Saturday, September 23, 2006

അന്ധവിശ്വാസത്തിന്റെ അഞ്ചു കവിതകള്‍

(1)

ഇലത്തുമ്പില്‍
തുളുമ്പി വിറച്ചുള്ള
നില്‍പ്പിനെപ്പറ്റി
ഭാരമുള്ള ഒരു ഉപമ
ആര്‍ക്കെങ്കിലും
തോന്നുമ്പോഴാണ്
മഞ്ഞുതുള്ളി
താഴേക്കു വീഴുന്നത്.

(2)

തണുപ്പിന്റെ
ചില്ലുനൂലുകള്‍
സംഗീതമാവുന്നതു കേട്ട്
ആരെങ്കിലും
അതേ ഈണത്തില്‍
മൂളിനോക്കുമ്പോഴാണ്
ആകാശം മഴയെ
മേഘങ്ങളിലേക്ക്
പിന്‍വലിക്കുന്നത്.

(3)

കാറ്റിലലിഞ്ഞ
കരച്ചിലുകള്‍
വന്നു തൊടുമ്പോഴാണ്
മുളങ്കാട്ടില്‍ നിന്ന്
ഭാഷയിലില്ലാത്ത
ഞരക്കങ്ങളുണ്ടാകുന്നത്.

(4)

മണ്‍മറഞ്ഞവരുടെ
പറഞ്ഞുതീരാത്ത
വാക്കുകള്‍ മണത്താണ്
വേരുകള്‍
വളഞ്ഞു തിരിഞ്ഞ്
വിചിത്ര ലിപികളാവുന്നത്

(5)

ഉറക്കത്തിന്റെ ഭൂപടം
വൃത്തത്തിലായതു കൊണ്ടാണ്
സ്വപ്നങ്ങളിലെ ഓട്ടം
ഓടിയാലും ഓടിയാലും
തീര്‍ന്നു കിട്ടാത്തത്.

(ഈ കവിത കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ചു)

60 comments:

ടി.പി.വിനോദ് said...

അഞ്ച് അന്ധവിശ്വാസങ്ങള്‍

Manjithkaini said...

ആദ്യത്തെ രണ്ടു അന്ധവിശ്വാസങ്ങളും കലക്കി.

പിന്നെയുള്ള രണ്ടന്ധവിശ്വാസങ്ങളും
മനസിലാക്കാനുള്ള
പാകത ഇല്ലെന്നറിയുമ്പോഴാണ്
ഇങ്ങനെയൊരു കമന്റിട്ട്
പിന്‍‌വാങ്ങുന്നത്.

സംസാര സാഗരത്തിലെ അന്ധവിശ്വാസങ്ങള്‍ ഇങ്ങനെ തെളിമയുള്ളതായിരുന്നെങ്കില്‍ ലോകം എത്ര നന്നായേനേ :)

vimathan said...

കാറ്റിലലിഞ്ഞ
കരച്ചിലുകള്‍
വന്നു തൊടുമ്പോഴാണ്
മുളങ്കാട്ടില്‍ നിന്ന്
ഭാഷയിലില്ലാത്ത
ഞരക്കങ്ങളുണ്ടാകുന്നത്.

ലാപുട, നന്ദി,
മുളകള്‍ക്ക് പക്ഷെ ഓര്‍മ്മകള്‍ ബാക്കിയാകുന്നുണ്ടായിരിക്കണം, ഓടക്കുഴലില്‍ പുനര്‍ജനിക്കാന്‍.

രാജ് said...

ലൈബ്രറി വായിച്ചതിനു ശേഷം ഒരു കമന്റെഴുതിയിരുന്നു, നിര്‍ഭാഗ്യവശാല്‍ ആ കമന്റ് സേവ് ആയില്ല. കൊച്ചു കൊച്ചു് അരുവികള്‍ ചേര്‍ന്നൊരു പുഴയാകുന്നതുപോലെ, ലാപുടയുടെ ചെറിയ കവിതകള്‍ ഇണക്കിച്ചേര്‍ത്തു ബൃഹത്തായ പുഴപോലെ കാണുവാന്‍ ഞാന്‍ എന്ന വായനക്കാരന്‍ ആഗ്രഹിച്ചിരുന്നു. അന്ധവിശ്വാസത്തിന്റെ അഞ്ചുകവിതകള്‍ വായനക്കാരന്റെ മോഹത്തിന്റെ സഫലീകരണം കൂടിയാണു്. വളരെ നല്ല കവിത.

വളയം said...

ഈ വരികള്‍ വായിക്കാതെ പോകുന്നത്
ഇവിടെ ഒരു കമന്റിടാതെ പോകുന്നത്
നിലവിലില്ലാത്ത നാണയങ്ങളുടെ കനം കൊണ്ട് ധനികനാവുന്നപോലെയായിരിക്കും

Unknown said...

