Friday, October 26, 2007

എണ്ണ എന്ന ആത്മകഥയെപ്പറ്റി പിണ്ണാക്ക് സംസാരിക്കുന്നു

രുചി വേണ്ടിടത്തെല്ലാം
കൊഴകൊഴാന്ന്
കൂട്ട് നിന്നിട്ടുണ്ട്.

മരുന്നിന്റെ
മിക്കപാര്‍ട്ടിയിലും
അംഗത്വമുണ്ട്.

ഉണങ്ങിച്ചുളിയുന്ന
ചിലയിടമെല്ലാം
മിനുക്കി നിര്‍ത്താന്‍
ഉത്സാഹിച്ചിട്ടുമുണ്ട്.

പറയാനുള്ളത് അതല്ല.

ചതഞ്ഞ് പിരിഞ്ഞ്
ഉള്ളുചോര്‍ന്ന്
ഇങ്ങനെയൊക്കെയായി
എന്നുപറയുമ്പോഴേക്കും
അതില്‍ക്കേറി
തന്റെയൊന്നും
ഉണക്ക ജീവിതത്തെ
സങ്കല്‍പ്പിച്ചു കളയരുത്.

45 comments:

Pramod.KM said...

കവിതക്കും,കവിതയുടെ തലക്കെട്ടിനും വിപ്ലവാഭിവാദ്യങ്ങള്‍:)

രജീഷ് || നമ്പ്യാര്‍ said...

അസാധ്യ സംഗതികളാണല്ലോ മാഷേ!

ഞാനിങ്ങനെ വെറ്തേ അദ്ഭുതം കൂറി നില്‍ക്കുന്നു.

കരീം മാഷ്‌ said...

വിളക്കിലുരുകി വെളിച്ചമായതു പറഞ്ഞില്ല.
മേദസ്സിലുറഞ്ഞു മരണഹേതുവായതും പറഞ്ഞില്ല.

ആട്ടികൊണ്ടു പോകുമ്പോള്‍ പിണ്ണാക്കു ചോദിച്ചിട്ടു കൊടുക്കാത്ത പിശുക്കന്മാര്‍,
വീട്ടില്‍ ചെന്നു ചോദിച്ചാല്‍ എണ്ണ കൊടുക്കുമൊ?.

Jayakeralam said...

Super, T P Vinod...Keep it up. Kareem Mash paranjathum adipoli
Very good poem.
Thank you

-------------------------
സ്നേഹപൂര്‍വ്വം
ജയകേരളം എഡിറ്റര്‍
ജയകേരളം കണ്ട് അഭിപ്രായം അറിയിക്കുമല്ലൊ.
http://www.jayakeralam.com

ശ്രീ said...

ഹൊ! എന്തെല്ലാം ചിന്തിക്കണം...

നന്നായിരിക്കുന്നു.

:)

വേണു venu said...

പിണ്ണാക്കിന്‍റെ സംസാരത്തില്‍‍ അത്ഭുതപ്പെടുന്നു വിനോദേ.:)

Raji Chandrasekhar said...

ഇല്ല, എണ്ണേ..

റോബി said...

എണ്ണ എന്നതിന്‌ സ്നേഹം എന്നു കൂടി അര്‍ഥമുണ്ടല്ലോ...
പക്ഷേ ഇവിടുത്തെ എണ്ണ അതെല്ലെന്നു വ്യക്തം...

രാഷ്ട്രീയം മണക്കുന്നല്ലോ മാഷേ

ധ്വനി said...

ചില ഉള്ളുചോരല്‍ ഉദാത്തമാണു പിണ്ണാക്കേ!!

വളരെ നല്ല കവിത!

ഞാന്‍ ഇരിങ്ങല്‍ said...

ഒന്നിലധികം വായിച്ചപ്പോഴാണ് ഇതിലെ രാഷ്ട്രീയം കുറച്ചെങ്കിലും മനസ്സിലാ‍യത്. ഇനിയും വായിച്ചാല്‍ കുറച്ചു കൂടെ മനസ്സിലാകും ഒരു പക്ഷെ അതു തന്നെയാണിതിലെ കാര്യവും

അഭിനന്ദനങ്ങള്‍.
എനിക്ക് തോന്നുന്നു താങ്കളുടെ മറ്റു കവിതകളില്‍ നിന്ന് വ്യത്യസ്തമാണിത്. ഭാഷാപരമായി.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Priya Unnikrishnan said...

extraordinary lines!!!

വിഷ്ണു പ്രസാദ് said...

ഗംഭീരമായിട്ടുണ്ട് ലാപുടാ.എഴുതിയ കൈകള്‍ ഒന്ന് പിടിച്ച് കുലുക്കി ‘നന്നായി’ എന്നു പറയേണ്ടതുണ്ട് ഈ കവിതയ്ക്ക്.

സങ്കുചിത മനസ്കന്‍ said...

അതില്‍ക്കേറി
തന്റെയൊന്നും
ഉണക്ക ജീവിതത്തെ
സങ്കല്‍പ്പിച്ചു കളയരുത്.

