ഏകാന്തതയിലേക്കുള്ള എളുപ്പവഴികള്‍
എന്ന പേരില്‍ ഞാനെഴുതിയ
ഉപയോഗപ്രദമായ ഈ കൈപ്പുസ്തകം
ആദായവിലയില്‍ സ്വന്തമാക്കാനുള്ള
അസുലഭ അവസരത്തിലേക്ക്
മാന്യയാത്രക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു.
വെറുതെയൊന്ന്
തുറന്നുനോക്കണം സുഹൃത്തേ
തരക്കേടില്ല, പ്രയോജനപ്പെടും
എന്ന് ബോധ്യപ്പെട്ടാല്‍മാത്രം
കാശ് മുടക്കിയാല്‍ മതി.
അല്ലെങ്കിലും
ആരാണുള്ളത് സഹോദരീ
ഏകാന്തതയിലേക്ക്
എങ്ങനെ പോകണം
എങ്ങനെ വരണം എന്ന്
ഒരിക്കലെങ്കിലും വഴിമുട്ടാത്തവര്‍ ?
എകാന്തതയിലേക്ക്
ഇതിലുള്ള വിവരങ്ങള്‍
രസകരമല്ലെങ്കില്‍
തുറന്നുപറയണം സഹൃദയരേ
ഇതിനു തൊട്ടുമുന്‍പ്
ഏകാന്തതയിലെ അന്യായങ്ങള്‍
എന്ന പേരില്‍ ഞാനെഴുതിയ
അപസര്‍പ്പകനോവലിന്റെ
ഏതാനും ചില കോപ്പികള്‍
നിങ്ങള്‍ക്കുവേണ്ടിയാകണം
ഇപ്പൊഴുമെന്റെ കയ്യില്‍
ബാക്കിനില്‍ക്കുന്നത്.
26 comments:
എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും നന്മനിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു.
നവവത്സരാശംസകള്‍!
ഏകാന്തതയിലേയ്ക്കുള്ള വഴികള്‍ പറഞ്ഞു കൊടുക്കുന്നതെങ്ങനെ..? ലാപുടാ കവിയെക്കുറിച്ചുള്ള കവിതയാണല്ലോ ഇത്..(ആത്മകഥ(കവിത)..)
കൊന്നാലും വാങ്ങൂല.. നിന്റെ കവിതകള്‍ വായിച്ചോളാം ഇടയ്ക്ക്. :)
ഇതൊന്നും വായിക്കുന്നത് പോരാഞ്ഞിട്ട് ഇനി പുസ്തകവും കൂടെ വാങ്ങണമെന്നോ :)
വരികള്‍ സുന്ദരമായിരിക്കുന്നു
വിനോദേ, പുതുവര്‍ഷാശംസകള്‍!
ഇങ്ങനെ വെറുതേ പറഞ്ഞാല്‍ വിറ്റുപോകില്ല. ഇത് വായിച്ച് ഏകാന്തതയില്‍ ആവുമ്പോള്‍ നിങ്ങള്‍ പൈസ തന്നാല്മതിയെന്നെങ്കിലും പറയണം. :)
ഏകാന്തത നിങ്ങള്‍ ഹോള്‍സേലായി അടിച്ചുമാറ്റി പുസ്തകത്തിലാക്കിയല്ലേ.
ആ അപസര്‍പ്പകനോവലുകള്‍ രണ്ടെണ്ണം പോരട്ടെ.
:)
വിനോദേ,നവവത്സരാശംസകള്‍!
മടിച്ചു നില്‍ക്കാതെ കടന്നു വരൂ കടന്നു വരൂ കടന്നു വരൂ.. രണ്ടു വരി വായിച്ചു നോക്കി ഇഷ്ടമായെങ്കില്‍ വാങ്ങിയാല്‍ മതി സുഹൃത്തേ..വില തുച്ഛം ഗുണം മെച്ചം...നിങ്ങളുടെ ജീവിതത്തില്‍ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും വളരെ തുച്ഛമായ വിലക്ക് പരിഹരിക്കപ്പെട്ടു തരുന്നു..പേര് ഒന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു ഏകാന്തതയിലേക്കുള്ള എളുപ്പവഴികള്‍..
ഹഹ..കലക്കി.