അതിമനോഹരങ്ങളായ വരികള്‍!

അവസാനത്തെ രണ്ടെണ്ണം വളരെ ഇഷ്ടപ്പെട്ടു.

Rasheed Chalil said...

മനോഹരമായ വരികള്‍

ആനക്കൂടന്‍ said...

ഇപ്പോഴാണ് ലാപുടയുടെ കവിതകള്‍ വായിക്കുന്നത്. ആഴവും അര്‍ത്ഥവുമുള്ള നിരീക്ഷണം.
നന്ദി ചിലതൊക്കെ മനസിലേക്ക് ഇട്ടു തന്നതിന്.

മുസ്തഫ|musthapha said...

എന്തു നല്ല വരികള്‍...

ലപുട... നന്നായിരിക്കുന്നു.

സു | Su said...

കുറേയൊക്കെ മനസ്സിലായി.മനസ്സിലായത് മനോഹരം. ഇനി മനസ്സിലാവാന്‍ ഇരിക്കുന്നത് അതിമനോഹരമാവും.

ബാക്കി മനസ്സിലാക്കാന്‍, മണ്‍‌മറഞ്ഞവരുടെ മൊഴിയാത്ത വാക്കും തേടി പിന്നാലെ പോകുന്ന വേരിനെപ്പോലെ ഇവിടെയൊക്കെ ചുറ്റിത്തിരിയാം.

അഷ്റഫ് said...

വളരെ നന്നായിട്ടുണ്ട്.....

Aravishiva said...

ഇലത്തുമ്പില്‍
തുളുമ്പി വിറച്ചുള്ള
നില്‍പ്പിനെപ്പറ്റി
ഭാരമുള്ള ഒരു ഉപമ
ആര്‍ക്കെങ്കിലും
തോന്നുമ്പോഴാണ്
മഞ്ഞുതുള്ളി
താഴേക്കു വീഴുന്നത്....

മഴത്തുള്ളി ഉപമയിലും ഉപമ മഴത്തുള്ളിയിലും ആരുമറിയാതെ ലയിച്ചു ചേര്‍ന്നത് ആ വരികള്‍ പോലും അറിഞ്ഞിട്ടുണ്ടാവില്ല...
എത്ര സുഖമുള്ള വിശ്വാസം...ക്ഷമിയ്ക്കൂ ലാപുടയുടെ ഭാഷയില്‍ അന്ധവിശ്വാസം...
ബാക്കി കവിതകള്‍ക്ക് മൌനം തന്നെ ഏറ്റവും വലിയ അഭിനന്ദനം.....

raghumadambath@gmail.com said...

ടോ ലാപുടേ
നന്നായിരിക്കുന്നു

തന്റെ പ്രായമൊന്നും നോക്കുന്നില്ല

പിന്നെ
ഭൂപടം ഒക്കെ നമ്മളൊണ്ടുക്കായതല്ലടോ

അതിനു മുമ്പും അതങിനെയാണടോ

പറ്റിയ ഒരു വാക്ക്
തന്റെ വായില്‍ നിന്നും വരട്ടെ
കാത്തിരിക്കുനു...................

ബെന്യാമിന്‍ said...

മനോഹരങ്ങളായ അഞ്ച്‌ കുഞ്ഞിക്കവിതകള്‍!! ഉത്തരാധുനിക കവിതയുടെ വക്‌താവായിരിക്കുകയും അതിനുവേണ്ടി പാരമ്പര്യവാദികളോട്‌ നിരന്തരം കലഹം കൂടുകയും ചെയ്യുന്നതില്‍ അഭിമാനം തോന്നുന്നു.

Abdu said...

ഉറക്കത്തിന്റെ ഭൂപടം...,തണുപ്പിന്റെ
ചില്ലുനൂലുകള്‍...., മനൊഹരമായിരിക്കുന്നു,
നല്ല ചിന്തകള്‍, നല്ല തൊന്നലുകള്‍,
ഹൃദ്യമാകുന്നു വാക്കുകളുടെയീ ഓടിയാലും ഓടിയാലും‍
തീരാത്ത ചില്ലുനൂല്‍ സംഗീതം,
നന്ദി.

-അബ്ദു-‍

ജ്യോതിര്‍മയി /ज्योतिर्मयी said...

ലാപുട,

താങ്കളുടെ ഒരുവിധം എല്ലാ രചനകളും ഞാന്‍ വായിച്ചിട്ടുണ്ട്‌.എല്ലാം വേറിട്ടകാഴ്ച്ചകള്‍ തന്നെ. നല്ല നിരീക്ഷണം, നല്ല ഭാവന. ഏറ്റവും കുറച്ചുവാക്കുകള്‍ ഉപയോഗിച്ച്‌, എത്രമനോഹരമായാണ്‌, ആശയങ്ങള്‍ ഉരുട്ടിത്തരുന്നത്‌. നന്നായി.

