Monday, July 06, 2009

ചൂല്

ഇളകിപ്പൊളിഞ്ഞ്
ഉപയോഗത്തിന് പറ്റാത്ത പരുവത്തില്‍
പഴഞ്ചനൊരു ചൂല്
വഴിയരികിലെ ചവറുകൂനയില്‍.

പഴകിയ ചില
ആത്മവിശ്വാസങ്ങള്‍
മനസ്സിനുള്ളില്‍
മടുപ്പുകൂനയിലെന്നപോലെ

താന്‍ പുറത്താക്കിയവയിലേക്ക്
താന്‍ വെടിപ്പാക്കിയിടത്തുനിന്നും
വലിച്ചെറിയപ്പെട്ട വിധത്തില്‍.


(ഹരിതകം.കോമില്‍ പ്രസിദ്ധീകരിച്ചത്)

31 comments:

ശ്രീ said...

നന്നായിരിയ്ക്കുന്നു

അരവിന്ദ് :: aravind said...

brilliant.

സങ്കുചിതന്‍ said...

താന്‍ പുറത്താക്കിയവയിലേക്ക്
താന്‍ വെടിപ്പാക്കിയിടത്തുനിന്നും
വലിച്ചെറിയപ്പെട്ട വിധത്തില്‍.

:)

ramaniga said...

താന്‍ പുറത്താക്കിയവയിലേക്ക്
താന്‍ വെടിപ്പാക്കിയിടത്തുനിന്നും
വലിച്ചെറിയപ്പെട്ട വിധത്തില്‍-
smart lines!

അരുണ്‍ ചുള്ളിക്കല്‍ said...

താന്‍ പുറത്താക്കിയവയിലേക്ക്
താന്‍ വെടിപ്പാക്കിയിടത്തുനിന്നും
വലിച്ചെറിയപ്പെട്ട വിധത്തില്‍.

നന്നായി പറഞ്ഞിരിക്കുന്നു

സന്തോഷ്‌ പല്ലശ്ശന said...

പഴകിയ ചില
ആത്മവിശ്വാസങ്ങള്‍
മനസ്സിനുള്ളില്‍
മടുപ്പുകൂനയിലെന്നപോലെ

കവിതയില്‍ കൈത്തഴക്കം വന്ന ഒരു കവിയുടെ വരികള്‍

ജിവി/JiVi said...

Exceptional!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഒടുക്കം..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

താന്‍ പുറത്താക്കിയവയിലേക്ക്
താന്‍ വെടിപ്പാക്കിയിടത്തുനിന്നും
വലിച്ചെറിയപ്പെട്ട വിധത്തില്‍

Excellent !

കെ.കെ.എസ് said...

ഇവിടെ ഭംഗിയുള്ള വാക്കുകൾ കൊണ്ടുള്ള ചുട്ടികുത്തില്ല..ഗഹനമായ ആശയങ്ങളുടെ പുകമറയില്ല..കവിത ഉദാത്തം എന്ന അഭിപ്രായവും എനിക്കില്ല..പക്ഷെ ഇതിനൊരു ലാളിത്യമുണ്ട്..അതുകൊണ്ടായിരിക്കാം ഇതെനിക്കിഷ്ടപെട്ടത്.

കെ.കെ.എസ് said...

ഇവിടെ ഭംഗിയുള്ള വാക്കുകൾ കൊണ്ടുള്ള ചുട്ടികുത്തില്ല..ഗഹനമായ ആശയങ്ങളുടെ പുകമറയില്ല..കവിത ഉദാത്തം എന്ന അഭിപ്രായവും എനിക്കില്ല..പക്ഷെ ഇതിനൊരു ലാളിത്യമുണ്ട്..അതുകൊണ്ടായിരിക്കാം ഇതെനിക്കിഷ്ടപെട്ടത്.

ശ്രീഇടമൺ said...

താന്‍ പുറത്താക്കിയവയിലേക്ക്
താന്‍ വെടിപ്പാക്കിയിടത്തുനിന്നും
വലിച്ചെറിയപ്പെട്ട വിധത്തില്‍.

എത്ര സുന്ദരമാണ് താങ്കളുടെ വരികള്‍...!!!
ഓരോ കവിതയും അനുവാചകന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു...!!

ഭാവുകങ്ങള്‍...*

cALviN::കാല്‍‌വിന്‍ said...

തങ്ങൾ ഒരുമിച്ച് പുറത്താക്കിയവയെ തങ്ങൾ വെടിപ്പാക്കിയേടത്തേക്ക് ഒറ്റക്ക് വീണ്ടും വലിച്ചിടുന്ന ചില ചൂലുകളെ ശ്രദ്ധിച്ചിട്ടുണ്ടോ?

Neelanjana said...

കവിത , ചിന്തിക്കാന്‍ എന്തൊ ബാക്കി വച്ച പോലെ

ഗുപ്തന്‍ said...

raashtreeyam !

ലാപുട said...

ശ്രീ, അരവിന്ദ്, സങ്കുഭായ്, രമണിഗ, അരുണ്‍, സന്തോഷ്, ജിവി, രാമചന്ദ്രന്‍, പ്രിയ, കെ.കെ.എസ്, ശ്രീ‍ഇടമണ്‍, നീലാഞ്ജന, വായനയ്ക്കും അഭിപ്രായത്തിനും എല്ലാവരോടും നന്ദി.

