Monday, January 28, 2008

താമസം

വിസ്തരിച്ച് പറഞ്ഞാല്‍
ഓര്‍ത്തിരിക്കില്ലെന്നറിയാം.

ചുരുക്കിപ്പറയാന്‍ ശ്രമിക്കാം.

എത്ര ചുരുക്കിപ്പറഞ്ഞാലും
രണ്ടെണ്ണമെങ്കിലുമുണ്ട്
പാര്‍പ്പിടം,
മേല്‍‌വിലാസം.

ഉറങ്ങുമ്പോള്‍
ഇരുട്ടത്തൊന്ന്,
ഉറങ്ങിത്തീരുമ്പോള്‍
അതേയിടത്തു തന്നെ
വെട്ടത്ത് വേറൊന്ന്.

19 comments:

Pramod.KM said...

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍
ഉണ്ടായൊരിണ്ടല്‍:)
നന്നായി.

Sanal Kumar Sasidharan said...

ഉറങ്ങുമ്പോള്‍ വെട്ടത്തില്‍ മൂന്നാമതൊന്നും കൂടി ഞാന്‍ കണ്ടിട്ടുണ്ട് :)
അതിനെ ഓര്‍മ്മിപ്പിച്ചതിനു സന്തോഷം

sandoz said...

ഇനീം ചുരുക്കാം ലാപ്പുടേ...
ചുമ്മാ ആകാശത്തേക്ക് നോക്കി നില്‍ക്കണവന് എന്ത് പാര്‍പ്പിടം..എന്ത് മേല്‍ വിലാസം..
ഇരുട്ടും വെളിച്ചവും ചുമ്മാ പമ്മിക്കളിച്ചേക്കും അവന്റെ ചുറ്റും..അല്ലാതെ....

ഭൂമിപുത്രി said...

മറ്റൊരു ദ്വന്ദ്വമിങ്ങിനെ..
അതുപറഞ്ഞതും
ഭംഗിയില്‍!

ജ്യോനവന്‍ said...

ഇരുളും വെളിച്ചവും പാര്‍പ്പിടത്തിലും മേല്‍‌വിലാസത്തിലും ചൊരിഞ്ഞതില്‍ ചുരുക്കിപ്പറഞ്ഞാല്‍ താമസിച്ചു. ഏയ് താമസിച്ചില്ല!

siva // ശിവ said...

ഇതിനെയാണു സായിപ്പന്മാര്‍ OCD എന്നു വിളിക്കുന്നത്‌

സുനീഷ് said...

മേല്‍വിലാസം പാര്‍പ്പിടം വിട്ട് പോയാലോ? :)

lost world said...

ഒന്നില്‍ കൂടുതല്‍ പാര്‍പ്പിടങ്ങളും വിലാസവുമുള്ള കവി എന്തായാലും ചുരുങ്ങിയവനല്ല,സമ്പന്നന്‍ തന്നെ... :)

വെള്ളെഴുത്ത് said...

ഇരുട്ടത്തു ചോറുകൊടുത്ത് വെട്ടത്തു കിടത്തിയുറക്കും..ന്ന് അല്ലെങ്കില്‍ വെട്ടത്ത് ചോറു കൊടുത്ത് ഇരുട്ടത്ത് കിടത്തിയുറക്കും..ന്ന്

Sandeep PM said...

സത്യം

വിശാഖ് ശങ്കര്‍ said...

വിലാസമില്ലത്തവന്റെ ഉറക്കത്തിന് അതുതന്നെ പാര്‍പ്പിടവും വിലാസവും അല്ലെ..,ഉറങ്ങുന്നിടം പി.ഓ...:)

prem prabhakar said...

When I sleep every night,
what am I called or not called?
And when I wake, who am I
if I was not while I slept?
Neruda

ടി.പി.വിനോദ് said...

പ്രമോദേ...:)

സനാതനന്‍, അതല്ലേ പറഞ്ഞത് രണ്ട് ഏറ്റവും ചുരുങ്ങിയ എണ്ണമാണെന്ന്..:)

സാന്‍ഡോസ്, ‘ അതിനു ഞാനെന്തുവേണമെടോ?’ എന്ന ചോദ്യത്തെ എല്ലാവര്‍ക്കും ബോധ്യമാവുന്ന രീതിയില്‍ അതിജീവിക്കുന്നതായി ഒരു ആവിഷ്കാരവും സാധ്യമാവില്ല എന്ന രസികന്‍ സത്യത്തെ ഒന്നുകൂടി ഓര്‍മ്മിപ്പിച്ചു ആ കമന്റ്. അതിനു നന്ദി.