K.V Manikantan said...

ലാപുട,

ലൈബ്രറിയ്ക്കും ഈ അഞ്ച് അന്ധവിശ്വാസങ്ങള്ക്കും വേണ്ടിയായിരുന്നു താങ്കളുടെ അല്പനാളത്തെ മൌനം എങ്കില് ഇനിയും മൌനത്തിലേക്ക് ചേക്കേറിക്കൊള്ളൂ...

ഞാന് അടുത്ത കാലത്ത് വായിച്ച ഏറ്റവും മികച്ച കവിതയാണ് ഈ അന്ധവിശ്വാസങ്ങള്. ഗംഭീരം എന്നൊക്കെ എഴുതിയാല് കുറഞ്ഞ് പോകും. തൂക്കണാം കുരുവി കൂട് കെട്ടുന്നപോലെ അത്ര ശ്രദ്ധയോടെ വരികള് ചേറ്ത്ത് വച്ച് നിറ്മ്മിച്ച ഗംഭീര രചനകള്!!!! (ഞാന് തൊപ്പി ഊരി തലകുനിച്ച് നില്ക്കുന്നു.)

ഇതു പോലെ ഞാന് നിന്നത് പണ്ട് മൂന്നാമിടത്തിലേക്ക് താങ്കള് അയച്ചുതന്ന മൃഗശാല എന്ന കവിത വായിച്ചിട്ടായിരുന്നു. പറ്റിയാല് അത് ഇവിടെ പോസ്റ്റ് ചെയ്യണമേ. (ആല്ലെങ്കില് ഞാന് എന്റെ ബ്ലോഗിലിടും. ജാഗ്രതൈ!)

ഒന്ന് സ്വയം പൊക്കട്ടേ!!!!
ലാപുടയോട് ബ്ലോഗ് തുടങ്ങാന് പറഞ്ഞ പറഞ്ഞ് ഈമെയില് അയച്ചയച്ച എന്റെ കീബോഡുകള് തേഞ്ഞുപോയതായിരുന്നു.... ബൂലോഗവാസികള് എന്നോട് കടപ്പെട്ടിരിക്കുന്നു.!!!

അനോമണി said...

വളരെ മനോഹരമായിരിക്കുന്നു ലാപുടന്‍. ഗംഭീരം! ആദ്യ രണ്ടിനോളം ആശയത്തിന്‍‌റെ കനത്തില്‍മാത്രമേ പിന്നെയുള്ളവ കിടനില്‍ക്കുന്നുള്ളുവോ എന്നൊരു സംശയവും കൂടെ!

സങ്കുചിതന്‍..തീര്‍ച്ചയായും താങ്കളോട് ഒരു വലിയ സമൂഹം തന്നെ കടപ്പെട്ടിരിക്കുന്നു. ലാപുടനെ കൊണ്ടുന്വന്നതിനു മാത്രമല്ല..ബ്ലൊഗിങ്ങിന്‍‌റെ ഗതിവേഗങ്ങള്‍ നിയന്ത്രിക്കുന്ന കരുതലോടെയുള്ള സൂക്ഷ്മങ്ങളായ ഇടപെടലുകള്‍ക്കുമായിക്കൂടി.

ടി.പി.വിനോദ് said...

കമന്റ് ചെയ്ത ഓരോരുത്തര്‍ക്കും നന്ദി...

കവിത എന്നെ ഭാഷയോടു ഘടിപ്പിക്കുന്ന വിജാഗിരിയാണ് ...ജീവിതത്തിലേക്കും സമയത്തിലേക്കും ഞാന്‍ തുറക്കുകയും അടയുകയും ചെയ്യുന്നത് അതിന്റെ ഉത്തോലക ധര്‍മ്മത്തിലൂടെ...അതിന്റെ ലോഹശരീരത്തെ തുരുമ്പെടുക്കാതെ കാക്കുന്നതു വായനയിലൂടെ ഇവിടെ വന്നു നിറയുന്ന സ് നേഹം....

നന്ദി വീണ്ടും ....വിനിമയങ്ങളെ അര്‍ത്ഥവത്താക്കുന്ന ഈ വിരുന്നെത്തലുകള്‍ക്ക്...

Anonymous said...

പ്രൊഫൈല്‍ ചിത്രത്തിലെ ലംബമല്ലാത്ത നിന്റെ നില്പ് പോലെ കവിതകള്‍.... യാത്രയ്ക്കൊരുങ്ങിയ ഭാവം...

പറഞ്ഞുതീരാത്ത വാക്കുകള്‍ തേടിയുള്ള നിന്റെ യാത്രകള്‍ക്ക് എല്ലാ ഭാവുകങ്ങളും!!!

ലിഡിയ said...

