Monday, December 10, 2007

അറിയിപ്പ്

[പാട്ട് നില്‍ക്കുന്നു....]

ഒരു പ്രത്യേക അറിയിപ്പ്,

ഭക്ഷണക്കമ്മിറ്റിയുടെ
മേല്‍നോട്ടം വഹിക്കുന്ന
ശ്രീമാന്‍ പ്രത്യയശാസ്ത്രത്തെ
കുറച്ചു കൂടുതല്‍ നേരമായി
കാണാനില്ലെന്ന്
സഹപ്രവര്‍ത്തകര്‍ അറിയിക്കുന്നു.

അദ്ദേഹം
സമ്മേളന നഗരിയിലോ
സമീപപ്രദേശങ്ങളിലോ
എവിടെയെങ്കിലുമുണ്ടെങ്കില്‍
എത്രയും പെട്ടെന്ന്
സംഘാടകസമിതി ഓഫീസുമായി
ബന്ധപ്പെടണമെന്ന്
വീണ്ടും വീണ്ടും അറിയിക്കുന്നു,
അഭ്യര്‍ത്ഥിക്കുന്നു.

മറ്റുപ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെട്ടിരിക്കുന്ന പ്രവര്‍ത്തകര്‍
‍ഇദ്ദേഹത്തെ കാണുന്നപക്ഷം
ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്താന്‍
‍സംഘാടക സമിതി
കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു.

[പാട്ട് തുടരുന്നു....]

22 comments:

സു | Su said...

പ്രത്യയശാസ്ത്രം എങ്ങോട്ട് പോയി? ;)

prasanth kalathil said...

കവിതയിലെ സമയവും കവിത എഴുതിയ സമയവും അപാരം..!!!

Pramod.KM said...

നല്ല ക്രാഫ്റ്റ്.
വിഷയത്തെപ്പറ്റി നേരിട്ട് അഭിപ്രായം പറയാം:)

ഗുപ്തന്‍ said...

വൈകുന്നേരം കോഴിമുട്ട പുഴുങ്ങിയതും കോഴിക്കറിയും ചേര്‍ത്ത് ലവനെയൊന്നു പിടിപ്പീര്... (പാലുകുടിച്ചാല്‍ പിരിയും .. മന്ത്രി അറിയണ്ട) പ്രത്യയ ശാസ്ത്രം ഒക്കെ തിരികെ വരും‌മെന്നേ...

Sanal Kumar Sasidharan said...

ഇതിനെയാണ് തോയക്കടയില്‍ പിട്ട് കച്ചോടമെന്ന് പറേണത്.സമ്മതിച്ചു.

Sanal Kumar Sasidharan said...

ഒരു കാര്യം പറയാന്‍ മറന്നു.അയാള്‍ റേഷന്‍ കടയില്‍ ക്യൂ നിന്ന് പൊരിച്ച കോഴിയും മൊട്ടേം വാങ്ങിവരാമെന്ന് പറഞ്ഞു.

അനിലൻ said...

ഹൊ!
ഒരു മുദ്രാവാക്യമെഴുതാന്‍ ഒന്നു മാറിനിന്നതാ
അപ്പോഴേയ്ക്കും തുടങ്ങി.
ഈ കവികളെക്കൊണ്ടു തോറ്റു!

ശ്രീലാല്‍ said...

ഭക്ഷണക്കമ്മറ്റിയും ശ്രീമാന്‍ പ്രത്യയശാസ്ത്രവും. - എ ക്ലാസ് ലിങ്ക്.

അയാള്‍ ജനിച്ചതേ ഭക്ഷണത്തിനു വേണ്ടിയല്ലേ..?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രത്യയശാസ്ത്രം വരുമയിരിക്കും?

Unknown said...

ഹാ..

കിടു

സജീവ് കടവനാട് said...

ന്യൂഡിത്സ് ഇറക്കുമതിക്കൊരു കരാറൂണ്ടാ‍ക്കാന്‍ പോയതാണേ...

Sanal Kumar Sasidharan said...

ഞാനെഴുതിയ കമെന്റിലെ ‘തോയ’ എന്ന വാക്ക് മനസ്സിലാകുന്നില്ലെന്ന് അറിഞ്ഞു.എന്റെ നാട്ടില്‍ (തമിള്‍നാട്ടിനോട് തൊട്ടുകിടക്കുന്ന തിരുവോന്തരം)ദോശക്ക് പറയുന്ന വാക്കായിരുന്നു അത് ഇപ്പോഴും പലരും ഉപയോഗിക്കാറുണ്ട്.രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അവിഭാജ്യമായ ഒരു ചടങ്ങാണ് തോയയും പരിപ്പുവടയും എന്നത്.“തോയയും പരിപ്പുവടയും കിട്ടുമോടേ?” എന്നുറപ്പാക്കിയിട്ടേ വോട്ടുപിടുത്തമായാലും പിരിവായാലും ആളുകൂടാറുള്ളു. തത്വശാസ്ത്രത്തിന്റെ ഭക്ഷണക്കമ്മിറ്റി മേധാവിത്വം ഇങ്ങനെയൊരാക്ഷേപഹാസ്യമായി ലാപുട നന്നായി അവതരിപ്പിച്ചിരിക്കുന്നു,പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട്.

krish | കൃഷ് said...