ഭൂമിപുത്രീ, ജ്യോനവന്‍, വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.

ശിവകുമാര്‍, Obsessive compulsive disorder തന്നെയല്ലേ ഉദ്ദേശിച്ചത്? നല്ല ചികിത്സ എവിടെ കിട്ടുമെന്നുകൂടി പറഞ്ഞുതരൂ..:)

സുനീഷ്, അതും സംഭാവ്യമാണ്..:)

വിഷ്ണുമാഷ്...:)

വെള്ളെഴുത്ത്, ഇരുട്ടത്തായാലും വെളിച്ചത്തായാലും ചോറ് കിട്ടുന്നവന്റെതാണ് ഇമ്മാതിരി പ്രശ്നങ്ങള്‍ എന്നല്ലല്ലോ? :)

ദീപു, എനിക്കും അങ്ങനെ തോന്നുന്നു.

വിശാഖ്, ഉറങ്ങുന്നിടം പി.ഒ ..നല്ല വിലാസം..;)

പ്രേം, നെരൂദാപര്‍വ്വതത്തിന്റെ ഒരു കഷണം ഇവിടെ വെച്ച് ഇതിനെ ഒരു കൊച്ചുകല്ലാക്കിയതിന് ഒരുപാട് നന്ദി. ആ കവിത ഇത്രയേ ഉള്ളോ? അല്ലെങ്കില്‍ മുഴുവന്‍ രൂപത്തില്‍ കയ്യിലുണ്ടെങ്കില്‍ എനിക്ക് തരണേ...:)

ശെഫി said...

ഇഷ്ടമായി

Siji vyloppilly said...

നല്ല കവിത

Unknown said...

ഗോപാല്‍ ഹൊണാല്‍ഗെരെ ഉറക്കമില്ലായ്മയെക്കുറിച്ചെഴുതിയ കവിത,ദാ,ഇപ്പോള്‍ തര്‍ജ്ജമ ചെയ്ത് പോസ്റ്റ് ചെയ്തതേ ഉള്ളൂ..ദേശമറ്റ പാര്‍പ്പിടങ്ങളേയും വിലാസങ്ങളേയും കുറീച്ച്,നിദ്രകളേയും നിര്‍ന്നിദ്രതകളേയും കുറിച്ച് നിന്റെ കവിത.ജ്ഞാനി ഉറങ്ങുമ്പോള്‍ ജ്ഞാനം എവിടെയാണ് എന്ന ഉപനിഷല്‍ ചോദ്യത്തിന് ജ്ഞാനം താങ്കളുടെ ഭാഷയില്‍ ഭദ്രമായിരിക്കുന്നു എന്നു പറയാന്‍ തോന്നിയിട്ടുണ്ട്.എന്നാല്‍ ഇ-മെയില്‍ ഐ ഡി യെ നോക്കി ദേശം ചോദിക്കുമ്പോള്‍ അത്ര കടുപ്പിച്ച് പറയാന്‍ ആകുന്നില്ല..നീ ഏതുറക്കത്തെപ്പറ്റിയാണെഴുതിയത്?കൊറിയന്‍?കണ്ണൂര്‍?കണ്ണൂരിലെ ഉറക്കത്തിലെ വിലാസം, നഷ്ടപ്പെട്ട പാസ്പോര്‍ട്ടിന്റെ സ്വപ്നമോ?കവിതയിലെ വെട്ടത്തിന് ഒരു സ്വപ്നദ്യുതി..ആ രണ്ടാം വിലാസം ഒരു സ്വപ്നമോ?....നന്ദി

ടി.പി.വിനോദ് said...

ശെഫി,സിജി, നന്ദി സന്തോഷം.

ഗോപി മാഷേ, അറിയാറില്ല പലപ്പോഴും ഏത് വിലാസത്തില്‍ നിന്ന് ഉറങ്ങി ഏതൊന്നിലേക്ക് ഉണരുന്നുവെന്ന്, ഉണരേണ്ടിയിരുന്നുവെന്ന് , ഉണരാന്‍ നോക്കണമെന്ന്..നല്ല വായനക്ക് നൂറ് നന്ദി.

എം. ബി. മലയാളി said...

എടുത്തു കളയാനൊന്നുമില്ല..
ചേര്‍ത്തു വെക്കാനിടവും...

നല്ല കവിത..

drbmpolitics said...

kollam ketto .....