ലാപുടയുടെ കവിതകളെ ഞാന്‍ ഓര്‍ക്കുന്നത് ഇങ്ങനെയാണ്..

ചെറുപ്പത്തില്‍ ഇഷ്ടമുള്ള ജ്യൂസോ മിഠായിയോ വിരുന്നു വീട്ടിലോ,വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോഴൊ കിട്ടുന്ന ഒരു തുണ്ട് പോലെ..

കൂടുതലെടുക്കാന്‍ തോന്നുന്ന ഇഷ്ടം,ഇല്ലെന്നറീയുമ്പോളുള്ള നിരാശ.

നല്ല കവിതകള്‍.

-പാര്‍വതി.

kusruthikkutukka said...

ലാപുടയുടെ വരികള്‍
വായിച്ചതു കൊണ്ടാണു
എനിക്കും കവിത എഴുതാന്‍
ആഗ്രഹം വരുന്നതു :)

കൊറിയയില്‍ നിന്നും
കുറിച്ച് വെച്ച
കുട്ടിക്കവിതകള്‍
കുസ്യതിക്കുടുക്ക
കേട്ടിരിക്കുന്നു. :) :)

കരീം മാഷ്‌ said...

ലാപുഡയുടെ എല്ലാ പോസ്‌റ്റും വായിക്കാറുണ്ട്‌.
എന്റെ കവിതാ ജ്ഞാനത്തെ കുറിച്ചു എനിക്കു നല്ല മതിപ്പില്ലാത്തതിനാല്‍ കമണ്ട്‌ ഇടാറില്ല. പക്ഷെ അതോരു ഗര്‍വായി തെറ്റിദ്ധരിക്കപ്പെട്ടാലോ എന്നു കരുതി ഇതെഴുതുന്നു.
ലാപുഡയുടെതൊന്നും നഷ്‌ടപ്പെടുത്താറില്ല.

ഡാലി said...

എല്ലം കവിതകളും ഇഷ്ട്പെട്ടു
കൂടുതല്‍ ഇഷ്ടമായത്
“ ഉറക്കത്തിന്റെ ഭൂപടം
വൃത്തത്തിലായതു കൊണ്ടാണ്
സ്വപ്നങ്ങളിലെ ഓട്ടം
ഓടിയാലും ഓടിയാലും
തീര്‍ന്നു കിട്ടാത്തത്.“

ഒരു ചോദ്യം: ഉറക്കത്തിന്റെ ഗുരുത്വകര്‍ഷണം കൊണ്ടാണൊ സ്വപ്നത്തില്‍ എഴുന്നേറ്റാലും എഴുന്നേറ്റാലും വീണു പോകുന്നത്.

ടി.പി.വിനോദ് said...

അനോണീ, നന്ദി ഇനിയും ഈ വഴിയില്‍ വരിക ..

പാര്‍വതീ, നന്ദി...ഇവിടെയുള്ള വാക്കുകളെ ഇഷ്ടമാവുന്നുവെന്നറിഞ്ഞതില്‍ ഏറെ സന്തോഷം...

നന്ദി കുസൃതിക്കുടുക്കേ ...ഇനിയും ഈ ഒച്ചകളെ കേട്ടറിയാനെത്തുമെന്നു പ്രതീക്ഷിക്കുന്നു..

കരീം മാഷേ ....കവിതകള്‍ വായിക്കാറുണ്ടെന്നറിയുന്നതില്‍ ഏറെ സന്തോഷം..നന്ദി.. വീണ്ടും വരിക....

ഡാലി....നന്ദി...സ്വപ്നത്തില്‍ നിന്നുള്ള Escape velocity ജീവിതത്തെക്കാള്‍ കൂടുതലാണോ കുറവാണോ എന്നു ഇപ്പോള്‍ ആലോചിക്കുന്നു.....

bodhappayi said...

ഭംഗിയുള്ള വരികള്‍ ലാപുടാ

ഡാലി said...

ഹെയ് ഈ ചിന്ത കണ്ടില്ലല്ലോ!
“സ്വപ്നത്തില്‍ നിന്നുള്ള Escape velocity ജീവിതത്തെക്കാള്‍ കൂടുതലാണോ കുറവാണോ എന്നു ഇപ്പോള്‍ ആലോചിക്കുന്നു.” ഗംഭീരം. ആലോചിക്ക്.

വിശ്വേട്ടന്റെ ഈ കഥ
കണ്ടോ?

Visala Manaskan said...

ലാപുടേ,

മനോഹരമായിരിക്കുന്നു താങ്കളുടെ കവിതകള്‍.
ബ്ലോഗ് സമൂഹം സങ്കുചിതനോട് കടപ്പെട്ടിരീക്കുന്നു.

