Sunday, December 28, 2008

പുസ്തകം - പ്രകാശനം

സുഹൃത്തുക്കളേ,
എന്റെ കവിതകളുടെ ഒരു സമാഹാരം പ്രസിദ്ധീകരിക്കപ്പെടുന്നു. ‘നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍’ എന്ന പേരില്‍ ബുക്ക് റിപ്പബ്ലിക്ക് ആണ് പുസ്തകം പുറത്തിറക്കുന്നത്.

ഇന്റര്‍നെറ്റ് വഴി പരിചയപ്പെട്ട മുപ്പതോളം മലയാളികള്‍ ചേര്‍ന്ന് രൂപംകൊടുത്ത പരീക്ഷണ സംരംഭമാണ് ബുക്ക് റിപ്പബ്ലിക്. ഒരു സമാന്തര പ്രസാധന-വിതരണ സംവിധാനം ഉണ്ടാക്കുകയും അതു വഴി മലയാള പുസ്തകലോകത്തില്‍ നവീനവും സര്‍ഗാത്മകവുമായ സാന്നിധ്യമാവുകയുമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

പുസ്തകത്തില്‍ 49 കവിതകള്‍ ആണ് ഉള്ളത്. 35 എണ്ണം ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്തവയാണ്. പുസ്തകമാവാനുള്ള അവസരം എന്റെ കവിതകള്‍ക്ക് ലഭിച്ചതിനെപ്പറ്റിയുള്ള ഏത് ആലോചനയിലും നിറയുന്നത് ഈ ബ്ലോഗ് വായിക്കാറുള്ളവരോടും ഇവിടെ എന്നോട് സംവദിക്കാറുള്ളവരോടുമുള്ള കടപ്പാടാണ്. നന്ദി, ഓരോ വരവിനും വായനയ്ക്കും വിനിമയങ്ങള്‍ക്കും.

പുസ്തകത്തിന്റെ ഒരു കോപ്പി എല്ലാവരും വാങ്ങണമെന്നും കവിതയില്‍ താത്പര്യമുള്ള സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ജനുവരി 10 ആം തിയതി ഏറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വെച്ച് ഈ പുസ്തകത്തിന്റെ പ്രകാശനം നടത്തപ്പെടുന്നു. ഈ പോസ്റ്റ് ഓരോരുത്തര്‍ക്കും ഉള്ള വ്യക്തിപരമായ ക്ഷണമായി കണക്കാക്കണമെന്നും പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണം എന്നും ആഗ്രഹിക്കുന്നു.

പുസ്തകത്തെക്കുറിച്ച് ചില വിശദാംശങ്ങള്‍;

പേര് : നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍
പഠനം : ഡോ. സോമന്‍ കടലൂര്‍
കവര്‍, ലേ ഔട്ട് : ഉന്മേഷ് ദസ്തക്കിര്‍
ടൈപ്പ് സെറ്റിംഗ് : ശ്രീനി ശ്രീധരന്‍


പുസ്തകത്തിന്റെ കോപ്പി ബുക്ക് ചെയ്യുവാന്‍ ഇവിടം സന്ദര്‍ശിക്കുക.


സസ്നേഹം

ടി.പി. വിനോദ്

53 comments:

K.V Manikantan said...

ലാപുടാ,
ഞാന്‍ എന്റെ കോപ്പികള്‍ സൈറ്റ് വഴി ബുക്ക് ചെയ്തിട്ടുണ്ട്.

അഭിനന്ദനങ്ങള്‍.

പ്രകാശനത്തിനു നാട്ടിലുണ്ടാവുമോ?

വിഷ്ണു പ്രസാദ് said...

കവിതകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തട്ടെ.ബുക് റിപ്പബ്ലിക്കും ഒരു നല്ല സംരഭമായി വളര്‍ന്നു വരട്ടെ.
ആശംസകള്‍.

നജൂസ്‌ said...

സന്തോഷം, അഭിമാനം.
കവിത കൂടുതല്‍ വായനയിലേക്ക്‌ എത്തട്ടെ...

പുസ്തകം വാങിക്കുന്നുണ്ട്‌

വിനോദിനെന്റെ ആശംസകള്‍.

smitha adharsh said...

ആശംസകള്‍..പുസ്തകം വാങ്ങുന്നുണ്ട് തീര്‍ച്ചയായും..

മയൂര said...

