Friday, April 13, 2007

ഭാരം

ഭാരത്തിന്റെ
എത്ര കഥകള്‍
ഓര്‍മ്മയുണ്ടെന്ന്
അപ്പൂപ്പന്‍ താടി
കരിങ്കല്ലിനോട്
ചോദിച്ചു.

അഴിഞ്ഞും അലഞ്ഞും
പാറിപ്പറന്നതിന്റെ
ഓര്‍മ്മകള്‍ക്ക്
എത്ര ഭാരമുണ്ടെന്ന്
കരിങ്കല്ല്
അപ്പൂപ്പന്‍ താടിയോട്
മറുചോദ്യമായി.

16 comments:

ടി.പി.വിനോദ് said...

ഭാരം- പുതിയ പോസ്റ്റ്....
എല്ലാ ബൂലോഗ സുഹൃത്തുക്കള്‍ക്കും വിഷു ആശംസകള്‍....

സു | Su said...

പിന്നെ രണ്ടാളും ഉത്തരവും തേടി, ചോദ്യത്തിന്റെ ഭാരവുമായി അലഞ്ഞു.

Pramod.KM said...

അവസാനം ഭാരമുള്ള ഉത്തരം അലഞ്ഞു നടക്കുന്ന ചോദ്യത്തോടു ചോദിച്ചു:“പാറിനടന്ന ഓറ്മ്മകള്‍ക്ക് എത്ര ഭാരമുണ്ട്?”......
ലാപുടേ.....
നല്ല ഭാരമുള്ള കവിത.... ;);)

ഒടിയന്‍... said...

ഇന്നു ശനിയാഴ്ച..
കവിത ചെറുതും, എന്നാല്‍ ആശയത്തിണ്റ്റെ തെളിച്ചത്തില്‍കനമുള്ളതും അയി കാണപ്പെട്ടു.. എന്നു ബ്ളൊഗില്‍ എഴുതിയ ശേഷംഞാന്‍ അല്ലലേതുമില്ലാതെ ശയ്യയെ പൂകി.

Kiranz..!! said...

ഓര്‍മ്മ ശരിയെങ്കില്‍ മണ്ണാങ്കട്ടയും കരിയിലയും ഇത്തരമൊരു സംവാദം നടത്തിയിരുന്നു :)

ലാപുടയുടെ കവിതകള്‍ ചിലതൊക്കെ മനസിലായിത്തുടങ്ങി (എനിക്ക് :)

വേണു venu said...

ഇന്നലെ ബൂലോകം നല്ല കവിതകള്‍ കൊണ്ടു് സമ്പന്നമായിരുന്നു.
ഓരോ കവിതകളും വായിച്ചാസ്വദിച്ചപ്പോഴെല്ലാം മലയാള ബൂലോകത്തെ ഞാന്‍ മനസ്സാ നമിച്ചു.
ഇന്നലെ എനിക്കു് കാണാനും വായിക്കാനും സാധിച്ച ആ കവിതകള്‍ക്കെല്ലാം ഈ കമന്‍റിടുകയാണു്.
കവിത ആസ്വദിച്ചു സുഹ്രൂത്തേ.:)

ചിദംബരി said...

ചോദ്യവും,മറുചോദ്യവും നന്നായി.ഇതുവരെ വായിച്ചതില്‍ എറ്റവും പ്രിയം തോന്നിയത് “ആംബുലന്‍സ്”നോട്.ബാക്കി കവിതകളും വായിക്കണം.
അഭിനന്ദനങ്ങള്‍ ലാപുട..

ചില നേരത്ത്.. said...

ആറ്റികുറുക്കലിന്റെ ഉസ്താദാണ് ലാപുട.
നേര്‍ചിന്തകളെ കീഴ്മേല്‍ മറിക്കുന്ന നിരീക്ഷണങ്ങള്‍ പലപ്പോഴും.ഭാരം-പുനര്‍ വായനയ്ക്ക് പ്രേരിപ്പിക്കുന്ന കവിത.