പുതുവത്സരാശംസകള്‍:)
എകാന്തതയിലേക്ക്
ഇതിലുള്ള വിവരങ്ങള്‍
രസകരമല്ലെങ്കില്‍
തുറന്നുപറയണം സഹൃദയരേ
feellign lines....
ഏകാന്തതയുടെ നിര്‍വ്വചനം കൂടി ഉള്‍ക്കൊള്ളിച്ചിട്ടു വാങ്ങിയേക്കാം.
നവവത്സരാശംസകള്‍.
ആ ശീര്‍ഷകം...പണ്ട് അമ്പിളിയമ്മാമനില്വന്നിരുന്ന കഥകളുടെ ടൈറ്റില്‍ ഓര്‍മ്മിപ്പിച്ചു.
പി പി രാമചന്ദ്രന്
ഏകാന്തത വരട്ടെ, ഇപ്പൊ മൊത്തം ഹല്ചലാ മാഷേ.
പുതുവത്സരാശംസകള്‍
പുതുവര്‍ഷ ആശംസകള്‍ !!
കവിത നന്നായിരിക്കുന്നു..
ആ അപസര്‍പ്പക നോവല്‍ ഇല്ലായിരുന്നെങ്കില്‍ വഴിക്ക് കുറേക്കൂടി സൌന്ദര്യം തോന്നുമായിരുന്നില്ലേ എന്നൊരു സംശയം. എന്തായാലും എനിക്കിഷ്ടം ലാപുടയുടെ ഭാഷയോടുള്ള ആറ്റിക്കുറുക്കലാണ് ഇതിനേക്കാളും...
ഇനിയും കോപ്പി വല്ലതും ബാക്കി ഉണ്ടേല്‍.... ഒരെണ്ണം ഇവിടെയും...
;)
പുതുവത്സരാശംസകള്‍!
നല്ല കവിതകള്‍ തരാന്‍ പാകത്തിലുള്ള എകാന്തത മാത്രം ആശംസിക്കുന്നു.
"എകാന്തതയുടെ അന്യായങ്ങള്‍ എന്ന അപസര്‍പ്പക നോവല്‍ "
രസിച്ചു.... ചിലപ്പോള്‍ കൊലപാതകവും നടക്കാറുണ്ട്... നമ്മുടെ
സോഫിസ്റ്റിക്കേറ്റഡ് പരസ്യലോകത്തിലിരുന്നു വായിക്കുമ്പോള്‍ ഇതിലെ ചിരി വലിയൊരു തേങ്ങല്‍ പോലെ
ദൈവമേ,ഇതു കാണാന്‍ വൈകി. പള്‍പ് ഫിക്ഷന്‍ ഫിക്ഷന്‍ എന്നു പറഞ്ഞ് ഞാന്‍ ഇനി ഈ വഴിക്കു വരില്ല സത്യം :)
വായിക്കുകയും അഭിപ്രായം പറയുകയും ആശംസിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി, സ്നേഹം.
loneliness for dummies [:)]
ലാപ്പുടയേ വായിച്ചുനിര്‍ത്തുമ്പോള്‍,
ഒരുപുഞ്ചിരി മുടങ്ങാതെ
എത്താറുള്ളതെന്തുകൊണ്ടാവാം??
(irony യ്ക്ക നമ്മുടെഭാഷയിലെന്തുപറയുമെന്നോര്ക്കാന് പറ്റുന്നില്ലല്ലോ..)
'ഭക്ഷണങ്ങള്‍ക്കിടയില്‍ ഒരാല് എല്ലിന്‍കഷണങ്ങളും പഴത്തോടും തിരയുമ്പോല്‍ ഞാന്‍
എങ്ങിനെ ഏകാന്തതയെക്കുറിച്ച് സംസാരിക്കമെന്ന്' എവിടെയൊ വായിച്ചതോര്‍ക്കുന്നു...
ഇപ്പോള്‍ തികച്ചും അസ്വസ്തമാണ് ...ഏകാന്തതയെക്കുറിച്ച് അങ്ങിനെ ഒരു പുസ്തകം'
അങ്ങിനെയൊന്നുണ്ടെങ്കില്‍ ....എന്നാഗ്രഹിച്ചുപോകും വിധം.
Post a Comment