Thursday, January 29, 2009

പ്രതീക്ഷ ആസ്വദിക്കാന്‍ ഒരു പൊടിക്കൈ

പ്രതീക്ഷ
പകുതിതൊട്ട് കണ്ടുതുടങ്ങിയ
ഒരു സിനിമയാണെന്ന് ഉള്‍ക്കൊള്ളുക.

എന്താ കഥ? എന്ന ആകാംക്ഷ
ആ റീലുതൊട്ട് അസാധുവാകുന്നു.

ഫ്ലാഷ്‌ബാക്കിലാണോ
സ്വപ്നരംഗത്തിലാണോ
കാണുന്നതെന്നറിയാഞ്ഞ്
സന്ദേഹങ്ങളും ഉത്‌കണ്ഠകളും
ഉടനടി കാലഹരണപ്പെടും.

ആലോചിച്ച് നോക്കൂ,
മറ്റുള്ളവര്‍ക്ക് തീര്‍ന്നുപോയ
പരിണാമഗുപ്തിയില്‍ നിന്ന്
നിങ്ങള്‍ക്കുള്ളൊരു കൌതുകം
മുളച്ചുതുടങ്ങുന്നത്

എവിടംതൊട്ട് കാണണമെന്നുമാത്രം
ശ്രദ്ധിച്ചാല്‍ മതി,
പ്രതീക്ഷ എന്ന ചലച്ചിത്രം.

20 comments:

...പകല്‍കിനാവന്‍...daYdreamEr... said...

എവിടംതൊട്ട് കാണണമെന്നുമാത്രം
ശ്രദ്ധിച്ചാല്‍ മതി,
പ്രതീക്ഷ എന്ന ചലച്ചിത്രം.

Nominate ചെയ്യട്ടെ... !!
Good

Dinkan-ഡിങ്കന്‍ said...

ടിപ്പിക്കൽ ലാപുടക്കവിത :)
ഓഫ്.
തലക്കെട്ടിന് “സഖേറിയൻ” ചുവയുണ്ടോ?

ഇനിയും തിരിച്ചറിയാത്ത നോവുകൾ said...

പ്രി യ വിനോദ്
'' ആലോചിച്ച് നോക്കൂ,
മറ്റുള്ളവര്‍ക്ക് തീര്‍ന്നുപോയ
പരിണാമഗുപ്തിയില്‍ നിന്ന്
നിങ്ങള്‍ക്കുള്ളൊരു കൌതുകം
മുളച്ചുതുടങ്ങുന്നത്''

വ്യത്യസ്ഥമായ വരികള്‍ ...
-ഇപ്പോള്‍ എന്നിലും ഒരു കൗതുകം മുളച്ചുതുടങ്ങുന്നുണ്ട്.


സസ്നേഹം
ദിനേശന്‍ വരിക്കോളി.

ഉഷാകുമാരി.ജി. said...

ലാപുടക്കവിതകളില്‍ പൊതുവെ ഉണ്ടാവറുള്ള കാലത്തെക്കുറിച്ചൊക്കെയുള്ള spiritual agony ഇതിലുമുണ്ട്..ചിന്തയുടെയും അബോധത്തിന്റെയും സങ്കീര്‍ണതകളെ അവയുടെ ഉറവിടത്തില്‍ ചെന്നു കൂട്ടിക്കൊണ്ടു വരുന്നു,ലാപുടയുടെ കവിതകള്‍.

വികടശിരോമണി said...

ലാപുടത്വം:)
ഒരു പുഴയിലും രണ്ടുവട്ടം ഇറങ്ങാനാവാത്തപോലെ,പ്രതീക്ഷയിലും,കവിതയിലും.

ശ്രീ said...

നന്നായിരിയ്ക്കുന്നു...

Anonymous said...

കിണ്ണന്‍ പീസ്!

:)

കെ.കെ.എസ് said...

