Sunday, April 01, 2007

വിരുന്ന്

ഉള്ളതില്‍വെച്ച്
ഏറ്റവും നല്ല
ഉടുപ്പുകൊളുത്തി
ഉടലിനെ ഒരുക്കുന്നുണ്ട്.

കാ‍ണുന്നവര്‍ക്ക്
പാതി ദുരൂഹമായ
സന്തോഷത്തില്‍
മുഖത്ത് ചിരിയുണ്ട്.

സമയത്തിനെന്തിത്ര
മടിപിടിക്കാനെന്ന്
ഇറങ്ങേണ്ട നേരത്തിനായി
ധൃതികൂട്ടുന്നുമുണ്ട്.

ജീവിതത്തില്‍ നിന്ന്
കവിതയിലേക്ക്
വിരുന്നുപോകുമ്പോള്‍
വാക്കിന്റെ
മടിശ്ശീലയിലുണ്ടാകുമോ
അടുത്ത തവണ
മറക്കില്ലെന്നേറ്റിരുന്ന
മധുരമായൊരര്‍ത്ഥം ?

24 comments:

ടി.പി.വിനോദ് said...

വിരുന്ന്

Pramod.KM said...

ജീവിതത്തിന്റെ മടിശീലയില്‍ അനറ്ത്ഥങ്ങള്‍ ഉള്ളിടത്തോളം കാലം വാക്കിലെ അറ്ത്ഥങ്ങള്‍ക്ക് ഒരു പഞ്ഞവും വരില്ല ലാപ്പൂ....

Unknown said...

ജീവിതത്തില്‍ നിന്ന് കവിതയിലേക്കുള്ള വഴിയില്‍ മടിശീല കളവ് പോകുന്നു, ജീവിതത്തിനോ കവിതക്കോ കിട്ടാതെ പോകുന്നത് വഴിപോക്കന് കിട്ടുന്നു.

അഭയാര്‍ത്ഥി said...

മടിശ്ശീലയില്‍ നിന്നൊട്ടും ചോര്‍ന്നുപോയിട്ടില്ല ഈ കവിതയില്‍.

അത്‌ സുന്ദരിയായ ഒരു മിടുക്കിപെണ്‍കുട്ടിയെപ്പോലെ
ചിങ്ങവനത്ത്‌ നിന്ന്‌ കൊഞ്ചുന്നു ( കൊറിയയിലെ ആ സ്ഥലപ്പേര്‌ ഇങ്ങിനെ വായിക്കാന്‍
തോന്നിപ്പോയി)

സു | Su said...

വിരുന്ന് നന്നായി.

വാക്കുകള്‍ മനസ്സിലേക്ക് വിരുന്ന് വരുമ്പോള്‍, ആശയം ദാരിദ്ര്യമില്ലാതെ സന്തോഷിക്കുന്നു.

അനുപമ പ്രഭു said...

വളരെ നന്നായി.
ഞാനും ഒരു ബ്ലൊഗ് തുടങ്ങീട്ടുണ്ട്.
http://navaneethblog.blogspot.com/
നോക്കുമല്ലോ

വിശാഖ് ശങ്കര്‍ said...

അര്‍ത്ഥം വാര്‍ന്ന് മരണപ്പെട്ട ഒരു ആസക്തിയാണ് ജീവിതം.

അവിടെനിന്നും കവിതയിലേയ്ക്ക് വിരുന്നാണൊ,പലായനമാണൊ,നാടുകടത്തപ്പെടുന്നതാണോ,തടവിലാക്കപ്പെടുന്നതാണോ..അറിയില്ല.എന്തായാലും ഒരു പടപ്പുറപ്പാടല്ല.നമ്മുടെ കാലം അതിന്റെ അര്‍ത്ഥശൂന്യതകളുമായി എന്നേ സമരസപ്പെട്ടുകഴിഞ്ഞു..

‘വിരുന്ന്’ ആ സത്യം ഓര്‍മ്മിപ്പിക്കുന്നു.

Raghavan P K said...

ലാപുട ഒരു കവിതാ സമാഹാരം തന്നെ ഒരുക്കി വെച്ചത് ഇപ്പോഴാണ് കണ്ടത്. വിരുന്ന് എല്ലാവരും ചൂടോടെ കഴിക്കാനാണ് ഇഷ്ടപ്പെടുക. നല്ല കനമുള്ള മടിശ്ശീല.

മറ്റവ സമയം കിട്ടുമ്പോള്‍ ഒന്നൊന്നായി വയിക്കാന്‍ ശ്രമിക്കാം.

Manoj മനോജ് said...

കവിതകളില്‍ ചിലത് വായിച്ചു...

Sona said...

ആദ്യമായാണ് ഇതിലെ വരുന്നത്.എഴുതിയതെല്ലാം വായിച്ചു.വളരെ നന്നായിട്ടുണ്ട്.

ചില നേരത്ത്.. said...

സമയത്തിനെന്തിത്ര
മടിപിടിക്കാനെന്ന്
ഇറങ്ങേണ്ട നേരത്തിനായി
ധൃതികൂട്ടുന്നുമുണ്ട്.