ലാപുടാ,ആശംസകള്‍...
പുസ്തകം സൈറ്റ് വഴി ബുക്ക് ചെയ്തിട്ടുണ്ട്.
ബുക് റിപ്പബ്ലിക്കിനും പ്രവര്‍ത്തകള്‍ക്കും നന്ദി...ആശംസകള്‍.

Kumar Neelakandan © (Kumar NM) said...

ആശംസകള്‍.
താങ്കള്‍ക്കും ഇതിനു പിന്നീലെ “റിപ്ലബിക്കിനും“.

ആ റിപബ്ലിനാണ് കൂടുതല്‍ ആശംസകള്‍. എല്ലാം നന്നാവട്ടെ. സന്തോഷം.

ഏറനാടന്‍ said...

എല്ലാ ആശംസകളും നേരുന്നു.
പുസ്തകം ഗള്‍ഫില്‍ കിട്ടാന്‍ വല്ല മാര്‍ഗവും ഉണ്ടോ?

പകല്‍കിനാവന്‍ | daYdreaMer said...

ആശംസകള്‍.. പുസ്തകത്തിന്...
പ്രിയപ്പെട്ട കൂട്ടുകാരാ
പുതുവരാശംസകള്‍...

ജ്യോനവന്‍ said...

ആ‍ശംസകള്‍

Ranjith chemmad / ചെമ്മാടൻ said...

ആശംസകള്‍.........
ഇതൊരു വിപ്ലവമാകട്ടെ!!!

Mahi said...

എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍

Haree said...

ആശംസകള്‍... അഭിനന്ദനങ്ങളും... :-)
--

വിദുരര്‍ said...

അഭിനന്ദനം.

ബുക്കിനായി ബുക്ക്‌ ചെയ്‌തിരുന്നു.

ശ്രീ said...

അഭിനന്ദനങ്ങള്‍... ഒപ്പം പുതുവത്സരാശംസകളും...
:)

Melethil said...

അഭിനന്ദനങ്ങള്‍!!! ബുക്ക് വരാന്‍ കാത്തിരിക്കുന്നു...!!

ചീര I Cheera said...

എല്ലാ ആശംസകളും, അഭിനന്ദനങ്ങളും..
കവിതകള്‍ കൂടുതല്‍ ആളുകളിലേയ്ക്കെത്തട്ടെ..

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

അഭിനന്ദനങ്ങളും, വിജയാശംസകളും നേരുന്നു.

Manoj മനോജ് said...

അഭിനന്ദനങ്ങള്‍ :)

ശ്രീലാല്‍ said...

പുതിയ പുസ്തകത്തിന്റെ മണം..! കാത്തിരിക്കുന്നു.

ടി.പി.വിനോദ് said...

കമന്റുകള്‍ക്കും ആശംസകള്‍ക്കും എല്ലാവരോടും നന്ദി.
എല്ലാവര്‍ക്കും നന്മനിറഞ്ഞ പുതുവര്‍ഷം നേരുന്നു.

sHihab mOgraL said...

അഭിനന്ദനങ്ങള്‍..
അക്ഷരങ്ങളാല്‍
അലങ്കാരമണിയിക്കാനുള്ള
അനുഗ്രഹത്തെ
അണയാതെ കാക്കാന്‍
ആത്മാര്‍ത്ഥമായ
ആശംസകള്‍..

prathap joseph said...

ആശംസകള്‍..

prathap joseph said...

ആശംസകള്‍..

[ nardnahc hsemus ] said...

മഹത്തായ ഈ സംരംഭത്തിനും അണിയറ ശില്പികള്‍ക്കും എല്ലാ വിധ ആശംസകളും നേരുനു

(ഒരു പ്രതി ഞാനും ഉറപ്പിച്ചു)

മുസ്തഫ|musthapha said...

എല്ലാവിധ ആശംസകളും, അഭിനന്ദനങ്ങളും...

കാവാലം ജയകൃഷ്ണന്‍ said...

പ്രിയ വിനോദിന്,

എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. താങ്കളുടെ സമാഹാരം എന്നും സാഹിത്യലോകത്തില്‍ ചിന്തയുടെയും, ഉള്‍ക്കാഴ്ചയുടെയും പ്രകാശം പരത്തട്ടെയെന്ന് ആശംസിക്കുന്നു.

തീര്‍ച്ചയായും ഒരു കോപ്പി എനിക്കാവശ്യമുണ്ട്‌. (നാട്ടില്‍ മാത്രമേ കിട്ടുകയുള്ളോ?)

ആശംസകളോടെ

മഴക്കിളി said...