തലകുനിച്ചുപിടിച്ച് 3 മിനിറ്റ്
അതില്‍ ലാസ്റ്റ് ഒരു മിനിറ്റ് തൊപ്പിയൂരിക്കൊണ്ട്
-സങ്കുചിതന്‍

കിനാവ് said...

‘അതില്‍ക്കേറി
തന്റെയൊന്നും
ഉണക്ക ജീവിതത്തെ
സങ്കല്‍പ്പിച്ചു കളയരുത്.’
മേലില്‍ ഇല്ല. കവിത ഇഷ്ടാ‍യി.

aksharajaalakam.blogspot.com said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍

സു | Su said...

പിണ്ണാക്കിനതൊക്കെപ്പറയാം. പക്ഷെ, എന്തെങ്കിലും കണ്ടാല്‍, തങ്ങളുടെ ജീവിതത്തെ ബന്ധപ്പെടുത്തരുതെന്ന് പറഞ്ഞത് ശരിയായില്ല.

Sumesh Chandran said...

“ചതഞ്ഞ് പിരിഞ്ഞ്
ഉള്ളുചോര്‍ന്ന്
ഇങ്ങനെയൊക്കെയായി
എന്നുപറയുമ്പോഴേക്കും...“

“മുറിഞ്ഞരഞ്ഞ്
അമര്‍ന്നുപരന്ന്
ഉണങ്ങിവെളുത്തുഞാന്‍
കാത്തുകിടന്നത്....”

ഓര്‍ത്തുപോയി, “കൊഴകൊഴാന്ന്..”

:)

ശെഫി said...

നന്നായി മാഷേ

രാജീവ് ചേലനാട്ട് said...

വിനോദ്,

പതിവുപോലെ, ഇത്തവണയും, മറ്റുള്ളവര്‍ കാണാത്തതു കണ്ടു, നിങ്ങളുടെ കവിതാക്കണ്ണ്. ആശംസകള്‍.

ലാപുട said...

പ്രമോദേ..:)

രജീഷ് നമ്പ്യാര്‍, നന്ദി..:)

കരീം മാഷേ, നന്ദി. കൂടുതല്‍ പറയുന്നതിനുമുന്‍പേ പിണ്ണാക്കിന് തോന്നിക്കാണും ഇങ്ങനെ ഒരു മുന്നറിയിപ്പ് കൊടുക്കണമെന്ന്.

ജയകേരളം, സന്ദര്‍ശനത്തിനു നന്ദി. താങ്കളുടെ വെബ്‌സൈറ്റ് കണ്ടിരുന്നു.ഇഷ്ടമായി.ആശംസകള്‍ നേരുന്നു.

ശ്രീ, നന്ദി..:)

വേണുജീ, നന്ദി..:)

രജിമാഷേ, അതെ അങ്ങനെ തന്നെ..:) താങ്ക്സ്.

റോബി, എനിക്കും തോന്നി...:)

ധ്വനി, വായനയ്ക്കും കമന്റിനും നന്ദി..:)

ഇരിങ്ങല്‍, രാഷ്ട്രീയവും ഭാഷയിലെ വ്യത്യാസവും ഫീലുചെയ്തെന്നറിയുന്നതില്‍ നല്ല സന്തോഷം...നന്ദി..:)

പ്രിയ ഉണ്ണികൃഷ്ണന്‍, താങ്ക്സ്..:)

വിഷ്ണുമാഷേ...:)

സങ്കൂഭായ്..റൊമ്പ നന്രി..:)

കിനാവ്, നന്ദി, സന്തോഷം..:)

എം.കെ ഹരികുമാര്‍, സന്ദര്‍ശനത്തിനു നന്ദി. താങ്കളുടെ ഉദ്യമത്തിനു ഭാവുകങ്ങള്‍.

സുവേച്ചി, പിണ്ണാക്ക് അങ്ങനെ പറഞ്ഞപ്പോ എനിക്കും അത് പിടിച്ചില്ലായിരുന്നു.:)

സുമേഷ് ചന്ദ്രന്‍...:)

ശെഫി, നന്ദി..

രാജീവ് ചേലനാട്ട്, നന്ദി...

ശ്രീലാല്‍ said...

താരതമ്യത്തിനും അപ്പുറമാണ്‌ ജീവിതം. ഞാന്‍ ചതഞ്ഞ ചക്കില്‍ ഞാനേ ചതഞ്ഞിട്ടുള്ളൂ.. ചാടിക്കേറി അങ്ങ് കൂടെപ്പറയുന്നവരോട് ലാപുട പറയുന്നു. - "ചിലക്കരുത് ..."


അഭിവാദ്യങ്ങള്‍.

ഇത്തിരിവെട്ടം said...

:)

ലാപുട said...

ശ്രീലാല്‍, ഞാന്‍ മാത്രമല്ല നമ്മളെല്ലാവരും ഉള്ളിലൊരുകോണില്‍ അത്രക്ക് ആത്മരതി പേറുന്നുണ്ട്..ഇല്ലേ?

ഇത്തിരി വെട്ടം..:)

ശ്രീലാല്‍ said...