കാല്‍‌വിന്‍, അതുപോലുള്ള ചൂലുകളെ അവയെ ഉപയോഗിക്കുന്നവര്‍ക്ക് ആവശ്യമില്ലാതെ വരുമ്പോളോ ? :)

ഗുപ്തന്‍, അതെ, അല്ലേ ? :)

Thallasseri said...

ചൂല്‌ തന്നെ ചവറ്റുകൂനയില്‍. നല്ല ചിന്ത.

കല്യാണിക്കുട്ടി said...

kollaam................

വെള്ളെഴുത്ത് said...

വളരെ സാധാരണമായ ഒരു കാഴ്ചയാണ്..തൂത്തിറക്കിയ ചവറ്റു കൂനമേല്‍ ബലം പിടിച്ചിരിക്കുന്ന ചൂല്- ഞങ്ങള്‍ തൊറപ്പയെന്നാണു പറയുക- ഞാന്‍ പലപ്പോഴും അതവിടെ വച്ചിട്ട് തിരക്കിട്ട പോയ ദൈന്യത്തിന്റെ പരിണതികളെക്കുറിച്ചാണു ചിന്തിക്കുക.. തിരിച്ചുവരാനെടുക്കുന്ന കാലതാമസം മുഴുവന്‍ എന്തോ സംഭവിക്കുന്നുണ്ട്.. ഹിതകരമല്ലാത്ത എന്തോ ഒന്ന്..
പക്ഷേ പുറത്താക്കിയവയിലേയ്ക്ക് താന്‍ വെടിപ്പാക്കിയ ഇടത്തു നിന്നും വലിച്ചെറിയപ്പെട്ടപോലെ.. അതു വേറെ ചില കാര്യങ്ങളാണ്..
കൂട്ടത്തില്‍.. പുതിയ പച്ചക്കുതിരയില്‍ ബിജോയ് ചന്ദ്രന്റെ കവിത പേര് കമ്മ്യൂണിസ്റ്റ് പച്ച

naveen said...

അവസാന നാലു വരികള്‍ വായിക്കാന്‍ ഞാനിവിടെ എത്ര തവണ വന്നുവെന്നു്‌ എണ്ണുകമാത്രം ചെയ്താല്‍ മതി!

latheesh mohan said...

വേറെ ഉടുപ്പുകളൊന്നും ഇല്ലേ കയ്യില്‍? കണ്ടു കണ്ട് ബോറടിക്കുന്നു :(

ലാപുട said...

Thallasseri, കല്യാണിക്കുട്ടി, വെള്ളെഴുത്ത്, നവീന്‍, നന്ദി.

ലതീഷേ, ഉള്ള കുപ്പായത്തിന്റെ തന്നെ കീറലു തുന്നാന്‍ ആവതില്ലാത്ത അവസ്ഥയിലാണ്..ക്ഷമി...:)

വയനാടന്‍ said...

"താന്‍ പുറത്താക്കിയവയിലേക്ക്
താന്‍ വെടിപ്പാക്കിയിടത്തുനിന്നും
വലിച്ചെറിയപ്പെട്ട വിധത്തില്‍."

എന്തെങ്കിലും പറയണമെന്നുണ്ട്‌,
പക്ഷെ എന്തു പറയണമെന്നറിയില്ല. ക്ഷമിക്കുക സോദരാ

എക്താര said...

"താന്‍ പുറത്താക്കിയവയിലേക്ക്
താന്‍ വെടിപ്പാക്കിയിടത്തുനിന്നും
വലിച്ചെറിയപ്പെട്ട വിധത്തില്‍."

വല്ലാത്തൊരു നിസ്സഹായത ഊറി.

മനോഹരമെന്ന് പറയാതിരിക്കുവതെങ്ങനെ!

സുധീര്‍ (Sudheer) said...

ഇതിലെ രാഷ്ട്രീയം കളഞ്ഞുള്ള വായനയാണ്
എനിയ്ക്ക് ഇഷ്ടപെട്ടത്.
ചൂലുകള്‍ ഒരിക്കലും മാലിന്യ മുക്തം അല്ല.
ചവറടിച്ചു കൂട്ടി ആ ചവറ്റു കൂനയില്‍ തന്നെ
വിശ്രമിക്കാന്‍ വിധിക്കപ്പെട്ടവര്‍!

lost rain said...

സ്വയം അന്യാധീനപ്പെട്ടു എന്നൊരു ബോധമാണോ ?

കവിതകള്‍ ഒരു നിമിഷം കൊണ്ട് ജനിക്കുന്നത് തന്നെയാവാം.പിന്നീടൊരിക്കലും ജനിക്കാതെ പോകുമായിരുന്നു എന്ന് തോന്നുന്നു ഈ കവിത.

Sureshkumar Punjhayil said...

Pazakiyalum choolu pinneyum nallathu thanne.

Manoharam Ashamsakal...!!!

റ്റിജോ ഇല്ലിക്കല്‍ said...

kavitha enthanennu padikkananu njan lapudayil varunnath.

അരുണ്‍  said...

ആശയം നന്നായിരിക്കുന്നു

ലാപുട said...

വയനാടന്‍, എക്താര, സുധീര്‍, lost rain, സുരേഷ്‌കുമാര്‍, റ്റിജോ, അരുണ്‍, വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും എല്ലാവരോടും നന്ദി.

vvinuv said...

അത് കൊള്ളാം.