മി. പ്രത്യയശാസ്ത്രം ഇപ്പോള്‍ ചോറ് ഊണ് നിര്‍ത്തി, മുട്ടയും പാലും ചിക്കനുമാ ഇപ്പ കഴിക്കുന്നത്.

ജ്യോനവന്‍ said...

പാട്ടു നിന്നതിനും തുടരാനിരിക്കുന്നതിനുമിടയില്‍ എന്തിനിങ്ങനെ ഭയപ്പെടുത്തി?
മിസ്റ്റര്‍ പ്രത്യയശാസ്ത്രവും മിസ്സിസ് പ്രത്യയശാസ്ത്രവും കൂടി ചൈനീസ് പാചകം പടിക്കാന്‍ നാടുവിട്ടതായിരിക്കും. നമുക്കെന്നാ. ഇനിയും പാട്ടൊഴുകട്ടെ.

വേണു venu said...

ഹാഹാ....വിനോദേ....
എനിക്കാ പ്രത്യയശാസ്ത്രം ശരിക്കും പിടിച്ചു.:)

ടി.പി.വിനോദ് said...

സൂവേച്ചി, ആ ആര്‍ക്കറിയാം? :)

പ്രശാന്ത്, കവിതക്കുള്ളിലെ സമയം കമ്യൂണിക്കേറ്റ് ചെയ്തുവെന്നറിയുന്നതില്‍ വളരെ സന്തോഷം..

പ്രമോദേ, നീ ഇതിന്റെ തീമിനെ ‘നേരിട്ട്’ തര്‍ക്കിക്കുമെന്നറിയാം.വലിയ പ്രയോജനമുണ്ടാവാനിടയില്ല്ല, ഞാന്‍ കൂടുതല്‍ വഴിപിഴച്ചു കൊണ്ടിരിക്കുന്നു....:)

ഗുപ്തന്‍, വരാതെ എവിടെപ്പോവാനാ അല്ലേ? :)

സനാതനന്‍, പെര്‍മെനന്റായി ഇതു പിട്ട് കടയാവുമോ എന്നു ശങ്കയുണ്ട്..:)

അനിലേട്ടാ..:)

ശ്രീലാലേ, നീയതു പറഞ്ഞു. താങ്ക്സ്..;)

പ്രിയ, വരാതിരിക്കില്ല..

ചോപ്പ്, :)

കിനാവ്, ന്യൂഡിത്സ് പരിപാടി നടക്കുമെങ്കില്‍ കൊള്ളാമായിരുന്നു. ഇവിടെ കൊറിയയില്‍ നിന്ന് കയറ്റി അയക്കുന്ന വിസിനസിന് നല്ല സ്കോപ്പായിരിക്കും..:)

കൃഷ്..:)

ജ്യോനവന്‍...അതെ, എന്തു നല്ല പാട്ടായിരുന്നു?

വേണൂജീ...:)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഭക്ഷണക്കമ്മിറ്റിയുടെ
മേല്‍നോട്ടം വഹിക്കുന്ന
ശ്രീമാന്‍ പ്രത്യയശാസ്ത്രത്തെ
കുറച്ചു കൂടുതല്‍ നേരമായി
കാണാനില്ലെന്ന്
സഹപ്രവര്‍ത്തകര്‍ അറിയിക്കുന്നു.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കവിത അപാരം..!!!

ടി.പി.വിനോദ് said...

മുഹമ്മദ് സഗീര്‍, വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

chithrakaran ചിത്രകാരന്‍ said...

പൊതുവെ പ്രത്യയ ശാസ്ത്രത്തെ കാണാതാകുംബോള്‍ സംഘാടകര്‍ അത് മൈക്കിലൂടെ വിളിച്ചു പറയാറില്ല. പ്രത്യയശാസ്ത്രത്തെ കുത്തിമലര്‍ത്തി സ്കൂള്‍ കിണറ്റില്‍ കല്ലിട്ടു താഴ്ത്തിയ വിവരം മറ്റാരെക്കളും സംഘാടകസമിതിക്ക് അറിയുമായിരിക്കുമല്ലോ!

suvarnakrishnan said...

ororo sarkar mari varumbol avr nischayikkum jenam enthu bhakshanam kazhikkanamennu....
pavam jenangal....

ദിനേശന്‍ വരിക്കോളി said...

രാഷ്ട്രീയമായും വിവസ്രയാക്കപ്പെട്ട നമ്മുടെ ഭരണ സംവിധാനം പോലെ അല്ലെ?
ഡെല്‍ഹില്‍ ഞാനതു തിരയാറുണ്ട് - പക്ഷെ ഒരു പ്രത്യേകശാസ്ത്രമാണത്! പ്രത്യായശാസ്ത്രം പുതിയ എഡിഷനിലാവും....