എല്ലാവിധ ആശംസകളും, അഭിനന്ദനങ്ങളും..

ടി.പി.വിനോദ് said...

ശിഹാബ്, പ്രതാപ്, സുമേഷ്, അഗ്രജന്‍, മഴക്കിളി, ജയകൃഷ്ണന്‍, എല്ലാവരോടും നന്ദി.

ജയകൃഷ്ണന്‍, പുസ്തകം പുറംനാടുകളിലും എത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ചെയ്യുന്നുണ്ട്. സൈറ്റ് വഴി ബുക്ക് ചെയ്താല്‍ മതിയാവും...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എല്ലാവിധ ആശംസകളും, അഭിനന്ദനങ്ങളും...

mumsy-മുംസി said...

അഭിനന്ദനങ്ങള്‍ ലാപുട . നിങ്ങളെന്റെ പ്രിയപ്പെട്ട കവിയാണ്‌ .പുസ്തകം തീര്‍ച്ചയായും വാങ്ങിക്കാം

Mahfuuz said...

ആശംസകള്‍ !!!
ലാപുടയുടെ കവിതകള്‍ എന്നും എന്നും എന്റെ ഉള്ളില്‍ ആശയങ്ങള്‍ ഉണര്‍ത്തുന്നു. ചിന്തിയ്ക്കാന്‍ അവസരം നല്കുന്നു.

ശ്രീവല്ലഭന്‍. said...

അഭിനന്ദനങ്ങള്‍!
ബുക്ക് റിപ്പബ്ലിക്ക് എന്ന കൂട്ടായ്മയ്ക്ക് ഭാവുകങ്ങള്‍!

പെണ്‍കൊടി said...

അധിക കാലമായില്ല ഞാനീ ബൂലോകത്തെത്തിയിട്ട്.. അതുക്കൊണ്ട് തന്നെ ഇത്രയും കാലം ഇവിടെ എത്തപ്പെട്ടതുമില്ല.. കൊടകരപുരാണത്തിലെ പുതിയ പോസ്റ്റ് ആണെന്നെ ഇവിടെ എത്തിച്ചത്..

സന്തോഷം... കൂടെ അഭിനന്ദനങ്ങളും..

-പെണ്‍കൊടി..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Congrats and All the Best Vinod

പച്ചപ്പായല്‍ said...

വിനോദിന് എല്ലാ ആശംസകളും അഭിനന്ദനങ്ങളും....

ഇതൊരു തുടക്കം മാത്രമായിരിക്കട്ടെ. ആദ്യപുസ്തകം മാത്രമല്ല, ഇനിനി ഇറക്കുന്ന എല്ലാ പുസ്തകങ്ങളും ഒരു പാടു പതിപ്പുകൾ വിറ്റു പോവട്ടെ എന്ന് ആത്മാർത്ഥമായും ആഗ്രഹിക്കുന്നു.

ബുക്ക് റിപ്പബ്ലിക്കിന്റെ ബുസ്തകത്തെക്കുറിച്ച് ചില ചിന്തകൾ ഇവിടെ ഉണ്ട്

ടി.പി.വിനോദ് said...

സഗീര്‍, മുംസി, മഹ്ഫൂസ്, ശ്രീവല്ലഭന്‍, പെണ്‍കൊടി, പ്രിയ, പച്ചപ്പായല്‍ എല്ലാവരോടും നന്ദി.
പച്ചപ്പായല്‍, പോസ്റ്റ് വായിച്ചു, ഗൌരവമുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ക്കും പ്രചോദനങ്ങള്‍ക്കും ഒരുപാട് നന്ദി.

Unknown said...

innanu ee blogil ethiyathu.
muzhuvan kavithakalum vaichu.

palathum valare ishtamayi.

Rare Rose said...

‘നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍’ വായിക്കാനായി കാത്തിരിക്കുന്നു...ഈ സംരംഭത്തിനെല്ലാ വിധ ആശംസകളും.....:)

നസീര്‍ കടിക്കാട്‌ said...

നിലവിളിയെക്കുറിച്ച് ഒരു കടങ്കഥയുണ്ടാവുന്നത്‌
എത്ര ഭാഗ്യം.

ഇന്ന്‌ നിന്റെ പുസ്തകം
ഒരാള്‍ അതു വായിക്കട്ടെ..........

nariman said...