കവിത, സീരിയസ് കഥ എന്നൊക്കെ കേട്ടാല്‍ പിന്നെ അധികം അവിടെ കിടന്ന് കറങ്ങാതെ ഓടി രക്ഷപ്പെടുന്ന ടീമാണ് ഞാന്‍. കാരണം എനിക്കതൊന്നും അത്ര എളുപ്പം മനസ്സിലാവില്ല. പക്ഷെ, ഇത് എനിക്ക് മനസ്സിലാവാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല.

nalan::നളന്‍ said...

ലാപുട,
അതീവഭംഗിയുള്ള നിരീക്ഷണങ്ങളാണു നിങ്ങളുടേത്. ചിരിച്ചുപോയി അറിയാതെ, പ്രത്യേകിച്ചും മുളങ്കാട്ടിലെ ഞരക്കം കേട്ടു

തറവാടി said...

ലാപുട, നല്ല വരികള്‍

ശിശു said...

തണുപ്പിന്റെ
ചില്ലുനൂലുകള്‍
സംഗീതമാവുന്നതു കേട്ട്
ആരെങ്കിലും
അതേ ഈണത്തില്‍
മൂളിനോക്കുമ്പോഴാണ്
ആകാശം മഴയെ
മേഘങ്ങളിലേക്ക്
പിന്‍വലിക്കുന്നത്
നല്ല വരികള്‍, നല്ല നിരീക്ഷണം

വല്യമ്മായി said...

നിങ്ങളൊരു മാന്ത്രികനാണ്.കുറച്ച് വാക്കുകള്‍ കൊണ്ട് ഒരു പാട് ചിന്തകള്‍ ജനിപ്പിക്കുന്ന മാന്ത്രികന്‍.

Vempally|വെമ്പള്ളി said...

ചേറും ചെളിയുമെല്ലാം കഴുകിക്കളഞ്ഞ് പളുങ്കുമുത്തുകള്‍ ചേര്‍ത്തു
കൊരുത്ത മാലപോലെ
താങ്കള്‍
വാക്കുകള്‍ ചേര്‍ത്തു വച്ചിരിക്കുന്നു
-സുന്ദരം

ടി.പി.വിനോദ് said...

കുട്ടപ്പായീ, നന്ദി ആ നല്ല വാക്കുകള്‍ക്ക്..

ഡാലി ആ കഥ വായിച്ചു...കാണിച്ചുതന്നതിനു നന്ദി...

വിശാല്‍ജീ വളരെ സന്തോഷം ..എന്റെ വാക്കുകള്‍ ഇഷ്ടമാണെന്നറിയുന്നതില്‍..

നളന്‍ മാഷേ വീണ്ടും ലാ‍പുടയിലെത്തിയതിനു നന്ദി..

നന്ദി ഗൃഹാതുരം...നിങ്ങളുടെ അഭിപ്രായത്തിനും പാഠഭേദത്തിനും...

നന്ദി തറവാടി...വീണ്ടും ലാപുടയിലെക്കു വരിക..

വീണ്ടും ലാപുടയിലെത്തി അഭിപ്രായം കുറിച്ചതില്‍ വളരെ സന്തോഷം ശിശു...

ചാക്കോച്ചി...നന്ദി താങ്കളുടെ നല്ലവാക്കുകള്‍ക്ക്...പിന്നെ ആ ചോദ്യം ഞാന്‍ തന്നെ പലപ്പോഴും ചോദിച്ചുനോക്കാറുണ്ട്...ചിലപ്പോള്‍ ആഹ്ലാദത്തോടെയാണെങ്കില്‍ വേറെ ചിലപ്പോള്‍ സങ്കടത്തോടെ...

വല്ല്യമ്മായീ..വീണ്ടും വിരുന്നെത്തിയതിനു നന്ദി...

നന്ദി വെമ്പള്ളി മാഷേ , സ്നേഹം നിരഞ്ഞ നിങ്ങളുടെ വായനയ്ക്ക്...വീണ്ടും വരുമല്ലോ ഇവിടെ..

Roby said...

ലാപൂട്ടയുടെ അന്ധവിശ്വാസത്തിന്റെ അഞ്ച്‌ കവിതകളും ഗംഭീരം. മുന്‍കവിതകളില്‍ നിന്ന്‌ വ്യത്യസ്ഥമായി ഇവ ഒരൊ imageകള്‍ സൃഷ്ടിക്കുന്നുണ്ട്‌ മനസ്സില്‍. അതുകൊണ്ടാണോ ഇത്തവണ അകമ്പടിയായി ചിത്രം വേണ്ടെന്നു വച്ചത്‌...? മാത്രമല്ല, മുന്‍പു പറഞ്ഞപോലെ കടങ്കഥകളല്ലല്ലോ അന്ധവിശ്വാസങ്ങള്‍...അല്ലേ...

Sudhir KK said...

