെ സ്ഥിരം വായനക്കാരനായി എന്നു തോന്നുന്നു. അഹങ്കാരമെന്നു തോന്നരുതേ. ചില വിമര്‍ശനക്കുറിപ്പുകള്‍ വയ്ച്ചോട്ടെ. ഗൌരവമായ വായനയും വിമര്‍ശനവും ഈ കവിതകളുടെ ഉടമ അര്‍ഹിക്കുന്നു എന്നു തോന്നുന്നതിനാലാണ്.


“പ്രണയമേ നീ എല്ലാ കാലത്തിന്റെയും ഫറവോ.” എന്ന വരിയില്‍ കവിതയും തനിമയും തിളങ്ങുന്നു. എന്നാല്‍ സ്വപ്നങ്ങളുടെ മരുഭൂമി എന്നു പറഞ്ഞത് കാര്യമായ ചലനമുണ്ടാക്കുന്നുമില്ല. അതേ സമയം അത് വൈരുധ്യമുള്ള ഈ രണ്ടു കാര്യങ്ങലെ (സ്വപ്നം, മരുഭൂമി) സംയോജിപ്പിക്കുന്നതുമാകാം അല്ലേ? അതോ സ്വപ്നങ്ങള്‍ കരിഞ്ഞു പോയ മരുഭ്ഭൂമി എന്നാണോ ഉദ്ദേശ്ശിച്ചത്?

Anonymous said...

കൂമന്‍ ചേട്ടാ
ഫറാവോ ന്ന്... പിന്നെ ഈജിയ്പ്ത് എന്നൊക്കെയില്ലെ..അപ്പൊ മരുഭൂമിയെല്ലെ അവിടെയൊക്കെ....അങ്ങിനെയാവാം..

യ്യൊ! കവിത എന്ന് പറഞ്ഞാല്‍ ക്ലാസ്സിലെ ഒരു കൂട്ടുകാരീന്ന് മാത്രം അറിയുന്ന ഒരു സോദരിയാണെ.. പിന്നെ ഈ വഴിക്ക് പോയപ്പൊ ഒന്ന് പറഞ്ഞൂന്നെ ഉള്ളൂവെ... തെറ്റൊന്നും എടുത്ത് ധരിച്ചേക്കരുത്.. :)

ടി.പി.വിനോദ് said...

കൂമന്‍സേ, “സ്വപ്നങ്ങളുടെ മരുഭൂമി“ എന്നത് ഏതാണ്ടു ക്ലീഷെ ആവുന്നില്ലെ എന്നു എനിക്കും തോന്നി...പക്ഷെ ഇഞ്ചിപ്പെണ്ണു പറഞ്ഞതു പോലെ ഫറവോ യുടെ ആ ശോക ഗാംഭീര്യത്തെ മരുഭൂമിയില്‍ നിന്നു മാറ്റി എഴുതാനായില്ല...എന്തു കൊണ്ടോ...
വിമര്‍ശനങ്ങളും നിരീക്ഷണങ്ങളുമായി ഇനിയും ഈ വഴി വരിക രണ്ടുപേരും

അഷ്റഫ് said...

മനസ്സിലാവാത്തത് കൊണ്ട് പലപ്പോഴും കവിതയെ അവഗണിക്കാറാണ്,പക്ഷെ ഇതെങ്ങിനേയാ...?ഇത്രയും കുറഞ്ഞ വരികളില്‍...?മനോഹരം.

Aravishiva said...

സ്വപ്നങ്ങളുടെ മരുഭൂമിയില്‍ മരണകുടീരം കെട്ടിപ്പൊക്കിയ പ്രണയം.....മനുഷ്യനായി പിറന്നവര്‍ക്കെല്ലാം എളുപ്പം മനസ്സിലാകുന്ന ഉപമ.ഒരായിരം വരികളേക്കാള്‍ ഹ്രിദ്യം എന്നു പറഞ്ഞുകൊള്ളട്ടെ......