അതിമനോഹരമായിരിക്കുന്നു ഈ വരികള്‍.

Rasheed Chalil said...

ലാപുടാ അതിമനോഹരം.

സുല്‍ |Sul said...

ലാപുടാ,
“മറക്കില്ലെന്നേറ്റിരുന്ന മധുരമായൊരര്‍ത്ഥം“
വഴിയിലൊന്നും കൊഴിയില്ലെന്നു നിനക്കാം
നന്നായിരിക്കുന്നു.
-സുല്‍

ടി.പി.വിനോദ് said...

പ്രമോദ്,അബ്ദു,ഗന്ധര്‍വ്വന്‍,സുവേച്ചി,അനുപമ പ്രഭു,വിശാഖ്,രാഘവേട്ടന്‍,മനോജേട്ടന്‍,സോന,ഇബ്രൂ,ഇത്തിരി,സുല്‍-എല്ലാവരുടെയും വായനയ്ക്കും വിപുലീകരണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഏറെ നന്ദി....

ടി.പി.വിനോദ് said...

പ്രമോദ്,അബ്ദു,ഗന്ധര്‍വ്വന്‍,സുവേച്ചി,അനുപമ പ്രഭു,വിശാഖ്,രാഘവേട്ടന്‍,മനോജേട്ടന്‍,സോന,ഇബ്രൂ,ഇത്തിരി,സുല്‍-എല്ലാവരുടെയും വായനയ്ക്കും വിപുലീകരണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഏറെ നന്ദി....

ടി.പി.വിനോദ് said...

പ്രമോദ്,അബ്ദു,ഗന്ധര്‍വ്വന്‍,സുവേച്ചി,അനുപമ പ്രഭു,വിശാഖ്,രാഘവേട്ടന്‍,മനോജേട്ടന്‍,സോന,ഇബ്രൂ,ഇത്തിരി,സുല്‍-എല്ലാവരുടെയും വായനയ്ക്കും വിപുലീകരണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഏറെ നന്ദി....

ടി.പി.വിനോദ് said...

പ്രമോദ്,അബ്ദു,ഗന്ധര്‍വ്വന്‍,സുവേച്ചി,അനുപമ പ്രഭു,വിശാഖ്,രാഘവേട്ടന്‍,മനോജേട്ടന്‍,സോന,ഇബ്രൂ,ഇത്തിരി,സുല്‍-എല്ലാവരുടെയും വായനയ്ക്കും വിപുലീകരണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഏറെ നന്ദി....

റീനി said...

ലാപുട, വിരുന്നുണ്ട്‌ ഭാവന വിടരുകയും മനസ്‌ നിറയുകയും ചെയ്തുവല്ലോ.

കവിത പതിവുപോലെ മനോഹരം.

കരീം മാഷ്‌ said...

ലളിതമായ പദപ്രയോഗം.
വളരെ നന്നായിരിക്ക്കുന്നു.

കുറുമാന്‍ said...

മാഷെ, നിറഞ്ഞ മടിശീലയില്‍ നിന്നും എടുക്കും തോറും അര്‍ത്ഥമുള്ള വാക്കുകള്‍ കൂടുകയേയ്യുള്ളൂ... ലാളിത്യമുള്ള ഈ കവിത മനോഹരം

വേണു venu said...

നല്ല കവിത ലാപുടെ , മടിശ്ശിലയില്‍‍ നിന്നും നല്ല വിരുന്നുകള്‍‍ ഒരുങ്ങട്ടെ. മനോഹരം.:)

ടി.പി.വിനോദ് said...

റീനി,കരീം മാഷ്,കുറുമാഷ്,വേണൂജി-ഒരുപാട് നന്ദി..വായനയ്ക്കും അഭിപ്രായത്തിനും.
qw_er_ty

ഗുപ്തന്‍ said...

ഇവിടുത്തെ കവിതകളില്‍ അഭിപ്രായം ഇടാന്‍ ഒരല്പം സമയം വേണ്ടിവന്നു. ദുര്‍ഗ്രാഹ്യത കൊണ്ടല്ല. പ്രതികരിക്കാനുള്ള മടി കൊണ്ട്.

ബ്ലോഗില്‍ വായിച്ച ഏറ്റവും നല്ല കവിത എന്ന് ഞാന്‍ വിലയിരുത്തുന്നത് ഈ കവിതയാണ് (വിരുന്ന്). വായിക്കാന്‍ ഇനിയും ഏറെയുണ്ടാവാം എങ്കിലും

ഇടങ്ങളുടെ കമന്റ് നന്നായിതോന്നി. പലപ്പോഴും വഴിയാത്രക്കാരന് കിട്ടുന്നുണ്ട്. ഭാഗ്യം. അല്ലേ.

അപ്പോള്‍ ഇവിടെയൊക്കെത്തന്നെ കാണും..കേട്ടോ

ee wordveri laputa-yute kavithakaLkkum vENO eeshvaraa

ടി.പി.വിനോദ് said...

മനൂ, വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.തുടര്‍ന്നും പ്രതീക്ഷിക്കുന്നു വായനയും പ്രതികരണങ്ങളും....:)