ലാപുട, ഞാന്‍ പെരിങ്ങോടനോട് കടപ്പെട്ടിരിക്കുന്നു, ഈ കവിതകള്‍ ചൂണ്ടിക്കാണിച്ചതിന്. കുറെ ദിവസമായി ബൂലോഗം കാണാറേ ഇല്ല. മറ്റെല്ലാ കവിതകള്‍ക്കും ഞാനോരോ കുറവു കണ്ടു പിടിച്ച് (അമ്പട ഞാനേ!) എഴുതിയിരുന്നു. സത്യം പറയട്ടെ. എനിക്കങ്ങനൊന്നും പറയാനില്ല. പെര്‍ഫക്ട്‌! അഭിനന്ദനങ്ങള്‍
മറ്റു കവിതകളിലെ നിരീക്ഷണ സ്വഭാവം (കാര്യം, കാരണം എന്ന ബന്ധം) ഇതില്‍ ഭേദിച്ചത് നന്നായി.

“ഇലത്തുമ്പില്‍
തുളുമ്പി വിറച്ചുള്ള
നില്‍പ്പിനെപ്പറ്റി
ഭാരമുള്ള ഒരു ഉപമ
ആര്‍ക്കെങ്കിലും
തോന്നുമ്പോഴാണ്
മഞ്ഞുതുള്ളി
താഴേക്കു വീഴുന്നത്.“

ഇതു വായിച്ച് എന്റെ മനസിനുള്ളിലും ഒരു മഞ്ഞുതുള്ളി തുളുമ്പി വിറച്ച് താഴേയ്ക്കു വീണു. മനോഹരം! ഇനിയുമിനിയും ഇത്തരം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കൂ ലാപ്പുടേ.

Santhosh said...

ലാപുടയുടെ വേറിട്ടു നില്‍ക്കുന്ന നിരീക്ഷണങ്ങള്‍ സവിശേഷമായൊരു വായനാ സുഖം തരുന്നു. എന്നാല്‍ അവയെ ഒന്നു കൂടി പ്രിയതരമാക്കുന്നത് അത്യന്താധുനികതയുടെ ജാടയില്ലായ്മയാണ്. ഇത്തരം എഴുത്തിലൂടെ ഒന്നുകില്‍ വായനക്കാരനുമായി നേരിട്ട് സം‌വദിക്കാനാവുന്നു, അല്ലെങ്കില്‍ വായനക്കാരന്‍ എഴുത്തുകാരന്‍റെ ചിന്താമണ്ഡലത്തിനടുത്തെത്താതെ എങ്ങോ മറയുന്നു. വളരെ നേര്‍ത്ത ഒരു മതിലാണ് ഇവയ്ക്കിടയിലുള്ളത്.

ലാപുട, ഈയുള്ളവനുള്‍പ്പടെ ഒട്ടനവധി വായനക്കാര്‍ ആ മതിലിനിപ്പുറത്ത് താങ്കളോടൊപ്പമാണ്.

നന്ദി!

Adithyan said...

ലാപുട,
സന്തോഷ് പറഞ്ഞത് ഞാന്‍ ശരിവയ്ക്കുന്നു.
-ഒപ്പ് :)

ലാപുടയുടെ കവിതകള്‍ ഒന്നും വിടാറില്ല. വിശാല്‍ജി പറഞ്ഞ പോലെ ‘കവിത, സീരിയസ് കഥ എന്നൊക്കെ കേട്ടാല്‍ പിന്നെ അധികം അവിടെ കിടന്ന് കറങ്ങാതെ ഓടി രക്ഷപ്പെടുന്ന ടീമാണ് ’ ഞാനും... പക്ഷെ താങ്കളുടെ കവിതകള്‍ അത്യുഗ്രന്‍ :)

Anonymous said...

എനിക്കിതിലെ ഓരോ വരിയും ഇഷ്ടപ്പെട്ടു.. ആ ഉറക്കത്തിന്റെ ഭൂപടവും ചില്ലു നൂലും ഒക്കെ യാതൊരു രക്ഷയുമില്ല. കുറേ ദിവസായി ഇത് തന്നെ വായിക്കണു. കമന്റാന്‍ ഒരു സംശയം...എന്താ പറയാന്ന്... താങ്കളെ ബ്ലോഗിപ്പിച്ച സങ്കു മാഷിനും പ്രത്യേക പാരിതോഷികം.

(ആദീന്റെ പോലെ ആരെങ്കിലും പറയണത് കോപ്പി അടിക്കാന്ന് അന്നേരം കത്തീല്ലാ.:)

റീനി said...

ലാപുട, അഞ്ചുകുഞ്ഞിക്കവിതകളും വളരെ ഇഷ്ടമായി. ഭാവനസൃഷ്ട്ടിച്ച പെരുമഴയില്‍ ഒഴുകിയെത്തുന്ന വാക്കുകള്‍. വാക്കുകള്‍ സൃഷ്ട്ടിച്ച കവിതയുടെ മാസ്മരലോകത്തില്‍ ഈ അന്ധവിശ്വാസങ്ങള്‍ക്ക്‌ അടിമയാകുന്ന അനുവാചകര്‍.