അച്ചടിയെയും പുസ്തകങ്ങളെയും പുച്ഛിക്കുകയും, അച്ചടിയുടെയും പുസ്തകങ്ങളുടെയും കാലം കഴിഞ്ഞുവെന്ന് ആണയിടുകയും ബ്ലോഗിനു മാത്രമേ ഭാവിയുള്ളു എന്ന് അഹങ്കരിക്കുകയും ചെയ്യുന്ന കുറെ വിഡ്ഡികള്‍ ഇവിടെയുണ്ട്.(മുന്തിരിങ്ങ പുളിക്കുമല്ലൊ).ആ മന്ദബുദ്ധികള്‍ക്ക് ഒരു മറുപടിയായി ഈ പുസ്തക പ്രകാശനം.അഭിനന്ദനം.ആര്‍ക്കും ബ്ലോഗാം.പുസ്തകവും പ്രസിദ്ധീകരിക്കാം.ആനുകാലികങ്ങളില്‍ അച്ചടിക്കുകയുമാവാം.പക്ഷെ കവി എന്ന നിലയില്‍ ജനങ്ങളുടെ അംഗീകാരം നേടാന്‍ ഒട്ടും എളുപ്പമല്ല.ക്ലിക്കും ഗ്രൂപ്പും അവാര്‍ഡുകളും നിരൂപകരുടെ സര്‍ട്ടിഫിക്കറ്റും ഒക്കെയായി വിലസുന്ന എത്രയോ കവികളുണ്ട്. പക്ഷെ അവരെയൊന്നും ജനങ്ങള്‍ തിരിഞ്ഞു നോക്കുന്നില്ല.അവരുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ ആളില്ല.ലാപുടയ്ക്കു ജനങ്ങളുടെ അംഗീകാരം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

ajeesh dasan said...

pusthakathekkurichu kettu....
oru koppy vaangikkolaam...
thaangalude ezhuthu thudaratte...
aashamsakal...

ഫോര്‍ദിപീപ്പിള്‍ said...

ഞങ്ങള്‍ വരുന്നു.........

B Shihab said...

കവിതകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തട്ടെ
ആശംസകള്‍.

paarppidam said...

അല്പം വൈകിയാണെങ്കിലും ആശംസകൾ നേരുന്നു...

ടി.പി.വിനോദ് said...

മുന്നൂറാന്‍, റേര്‍ റോസ്, നസീര്‍, നരിമാന്‍, അജീഷ്, ശിഹാബ്, പാര്‍പ്പിടം, എല്ലാവര്‍ക്കും നന്ദി.

Sapna Anu B.George said...

അഭിനന്ദനങ്ങള്‍...

ഷാഫി said...

Congrats.
Personal Contact needed. if it doesnt matter please mail to: ilaveyil@gmail.com

Anonymous said...

nattil ethumpol pustakam vangunnundu, teerchayayum.
(i presume it wont be inappropriate to say the cover design too, is trendy. being a design student myself, i can't resist the urge :)

ഗൗരി നന്ദന said...

'നിലവിളിയെക്കുറിച്ചുള്ള കടംകഥകള്‍" കിട്ടി...നന്നായിരിക്കുന്നു..

ആശംസകള്‍...

ടി.പി.വിനോദ് said...

സപ്‌ന, sp.monk, ഷാഫി, ഗൌരി, എല്ലാവരോടും നന്ദി.

ഇനിയും തിരിച്ചറിയാത്ത നോവുകൾ said...

ഈ സം രഭത്തിന് എല്ലാവിധആശം സകളും നേരുന്നു.ഒപ്പം റിപ്പബ്ലിക്കും ഒരു നല്ല സംരഭമായി വളര്‍ന്നു വരട്ടെ എന്ന് പ്രാര്‍ത്ഥന.

ഇതിന്‍റെ ലിങ്ക് ഇന്ദ്രപ്രസ്ഥം കവിതയില്‍ കൊടുത്തിട്ടുണ്ട്
ശ്രദ്ധിക്കുമല്ലോ..

സസ്നേഹം
ദിനേശന്‍ വരിക്കോളി.

India Gate said...
This comment has been removed by the author.
India Gate said...

ലാപുടയ്ക്ക് കൊയ്യം ജനതഉടെ ഒരായിരം ആശംസകള് . കൊയ്യം.ബ്ലോഗ്.കോ.ഇന്‍ ലൂടെ ഈ ലാപുടെ യെ കുറിച്ചും ഈ സംഭ്രമത്തെയും കുറിച്ചും ഒരു പംക്തി എഴുതാന്‍ ക്ഷന്നിക്കുന്നു .