ഹൊ !
എന്റെ മരവിപ്പേ,
ആരെല്ലാം എങ്ങനെയെല്ലാം
മറന്നുപോയിട്ടും
മുടക്കമില്ലാതെ
ഇക്കുറിയും നീ.
ഒരു കോടതിയും
സ്റ്റേ ചെയ്യുന്നില്ലല്ലോ
നിന്റെ ഋതുവിനെ.
കാലം എന്ന ഇടപാടിനൊഴികെ
നിനക്കുമാത്രമാണര്‍ഹത,
കാലാതീതമെന്ന സ്ഥാനപ്പേരിന്.
നിന്റെ എക്കലടിഞ്ഞിടത്തുനിന്ന്
പിന്നെയും ഞാന്‍
പൊടിച്ചു പൊന്തുന്ന കളി
തുടങ്ങുകയല്ലേ എന്നാല്‍ ?
10 comments:
ആകെ ഒരു മരവിപ്പ്...!!
വായിച്ചപ്പോള്‍ മരവിപ്പ് തോന്നിയത് സത്യം തന്നെയോ?
ഇതിലൊരു ഏച്ചുകൂട്ടിയ മുഴപ്പുണ്ട്,അതു ഞാനിഷ്ടപ്പെടുന്നുമില്ല.
അപ്പോള്‍ അവിടെ എല്ലാം പഴയതുപോലെ തന്നെ തുടരുന്നു അല്ലേ?
ഇവിടെയും അതു തന്നെ.
:)
പകല്ക്കിനാവന്, :)
തലശ്ശേരി, സത്യമാവാനിടയുണ്ട്...:)
വികടശിരോമണി, തുറന്ന പ്രതികരണത്തിന് വളരെ നന്ദി. എന്തോ ഒരു പാകപ്പിഴ എനിക്കും മണത്തിരുന്നു. എന്തെന്ന് നോക്കിയെടുക്കാന്‍ ക്ഷമ കാണിക്കാഞ്ഞത് രണ്ടാമത്തെ പിഴ..
റോബി, ഒരു പുതുമയുമില്ലാത്ത പഴക്കം..അല്ലേ :)
ശ്രീ, നന്ദി.
മരവി(പ്പി)ക്കുന്നു മാഷേ...
I've been wondering wat could b the
cause of that cyclical numbness.Actually there are many varying from physical to psychic..
നിന്റെ എക്കലടിഞ്ഞിടത്തുനിന്ന്
പിന്നെയും ഞാന്‍
പൊടിച്ചു പൊന്തുന്ന കളി
തുടങ്ങുകയല്ലേ എന്നാല്‍ ?
[മരവിപ്പിന് തൽക്കാല വിട]
ഒരു കോടതിയും
സ്റ്റേ ചെയ്യുന്നില്ലല്ലോ
നിന്റെ ഋതുവിനെ
ഈ വരികള്‍ വായിച്ചപോ അറിയാതെ ചിരിച്ചുപോയി
Post a Comment