തീര്‍ച്ചയായും. അതുകൊണ്ടാണ്‌ നിന്റെ ഈ കവിത വായിക്കുമ്പോള്‍ ഇഗ്നൈറ്റെഡ് ആവുന്നത്.

Aisibi said...

ഈ “ഡ്രൈ സ്കിന്നിനും” “സില്‍ക്കി ഹെയറിനും” “ലോ കൊളസ്ട്രോളിനും” ഒക്കെ പിഴിഞ്ഞു പിഴിഞ്ഞു പാവം പിണ്ണാക്ക്...

എന്തു പിണ്ണാക്കാ ഇത് :P

പെരിങ്ങോടന്‍ said...

അവഗണിക്കപ്പെടാനാവാത്ത രാഷ്ട്രീയം.

വിശാഖ് ശങ്കര്‍ said...

നീയൊന്നും ഒരു എണ്ണയും പിണ്ണാക്കുമല്ലെന്ന് ചില ജീവിതങ്ങള്‍ എന്നോട് നിശബ്ദം പറഞ്ഞിട്ടുണ്ട്.

ഇപ്പൊ ഈ വരികളത് അനുഭവിപ്പിച്ചു.

ലാപുട..,എന്നെങ്കിലും കാണുമ്പോള്‍ തരാനായി ഞാന്‍ എന്റെ വെടുപ്പാക്കി വയ്ക്കാം.

അഭിനന്ദനങ്ങള്‍.

പുതു കവിത said...

@കവികള്‍ ഇങ്ങനെ ചിന്തിക്കുന്നതില്‍ ഒരു തെറ്റുമില്ല.
വ്യത്യസ്തമായ കാവ്യാനുവഭം

..വീണ.. said...

നല്ല ചിന്ത, ലാപുട..

prem prabhakar said...

isnt poetry selling a heady mixture of pathos and beauty?

And then the cruel poet draws us out here laying bait and assassinates at his will

right on..... let the buggers wake up. but to what to what? if not to regret or be relieved by comparison.

prem prabhakar said...

that was meant for the parallel narrative

ഇടിവാള്‍ said...

Awesome Stuff! Class...
Regards

ലാപുട said...

ഐസിബി, പെരിങ്ങോടന്‍, വിശാഖ്, നാസര്‍, വീണ, പ്രേം, ഇടിവാള്‍, വായനയ്ക്കും പ്രതികരണങ്ങള്‍ക്കും വളരെ നന്ദി.

പാമരന്‍ said...

ഒരു സലാം, മാഷെ.

ചിത്രകാരന്‍chithrakaran said...

തലക്കെട്ടില്‍ തന്നെയാണ് കവിതയുടെ എണ്ണ കൂടുതല്‍ മുറ്റി നില്‍ക്കുന്നത്. നന്നായിരിക്കുന്നു.

ദിനേശന്‍ വരിക്കോളി said...

"എണ്ണ എന്ന ആത്മകഥയെപ്പറ്റി പിണ്ണാക്ക് സംസാരിക്കുന്നു"
'വാക്കുകളിങ്ങിനെ അസ്വസ്തം; ചിന്തിയും തടഞ്ഞും ഉണങ്ങാമുറിവുതന്നുപോകുന്നു'...
സുഹ്രുത്തേ എന്‍റെ ജീവിതം എണ്ണയെന്ന ആത്മകഥയിലില്ല പിണ്ണാക്കിലും! പക്ഷെ പിണ്ണാക്കിനെക്കുറിച്ചുപറഞ്ഞപ്പോളോര്‍ത്തു തലയിലുള്ളതു മുഴുവനും?!...

.

Rammohan Paliyath said...

പിന്നെയും വായിക്കുന്നു, പങ്കിടുന്നു വീണ്ടും വീണ്ടും

മുനീര്‍ തൂതപ്പുഴയോരം said...

ഹഹ..അടിപൊളി

ദ്രാവിഡന്‍ said...

അത്ഭുതപ്പെടുത്തുന്ന നിരീക്ഷണം. കുശാഗ്രമായ വ്യാകരണം. തകര്‍ത്തു.

Reema Ajoy said...

കിടുക്കന്‍................

ktdinesh said...

Attempting a quick translation of this poem ....
Coconut cake talks about its autobiography called coconut oil

Stood messily with you
At all junctures
Where taste matters

Has a membership
For name sake
In all political parties

Worked hard to keep smooth
Certain areas that are
Being dried and shrunk

That is not what is intended to be said

Don’t imagine the instance
You hear about the expressions
Dented, disorganized and drained
That it is your withered life
I am talking about

RAjeeSH Karinthalakoottam said...

HAAAI MAAASHE....LAST LINE KASAREEEE..........

RED SALUTE..........

RAjeeSH Karinthalakoottam said...

haai maaashe .......last line kasareee......

ente unakka jeevithathe thirukikayattaan sramichapo....

ini njaanenthu cheyyum........

RAjeeSH Karinthalakoottam said...

HAAAI MAAASHE....LAST LINE KASAREEEE..........

RED SALUTE..........

kaladevi said...

നന്നായി പറഞ്ഞു....ഇഷ്ടായ്യി....