Wednesday, January 09, 2008

വെയില്‍ നേരെയല്ലാതെ വീഴുന്ന ഇടങ്ങള്‍

പദപ്രശ്നത്തിലെ
കറുപ്പിച്ച കള്ളികള്‍ പോലെ

മരച്ചുവട്ടിലെ
വെട്ടം വീഴാവിടവുകളില്‍

ഈര്‍പ്പം

മറവിയില്‍
കാത്തിരിക്കും ,

ഉണങ്ങുവാനമാന്തിച്ച്
ആനുകാലികമല്ലാതെ.

15 comments:

നജൂസ്‌ said...

മറക്കരുത്‌.
മറന്നാല്‍, മറവിപോലും മറന്നുപോയെക്കാം

നന്മകള്‍

-Sudhi- said...

Vinode....
Ninte oru pazhaya aradhakan.
Njanum 'parathal' thudangunnu. Ninte kavithakalkku vendi.Vettam veezha vidavukalilekku njan varunnu. oralpam eerpavumayi.....
Nannayittundu.....

അനോമണി said...

ജിവിതംതന്നെ മറവിയുടെ ശീതളതയില്‍ ആനുകാലികമാകാന്‍ മടിച്ച് മടിച്ച് ചില കവിതകളുടെ വള്ളികളിലും പുള്ളികളിലും ചാരിയിരുന്നു മയങ്ങുന്നുണ്ട്. കവിയുടെ സമ്മതം പോലുമില്ലാതെ!!!


പിന്നെ സുധീ...
വരികളുടെ കനംകണ്ട് പേടിക്കേണ്ട... ഇത് മ്മടെ “വട്ടത്തില്‍ ചുരികവേണം...” തന്യാണ്. ലാപ്പുടന്‍ ഒന്ന് മാറ്റിയെഴുതിയതല്ലേ...

Roby said...

ഉണങ്ങുവാനമാന്തിച്ച് ആനുകാലികമല്ലാതെ,
ഈര്‍പ്പമുള്ള ഓര്‍മ്മകളുമായി ഇവിടെ ഞാനുമുണ്ട്

വിഷാദത്തോടെ...ഇരുട്ടുകളെ ധ്യാനിച്ച്

ശ്രീലാല്‍ said...

ഇഷ്ടപ്പെട്ടു കവിത.

ഉണങ്ങുവാനമാന്തിച്ച് ആനുകാലികമല്ലാതെ വെട്ടം വീഴാ വിടവുകളിലെ ഈര്‍പ്പം പോലെ ഓര്‍മ്മകള്‍.

എക്സലന്റ് !!

ചില ഓര്‍മ്മകള്‍ മിന്നല്‍പിണറുകള്‍ പോലെയാണെന്ന് ആരോ എഴുതിയത് വായിച്ചിട്ടുണ്ട്. എപ്പൊഴാണെന്നറിയാതെ ഒരു നടുക്കം സൃഷ്ടിച്ചുകൊണ്ട് മനസ്സിലേക്ക് വരും.

ടി.പി.വിനോദ് said...

നജൂസ്, സുധി, അനോമണി, റോബി, ശ്രീലാല്‍, വായനയ്ക്കും കമന്റിനും നന്ദി.

ഏറുമാടം മാസിക said...

എത്ര നല്ല നിരീക്ഷണം

വിശാഖ് ശങ്കര്‍ said...

ഒരിക്കലും ഉണങ്ങാതിരിക്കട്ടെ ആ ഈര്‍പ്പം...

പാഞ്ച said...

പദപ്രശ്നക്കളത്തിലെ വിസരിതപ്രകാശത്തില്‍ മരണ മറവി നന്നായിരിക്കുന്നു.

പാഞ്ച (http://paanjachanyam.blogspot.com)

Sandeep PM said...

ആ ഈര്‍പ്പം ഇല്ലെങ്കില്‍ അര്‍ത്ഥശങ്കയുണ്ടാകില്ലെ?
നന്ദി

ടി.പി.വിനോദ് said...

നാസര്‍, വിശാഖ്, പാഞ്ച, ദീപു , വായന്യ്ക്കും അഭിപ്രായത്തിനും നന്ദി.

ഭൂമിപുത്രി said...

ഈര്‍പ്പങ്ങളങ്ങിനെതന്നെ-
ക്കിടന്നോട്ടെ..
പദപ്രശ്നം
പൂരിപ്പിച്ചുകൊണ്ടേയിരിയ്ക്കാമല്ലൊ.
ഈ മൌലീകതയ്ക്ക്
നമസ്കാരം!

Inji Pennu said...

ഇത് നല്ല രസം.

സുധീർ (Sudheer) said...

നിനവുകള്‍ നനവുകളായി
വെയില്‍ വീഴാത്തിടങ്ങളിലിപ്പോഴും....

നന്നായിരിക്കുന്നു വിനോദ്, നന്ദി...

- സുധീര്‍

rasmi said...

ishtamayi kavitha