Rasheed Chalil said...

ലാപ്പുടാ... :)

prem prabhakar said...

nice poet of definition and half stops,

reading lapuda is always like experiencing the pregnant spirit of semi colon which is a half tread path in meaning, as incomplete as an idea in life

Peelikkutty!!!!! said...

ഇത്തിരി വരികളില്‍‌ ലാപുടചേട്ടനൊരുപാട് കാര്യങ്ങളെപ്പൊഴും‌ പറയും..അഭിനന്ദനങ്ങള്‍.



ഒരു F1 വേണായിരുന്നു:)
1.മിയാന്‍ മിദാ..
2.അറാസായോ?
3.അന്യോങ്ഹീ ഗാസായോ.;) ..ഇതിന്റെയൊക്കെ അര്‍‌ത്ഥം‌ എന്താ?

qw_er_ty

അനിലൻ said...

ചോദ്യത്തെ പറന്നു വെട്ടുന്ന മറുചോദ്യം. അതോ തടുക്കുന്നതോ???
ഭാരം... വല്ലാതെ ഭാരപ്പെടുന്നു വിനോദ്. പാറിപ്പറന്നതിന്റെ ഓര്‍മകളുടെ ഭാരം.

മുസ്തഫ|musthapha said...

ലാപുട,

ഭാരമില്ലായ്മ ഒരു ഭാരവും ഭാരം ഒരു ഭാരമില്ലായ്മയും ആവുമ്പോള്‍ ജീവിതം സുന്ദരം & ടെന്‍ഷന്‍ ഫ്രീ :)

നല്ല വരികള്‍


ഒ.ടോ:
പീലിക്കുട്ടീ...
1.മിയാന്‍ മിദാ..
2.അറാസായോ?
ഇവര്‍ രണ്ടു പേരും വളരെ നല്ല രണ്ട് ക്രിക്കറ്റുകളിക്കാരായിരുന്നു :)

ടി.പി.വിനോദ് said...

വായിച്ചവര്‍ക്കും അഭിപ്രായമെഴുതിയവര്‍ക്കും ഒരുപാടൊരുപാട് നന്ദി, സ്നേഹം....

ടി.പി.വിനോദ് said...

പീലിക്കുട്ടി, പേടിക്കണ്ടാ തെറിയൊന്നുമല്ല അത്...:)
1.മിയാന്‍ മിദാ : സോറി.
2.അറാസായോ :ഈസ് ഇറ്റ് ഓ.കെ?
3.അന്യോങ്ഹീ ഗാസായോ..: ഇതിന് പ്രത്യേകിച്ച് അര്‍ത്ഥമൊന്നും ഇല്ല. ഇവന്മാര്‍ പിരിഞ്ഞു പോകുന്ന നേരത്ത് ഗുഡ് ബൈ എന്ന അര്‍ത്ഥത്തില്‍ പറയുന്ന ഒന്നാണ്. യഥാര്‍ത്ഥ അര്‍ത്ഥം സുഖമായിരിക്കട്ടെ എന്നോ മറ്റോ ആണ്.(ഭയങ്കര ഡീസന്റ് ആള്‍ക്കാരാന്നാ നാട്യം..ഒക്കെ ചുമ്മാ ഒരു ഷോ)

അഗ്രജാ, അതാരാപ്പാ ഈ വക ക്രിക്കറ്റുകാര്‍..രവിദേവ്,കപില്‍ശാസ്ത്രി ഇവരുടെയൊക്കെ ആരായി വരും ഈ മച്ചാന്മാര്‍?:)

qw_er_ty

Kuzhur Wilson said...

വലയെറിയുന്നവനു ഭാരം അവന്റെ അഭിലാഷമാണെന്ന് എഴുതിയതു പി.എ.നാസുമുദ്ദീനാണു.

ഇതിനും വല്ലാത്ത കനം ഉണ്ടു.