“ഫ്ലാഷ്‌ബാക്കിലാണോ
സ്വപ്നരംഗത്തിലാണോ
കാണുന്നതെന്നറിയാഞ്ഞ്
സന്ദേഹങ്ങളും ഉത്‌കണ്ഠകളും
ഉടനടി കാലഹരണപ്പെടും...“
ചിന്താ മധുരം ഈ വരികൾ..

Pramod.KM said...

ഉഷാറായി.തലക്കെട്ടില്‍ തന്നെയാണ് കാര്യമിരിക്കുന്നത്:)പ്രതീക്ഷ ആസ്വദിച്ചുതുടങ്ങിയിരിക്കുന്നു..

ലാപുട said...

പകല്‍കിനാവന്‍, നന്ദി..

ഡിങ്കന്‍, ആ ഒരു ചുവയുണ്ടല്ലേ ? ശ്രദ്ധിച്ചില്ലായിരുന്നു...:(

ദിനേശന്‍, നന്ദി, സന്തോഷം.

ഉഷ ടീച്ചര്‍, ‘അകാല’മായ ഒരു agony. അല്ലേ ? :)നന്ദി.

വികടശിരോമണി, നന്ദി...

ശ്രീ, നന്ദി..

ha! ചിയേഴ്‌സ്....:)

കെ.കെ.എസ്, വായനയ്ക്കും കമന്റിനും വളരെ നന്ദി.

പ്രമോദേ...;)

നജൂസ് said...

ഫ്ലാഷ്‌ബാക്കിലാണോ
സ്വപ്നരംഗത്തിലാണോ...

ആര്‍ക്കറിയാലേ... :)

നജൂസ് said...

കവിത ചില ഓര്‍മ്മകളിലേക്ക്‌ കൂടി മാറ്റപ്പെട്ടപ്പോള്‍

http://najoos.blogspot.com/2009/01/blog-post_30.html

lakshmy said...

പകുതിക്കു മുൻപേയുള്ള ഭാഗം മായ്ച്ചു കളയാൻ എന്താ ഒരു വഴി? മറ്റുള്ളവർക്കു പരിണാമഗുപ്തിയായിടത്തു നിന്നും ഒരു പുതിയ പ്രതീക്ഷയെ മുളപ്പിച്ചെടുക്കാൻ

നല്ല വരികൾ!

tejaswini said...

വെറുതെ ‘’കൊള്ളാം‘’ എന്നു പറഞ്ഞ്
പോവേണ്ടതല്ല ഇവിടം വിട്ട്..പക്ഷേ, പറയാന്‍ അറിയില്ലല്ലോ ഒന്നും..

കവിത വളരെയധികം ആസ്വദിച്ചു...

താങ്കളുടെ പുസ്തകവും..

നന്ദി, ഒരുപിടി നല്ല കവിതകള്‍ക്ക്...

jwalamughi said...

ലാപുടത്വം...
മലയാള കവിതാശാഖയില്‍ ഒരു signature
ആസ്വദിക്കുന്നു സുഹൃത്തേ

ലാപുട said...

നജൂസ്, ലക്ഷ്മി, തേജസ്വിനി, ജ്വാലാമുഖി, വായനയ്ക്കും കമന്റിനും എല്ലാവരോടും നന്ദി.

ശ്രീലാല്‍ said...

ലാളിത്യം കൊണ്ട് വേറിട്ടു നിൽക്കുന്ന ലാപുട കവിത.

സ്വപ്നം ആസ്വദിക്കാനുള്ള പൊടിക്കൈയ്കളെക്കുറിച്ച് ..?

ലാപുട said...

ലാലൂ, താങ്ക്സ്...:)

Peter Thomas said...

evidunnengilum thottu kande theeru enna adiyantharavasthayumundu pratheeksha enna chalachithrathinu.

enjoyed the poem!

ലാപുട said...

പീറ്ററേ, അതെ, അത് ഒരു അടിയന്തരാവസ്ഥ തന്നെ :)