K.V Manikantan said...

കവിതയ്ക്ക് 42 കമന്റ്സ്! ഞാന്‍ ധന്യനായി. വിശാലനെപോലെയുള്ള ഗദ്യ നറ്മ്മ പുലികള്‍ ഇവിടെ വന്നല്ലോ. വെറും വരവല്ല ആസ്വദിച്ചോണ്ട്.

വേറൊരു സിംഹം മേയുന്നുണ്ട്. കമന്റാനെല്ലാം പഠിച്ചുവരുന്നതേയുള്ളൂ. അദ്ദേഹത്തിന്റെ ബ്ലോഗും സന്ദറ്സിക്കാന്‍ ഞാന്‍ കവിതാ സ്നേഹികളോട് അഭ്യറ്ത്ഥിക്കുന്നു.ചങ്ങാടം

റീനി said...

ലാപുട കവിതകള്‍ വായിച്ചുകഴിഞ്ഞ്‌ ഞാന്‍ പറയുകയാണ്‌...സങ്കുചിതമനസ്ക്കാ, സ്വയം പൊങ്ങിക്കോളു. താങ്കള്‍ക്കും അഭിനന്ദനങ്ങളുടെ ഒരുപിടി പൂക്കള്‍!

മീനാക്ഷി said...

നല്ല വരികള്‍.

കണ്ണൂസ്‌ said...

ആ അഞ്ചു കവിതകളുടെ കൂടെ ഇതു കൂടി ചേര്‍ത്തു വെച്ചു നോക്കൂ.

കവിത എന്നെ ഭാഷയോടു ഘടിപ്പിക്കുന്ന വിജാഗിരിയാണ് ...ജീവിതത്തിലേക്കും സമയത്തിലേക്കും ഞാന്‍ തുറക്കുകയും അടയുകയും ചെയ്യുന്നത് അതിന്റെ ഉത്തോലക ധര്‍മ്മത്തിലൂടെ...അതിന്റെ ലോഹശരീരത്തെ തുരുമ്പെടുക്കാതെ കാക്കുന്നതു വായനയിലൂടെ ഇവിടെ വന്നു നിറയുന്ന സ് നേഹം....

ഇതാണ്‌ ലാപുട. ചാവാന്‍ കിടക്കുകയാണെങ്കിലും, ഇത്തരം സൃഷ്ടികള്‍ക്ക്‌ കമന്റ്‌ ചെയ്തില്ലെങ്കില്‍, വായനക്ക്‌ അര്‍ത്ഥമില്ലാതെയാവും.

രണ്ടു കണ്ണിലും വ്യത്യസ്ത ഭാവം അഭിനയിക്കുന്ന (ഇതിന്റെ പേരെന്താ, ഓര്‍മ്മിച്ചിട്ടു കിട്ടുന്നില്ലല്ലോ) കഥകളിക്കാരന്റെ അവസ്ഥയിലാണ്‌ ലാപുടയെ നോക്കുമ്പോള്‍ ഞാന്‍. ഒരു കണ്ണില്‍ ബഹുമാനം, ആദരവ്‌, വിനയം. മറുകണ്ണില്‍ അസൂയ, കുശുമ്പ്‌, കുന്നായ്‌മ.

K.V Manikantan said...

കണ്ണൂസേ,

എന്തോ “ലോചനം“ അല്ലേ അത്?

നീലലോചനം?
അതിലോചനം?.....

ഇഡ്ഡലിപ്രിയന്‍ said...

ഘനഗംഭീരം....
വരികള്‍ക്ക്‌ ഒരു ജീനിയസ്സ്‌ ടച്ച്‌....

കണ്ണൂസ്‌ said...

അല്ല സങ്കൂ.. ഇത്‌ വേറെന്തോ.. നാവിലിരിപ്പുണ്ട്‌!!

കോട്ടക്കല്‍ ദില്‍ബുഗുരുക്കളേ.. ഹെല്‍പ്പ്‌!!

Unknown said...

മീനലോചനം? ഏകലോചനം? ഇതൊന്നും അല്ലെങ്കില്‍ പിന്നെ ഫോണ്‍ ചെയ്യുക തന്നെ വേണം കണ്ണൂസേട്ടാ. :(

ടി.പി.വിനോദ് said...

റോബീ, നന്ദി..നീ പറഞ്ഞതു ശരിയാണ്..എന്റെ ചില പതിവുകളില്‍ നിന്ന് വേറിടാനുള്ള ശ്രമം ഇതിലൂണ്ടായിരുന്നു...

