Wednesday, August 16, 2006

നോട്ടങ്ങള്‍


എഴുതി വായിക്കുന്ന
പ്രസംഗങ്ങള്‍ പോലെയാണ്
ചിലനേരത്ത്
ജീവിതം.
വിരാമചിഹ്നങ്ങളുടെ
ഇടവേളകളില്‍
അത്
മുന്നിലുള്ളവരുടെ
മൌനങ്ങളിലേക്ക്
വെപ്രാളപ്പെട്ട്
എത്തിനോക്കും.

10 comments:

Anonymous said...

നല്ല വെപ്രാളം, കൊള്ളാം

myexperimentsandme said...

കൊള്ളാം. ജീവിതത്തെ ഇങ്ങിനെയും നിര്‍വ്വചിക്കാമല്ലേ.

(എഴുതിവായിക്കുകയാണെങ്കില്‍ ഒറ്റശ്വാസത്തില്‍ വായിച്ച് തീര്‍ത്തിട്ട് ഓടുകയാണ് പരിപാടി. ഇടയ്ക്കൊന്നും ആരേയും നോക്കുക പോലുമില്ല. ആലോചിച്ചപ്പോള്‍ എന്റെ ജീവിതവും അങ്ങിനെതന്നെയാണോ എന്ന് സംശയിച്ചുപോയി)

ചില നേരത്തും മൌനവും രണ്ട് ബ്ലോഗ് നാമങ്ങള്‍. ഇടവേള ബാബുവും :)

Rasheed Chalil said...

നന്നായിട്ടുണ്ട്..

സു | Su said...

വെപ്രാളത്തോടെ മാത്രമല്ല. പരിഹാസത്തോടുകൂടിയും ആവാം.

Unknown said...

ലാ‍പുഡ,

ചിന്തിപ്പിക്കുന്ന വരികള്‍! നന്നായിരിക്കുന്നു.

വല്യമ്മായി said...

നന്നായിരിക്കുന്നു.
പ്രാസംഗികന്‍ നോക്കുന്നത് മുന്നിലിരിക്കുന്നവന്‍ ഉറങ്ങുകയാണോ എന്നല്ലേ

K.V Manikantan said...

ലാപുട,
നന്നായിരിക്കുന്നു.
ഇതെല്ലാം പഴയ സ്റ്റോക്കാണോ?
ഇടയ്ക്ക്‌ നമ്മള്‍ക്ക്‌ ഒരോന്ന് തരാം.

യേത്‌?

ലേഖനങ്ങളും.....

ടി.പി.വിനോദ് said...

നന്ദി സുനില്‍...പിന്നെ ആ കാവ്യനര്‍ത്തകിയില്‍ ഒരു കാര്യം തുടങ്ങി വെച്ചിട്ട് എങ്ങോട്ടാണു പോയ്ക്കളഞ്ഞത്...? അങ്ങോട്ടു വരൂന്നേ....

നിരാശന്‍ മാഷെ..ഇനിയും വരിക ഈ വഴിയൊക്കെ...

വക്കാരീ...നന്ദി...നിര്‍വ്വചനം എന്ന വാക്കു കവിതയുമായി (എന്റെ കവിതയല്ല...കവിത ഒരു കലാരൂപം എന്ന നിലയില്‍ )ഘടിപ്പിക്കുന്നതില്‍ ഇമ്മിണി വിയോജിപ്പുണ്ടു കേട്ടോ....നിര്‍വചനശ്രമങ്ങള്‍ എന്നതിലുപരി സംവേദനശ്രമങ്ങള്‍ ആവുമ്പോഴാണ് കവിതകള്‍ സഫലമാകുന്നതെന്നു കരുതുന്നു...എന്തു തോന്നുന്നു...?

നന്ദി ഇത്തിരിവെട്ടമേ...വീണ്ടും വന്നതിനും അനുമോദിച്ചതിനും...

സൂ എല്ലാ പരിഹാസങ്ങള്‍ക്കും പിന്നില്‍ മറഞ്ഞിരിപ്പൂണ്ട് ഒരൊ വെപ്രാളം...തന്റെ പരിഹാസത്തെ പരിഹാസമായി തന്നെയാണോ മനസിലാക്കപ്പെടുന്നതെന്ന വെപ്രാളം...ശരിയാണോ...?

ദില്‍ബാസുരാ...ആ സ് നേഹത്തിനു വീണ്ടും നന്ദി...

വല്ല്യമ്മായീ...താന്‍ ഉറങ്ങുകയായിരുന്നോ എന്നു പ്രാസംഗികന്‍ ഉറപ്പു വരുത്തുന്നതും ആവാം...

സങ്കൂ,നന്ദി....
എല്ലാം പഴയ സ് റ്റോക്ക് അല്ല...പുതിയതുമുണ്ടു കൂട്ടത്തില്‍...
വൈകാതെ തന്നെ നിങ്ങള്‍ക്കു എന്തേലുമൊന്നു തരും...ജാഗ്രതൈ.....

രാജാവു് said...

അതെ. നീക്കന്ങള്‍ മുന്‍‍കൂട്ടി നിശ്ചയിക്കപ്പെട്ട ചതുരംഗക്കളി പോലെ.
മനോഹരമായിരിക്കുന്നു ചിന്തകള്‍.
രാജാവു്.

Abdu said...

ഒരിക്കല്‍കൂടി താങ്കള്‍ അത്ഭുതപ്പെടുത്തുന്നു,
മനൊഹരമായിരിക്കുന്നു ഈ ഭാവന,
വരാന്‍ വൈകിയതില്‍ സങ്കടം തൊന്നുന്നു,
വീണ്ടും വരാം