കൂമന്‍സേ,വളരെ നന്ദി...ഇനിയും എന്റെ വാക്കുകള്‍ക്ക് നിങ്ങളൂടെ ജാഗ്രതകളെ ആവശ്യമുണ്ട്..

സന്തോഷ് മാഷേ...വളരെ സന്തോഷം...ഈ കവിതകള്‍ നിങ്ങളെ തൊടുന്നുവെന്നറിഞ്ഞതില്‍...

ആദിത്യാ, നന്ദി ..ഒരിക്കല്‍ കൂടി എന്റെ വാക്കുകളോട് ചേര്‍ന്നു നിന്നതിന്...

ഇഞ്ചീ, തെളിമയുള്ള ആ പ്രതികരണങ്ങള്‍ക്ക് ഒരിക്കല്‍കൂടി നന്ദി...

റീനി, നന്ദി ...വീണ്ടും ഇവിടെ കോറിയിട്ട നല്ല വാക്കുകള്‍ക്ക്...

സങ്കുചിതാ....എന്നെയും ഇതു അമ്പരപ്പിക്കുന്നു....കവിത ഒരു ന്യൂനപക്ഷത്തിന്റെ മാത്രം ഇഷ്റ്റങ്ങളില്‍ ഒതുങ്ങുന്ന ഒന്നാണെന്ന എന്റെ തോന്നലുകളെ അട്ടിമറിച്ച് ഈ വായനകള്‍ ഒരു പാട് സന്തോഷിപ്പിക്കുന്നു...

നന്ദി മീനാക്ഷി...വീണ്ടും ഈ വഴി വരിക...

കണ്ണൂസേ...നന്ദി ഒരു പാട്...സാധ്യമായ എല്ലാ അര്‍ത്ഥങ്ങളിലൂടെയും നിങ്ങളുടെ പ്രതികരണം എന്റെ വാക്കുകളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു...

നന്ദി ഇഡ്ഡലിപ്രിയാ...ഇനിയും വരിക ഇവിടെ...

കണ്ണൂസേ , ദില്‍ബാസുരാ, സങ്കുചിതാ, നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന സംഗതി ‘ഏകലോചനം ‘ തന്നെയാണെന്നു തോന്നുന്നു....

ഗോപകുമാര്‍ said...

കൊള്ളാം ലാപുട.... കവിതകള്‍ മനോഹരമായിരിക്കുന്നു...

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

'ലാപുട'യെ പിടികിട്ടി.
താങ്കള്‍ കവി തന്നെയാണ്‌.
അതിശയകരമായ കൈയൊതുക്കം.'അല്‍ഭുതകരം' എന്നു പറയട്ടെ, ഇതിനു തൊട്ടുമുമ്പ്‌ 'മൂന്നാമിട'ത്തിലൂടെയാണ്‌ ആ തിരിച്ചറിവുണ്ടായത്‌.

ആറ്റിക്കുറുക്കി, ഉരുട്ടി പതം വരുത്തിയ വാക്കുകളായി, വീണ്ടും അവതരിക്കുക.

നമോവാകം.

മൈനാഗന്‍

ചില നേരത്ത്.. said...

ലാപുടയിലേക്കെത്താന്‍ വൈകിയതിന് മാപ്പ്..

Unknown said...

ആശയഗംഭീരവും, ചിന്തോദ്ദീപകവുമായ വരികള്‍ കൊണ്ട് സമൃദ്ധമായ കവിതകളാണിവിടെ നിറച്ചും.
അസ്സലായിരിക്കുന്നു ലാപുടേ!

ദിനേശന്‍ വരിക്കോളി said...

'ഉറക്കത്തിന്റെ ഭൂപടം
വൃത്തത്തിലായതു കൊണ്ടാണ്
സ്വപ്നങ്ങളിലെ ഓട്ടം
ഓടിയാലും ഓടിയാലും
തീര്‍ന്നു കിട്ടാത്തത്.'..
:)
ഹാ ............

uttopian said...

കൂടുതലായി ഒന്നും പറയാനില്ല .

ദിദാണ് കവിത. :)
ലാപുടയെ കാണുന്നതും വായിക്കുന്നതും ഇതാദ്യം . ഇനി നുമ്മ പുറകിലുണ്ടാവും എപ്പോഴും....
ഇങ്ങോട്ട് വഴിവെട്ടിയ സങ്കുചിതന് കാക്കത്തൊള്ളായി രം നന്ദി...

Joselet Joseph said...

ഗ്രേറ്റ്!

roopeshvkm said...

നമോവാകം..

തുമ്പി said...

ഒന്നും രണ്ടും അഞ്ചും അന്ധവിശ്വാസങ്ങള്‍ ഇഷ്ടപ്പെട്ടു.

Unknown said...

kavithakal orupad ishtamayi

Deepu said...

good one